കൊച്ചി: സോളാര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പങ്ക് അന്വേഷിക്കണമെന്ന് ഹൈക്കോടതി. സോളാര്‍ കേസ് അന്വേഷണത്തില്‍ സര്‍ക്കാര്‍ വീഴ്ചക്കെതിരെ ഹൈക്കോടതി രൂക്ഷമായാണ് വിമര്‍ശിച്ചത്. എഡിജിപിയെ വിളിച്ചുവരുത്താന്‍ മടിക്കില്ല. സരിതയുടെ മൊഴിയെടുക്കാന്‍ സാഹചര്യമില്ലെന്ന് പറയുന്നത് സംശയകരമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
എം കെ കുരുവിളയുടെ പരാതിയില്‍ മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണം. എം കെ കുരുവിളയുടെ പങ്ക് അന്വേഷിക്കണം. ഇപ്പോള്‍ നടക്കുന്ന പോലീസ് അന്വേഷണം ശരിയായ വഴിക്കല്ല. സോളാര്‍ കേസില്‍ സര്‍ക്കാര്‍ മറച്ചുവെക്കുന്നത് എന്തെന്ന് വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
ശാലു മേനോന്റെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ നിരീക്ഷണം. തട്ടിപ്പ് നടത്തിയ പണം കണ്ടെത്താന്‍ അന്വേഷണസംഘം എന്തു നടപടിയാണ് സ്വീകരിച്ചത്. ഈ പണമെല്ലാം എവിടെ പോയെന്നും കോടതി ചോദിച്ചു.

No comments:
Post a Comment