പി.സി.ജോര്‍ജിനെ പാര്‍ട്ടി വിലക്കി
കോട്ടയം : സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജിനോട് പരസ്യപ്രസ്‌താവനകളില്‍ നിന്ന് മാറി നില്‍ക്കണമെന്ന് പാര്‍ട്ടി നിര്‍ദേശം. എന്നാല്‍ താന്‍ കൂടി ചേര്‍ന്നെടുത്ത തീരുമാനമാണെന്ന് പി.സി.ജോര്‍ജ്. സര്‍ക്കാരിനു ദോഷം ഉണ്ടാക്കുന്ന തരത്തിലുള്ള വിവാദ പ്രസ്‌താവനകള്‍ നടത്തുന്നതില്‍നിന്നും വിട്ടു നില്‍ക്കണമെന്ന് കേരളാ കോണ്‍ഗ്രസ് (എം)ലെ എം.എല്‍.എ.മാരുടെ യോഗത്തിലാണ് നേതൃത്വം ആവശ്യപ്പെട്ടത്.സോളാര്‍ തട്ടിപ്പും തട്ടിപ്പ് പ്രതി സരിതാ നായരുമായി ബന്ധപ്പെട്ട് പി. സി. ജോര്‍ജ് നടത്തുന്ന വിവാദ പ്രസ്‌താവനകള്‍ യു.ഡി.എഫിനെ പലപ്പോഴും പ്രതിരോധത്തിലാക്കുന്നുവെന്നായിരുന്നു മറ്റ് എം.എല്‍.എ.മാരുടെ ആരോപണം. പി സി. ജോര്‍ജിന്റെ വിവാദ പ്രസ്‌താവനകള്‍ പലപ്പോഴും ഭരണപക്ഷത്തിന് നേരെ പ്രതിപക്ഷം ആയുധമാക്കുന്നുവെന്നും ഇവര്‍ ആരോപിച്ചു..എന്നാല്‍ സോളാര്‍ വിവാദം വഷളാക്കിയത് കോണ്‍ഗ്രസിലെ ഗ്രൂപ്പുകളിയുടെ ഭാഗമാണെന്നും ഇതില്‍ കേരള കോണ്‍ഗ്രസ് ഇടപെടേണ്ട കാര്യമില്ലെന്നുമായിരുന്നു ജോര്‍ജിന്റെ വാദം. അതേസമയം, സത്യം ആര്‍ക്കും പറയാമെന്നും നിലവിലെ പ്രശ്‌നങ്ങളെ അനുകൂലിച്ചോ പ്രതികൂലിച്ചോ പ്രതികരിക്കേണ്ടതില്ലെന്നതാണ് പാര്‍ട്ടി തീരുമാനമെന്നും അല്ലാതെ സത്യം പറയരുതെന്ന് പാര്‍ട്ടി വിലക്കിയിട്ടില്ലെന്നും പി.സി. ജോര്‍ജ് പ്രതികരിച്ചു. താന്‍ കൂടി നിര്‍ദേശിച്ചതിന്റെ അടിസ്‌ഥാനത്തിലാണ് കേരള കോണ്‍ഗ്രസില്‍ നിന്നും ആരും ഇനി പരസ്യപ്രസ്‌താവന നടത്തേണ്ടതെന്ന് തീരുമാനിച്ചതെന്നും ജോര്‍ജ് മംഗളത്തോട് പറഞ്ഞു.ഇപ്പോഴത്തെ പ്രശ്‌നങ്ങളില്‍ കേരളാ കോണ്‍ഗ്രസ് ഇടപെടേണ്ടതില്ലെന്നാണ് യോഗം തീരുമാനം.കേരളത്തിലെ കോണ്‍ഗ്രസുകാരുടെ ഗ്രൂപ്പുവിഷയത്തിില്‍ കോണ്‍ഗ്രസ് െഹെക്കമാന്‍ഡ് ഇടപെട്ട സാഹചര്യത്തില്‍ കോണ്‍ഗ്രസ് െഹെക്കമാന്‍ഡും കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വവും പ്രശ്‌നം പരിഹരിക്കട്ടെന്നും അതുവരെ കോണ്‍ഗ്രസ് ഗ്രൂപ്പു വിഷയത്തില്‍ പരസ്യമായ നിലപാട് വേണ്ടന്നുമാണ് പാര്‍ട്ടിയുടെ തീരുമാനം.എന്നാല്‍ സോളാര്‍ വിഷയത്തില്‍ യു.ഡി.എഫ്.ഒറ്റക്കെട്ടായി നില്‍ക്കാനും യോഗത്തില്‍ തീരുമാനിച്ചു.
http://www.mangalam.com/print-edition/keralam/74002#sthash.1zSkkWQ1.dpuf
No comments:
Post a Comment