തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുകേസിലെ പ്രധാന പരാതിക്കാരന്‍ ശ്രീധരന്‍ നായരുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കാനൊരുങ്ങിയതായി റിപ്പോര്‍ട്ട്. രാജി സന്നദ്ധത അറിയിച്ച് യുഡിഎഫ് നേതാക്കളുമായും മന്ത്രിമാരുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തി.
എന്നാല്‍ മുഖ്യമന്ത്രി ഇപ്പോള്‍ രാജിവെക്കേണ്ടെന്നും പുര്‍ണ പിന്തുണ നല്‍കാനും മന്ത്രിമാര്‍ തീരുമാനിച്ചു. വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ഇപ്പോള്‍ രാജിവെയ്‌ക്കേണ്ടതില്ലെന്ന് മന്ത്രിമാര്‍ അഭിപ്രായപ്പെട്ടു.
ഇപ്പോഴത്തെ സാഹചര്യത്തില്‍ പെട്ടെന്ന് രാജിവെയ്‌ക്കേണ്ട ആവശ്യമില്ലെന്നാണ് യുഡിഎഫിന്റെയും തീരുമാനം. മുഖ്യമന്ത്രിയെ താന്‍ സരിതാ നായര്‍ക്കൊപ്പം കണ്ടതായ ശ്രീധരന്‍ നായരുടെ വെളിപ്പെടുത്തല്‍ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാഴ്ത്തിയിട്ടുണ്ട്.
നിയമസഭയിലും പുറത്തും പ്രതിപക്ഷം ഉയര്‍ത്തിയേക്കാവുന്ന പ്രതിഷേധങ്ങളെ ശക്തമായി നേരിടാമെന്നാണ് യുഡിഎഫിന്റെ തീരുമാനം. കോടതിയുടെ പരാമര്‍ശം എതിരാണെങ്കില്‍ മാത്രം രാജിയെപ്പറ്റി ആലോചിച്ചാല്‍മതിയെന്നാണ് തീരുമാനം.
No comments:
Post a Comment