Tuesday, July 9, 2013

"അയ്യോ അച്ഛാ പോകല്ലേ" ...........

മന്ത്രിമാരെയും യുഡിഎഫ് നേതാക്കളേയും വിളിച്ചുവരുത്തി വ്യാജ രാജിഭീഷണി മുഴക്കി മുഖ്യമന്ത്രി "അയ്യോ അച്ഛാ പോകല്ലേ" കളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. മുഖ്യമന്ത്രി രാജിവെക്കേണ്ടതില്ലെന്ന യുഡിഎഫ് എംഎല്‍എമാരുടെയും നേതാക്കളുടെയും പ്രതികരണം കാണുമ്പോള്‍ സഹതാപം തോന്നുന്നെന്നും വിഎസ് പറഞ്ഞു. ശ്രീധരന്‍ നായരുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയ്ക്ക് ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ല. മുഖ്യമന്ത്രി രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്ന ആവശ്യത്തില്‍ നിന്നും പുറകോട്ടില്ലെന്നും വിഎസ് വ്യക്തമാക്കി.

No comments: