പോലീസ് ഗ്രനേഡ് പ്രയോഗിച്ചതിനേത്തുടര്‍ന്ന് അസ്വസ്ഥത അനുഭവപ്പെട്ട വി.എസ് അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
തിരുവനന്തപുരം: പ്രതിപക്ഷ എംഎല്‍എമാര്‍ നടത്തിയ മാര്‍ച്ചിനു സമീപം പോലീസ് നടത്തിയ ഗ്രനേഡ് പ്രയോഗിച്ചതിനേത്തുടര്‍ന്ന് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ട പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം എസ്‌യുടി റോയല്‍ ആശുപത്രിയിലാണ് വിഎസിനെ പ്രവേശിപ്പിച്ചത്. ശ്വാസതടസവും അലര്‍ജിയും അനുഭവപ്പെട്ടത്.
സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ എംഎല്‍എമാര്‍ നടത്തിയ മാര്‍ച്ചിനിടെയായിരുന്നു പോലീസ് ഗ്രനേഡ് പ്രയോഗിച്ചത്. വി.എസ് ഇരിക്കുന്നതിനു സമീപമാണ് ഗ്രനേഡ് വീണു പൊട്ടിയത്. തുടര്‍ന്ന് വി.എസിനെ വിദഗ്‌ധ ഡോക്‌ടര്‍മാര്‍ പരിശോധിക്കുകയും തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുകയുമാണുണ്ടായത്.
No comments:
Post a Comment