എ.ഐ.വൈ.എഫ്. പ്രവര്‍ത്തകയെ തെരുവില്‍ തല്ലിയ 'യൂത്തിന്' ഫേസ്‌ബുക്കിലൂടെ ക്വട്ടേഷന്‍
കൊച്ചി: നിയമസഭയിലേക്കു നടത്തിയ മാര്‍ച്ചിനിടെ എ.ഐ.െവെ.എഫ്. പ്രവര്‍ത്തകയെ മര്‍ദ്ദിച്ച യൂത്ത് കോണ്‍ഗ്രസ്‌പ്രവര്‍ത്തകനെതിരേ ഫേസ്‌ബുക്കില്‍ ക്വട്ടേഷന്‍.
എ.ഐ.െവെ.എഫ്. വട്ടിയൂര്‍ക്കാവ് മണ്ഡലം കമ്മിറ്റി അംഗം ബിന്ദു രാജിനെ വടിയുപയോഗിച്ച് ക്രൂരമായി മര്‍ദിച്ച യൂത്ത് കോണ്‍ഗ്രസ് മീനടം മണ്ഡലം സെക്രട്ടറി മാളികപ്പടി സന്തോഷിനെതിരേയാണ് ഫേസ് ബുക്കിലൂടെ ഡി.െവെ.എഫ്.ഐയുടെ പേരില്‍ ക്വട്ടേഷന്‍ പോസ്‌റ്റ്‌ഇട്ടത്.
മാധ്യമങ്ങളില്‍ വന്ന, മര്‍ദനത്തില്‍ പരുക്കേറ്റ് ചോരയൊലിച്ചു നില്‍ക്കുന്ന എ.ഐ.െവെ.എഫ്. സംസ്‌ഥാന പ്രസിഡന്റ് ജി. കൃഷ്‌ണപ്രസാദിന്റെയും ബിന്ദുരാജിനെ മര്‍ദിക്കുന്ന സന്തോഷിന്റെയും ചിത്രങ്ങളും നല്‍കിയിട്ടുണ്ട്.
സന്തോഷ് മോനെ... അന്റെ കാര്യം ഡി.െവെ.എഫ്.ഐ. ഏറ്റെടുത്തിട്ടുണ്ട്. നിന്നെ ഇനി വീടിനു വെളിയില്‍ ഇറക്കാതിരിക്കുന്ന കാര്യം നമ്മള്‍ ഏറ്റു.... ചിത്രങ്ങള്‍ക്ക് താഴെ ഇങ്ങനെ ഭീഷണിയും നല്‍കിയിട്ടുണ്ട്.
ഡി.െവെ.എഫ്.ഐ. ചാലക്കക്കുന്നുകര എന്ന പേരിലുള്ള അക്കൗണ്ടില്‍ നിന്നാണ് ചിത്രങ്ങളും ഭീഷണിയും പോസ്‌റ്റ് ചെയ്‌തിരിക്കുന്നത്. ഇതു വന്നു നിമിഷങ്ങള്‍ക്കകം 139 പേര്‍ ഇതിന് െലെക്ക് ചെയ്‌തിട്ടുണ്ട്. പത്തോളം പേര്‍ ഇതിന് കമന്റ് ചെയ്‌തിട്ടുമുണ്ട്.
പാര്‍ട്ടി പറഞ്ഞാല്‍ അവനെ തട്ടുന്ന കാര്യം ഞാന്‍ ഏറ്റു എന്നാണ് ഒരു കമന്റ്. കുറഞ്ഞത് ആറു മാസത്തേക്ക് അവനെ ആശുപത്രിയില്‍ കിടത്തണമെന്നാണ് മറ്റൊരു വിരുതന്‍ കമന്റ് ചെയ്‌തിരിക്കുന്നത്. നിരവധി പേര്‍ ഷെയര്‍ ചെയ്‌തു കഴിഞ്ഞ ഈ പോസ്‌റ്റിന് പ്രചാരം വര്‍ധിക്കുകയാണ്...
മഹാത്മാഗാന്ധീ മാപ്പ് എന്ന പേരില്‍ ബിന്ദുവിനെ തല്ലുന്ന ഫോട്ടോയുമായി മറ്റൊരു പോസ്‌റ്റും ഈ അക്കൗണ്ടില്‍ നിന്ന് ഫേസ്‌ബുക്കില്‍ വന്നിട്ടുണ്ട്. മഹാത്മാ ഗാന്ധിയോട് മാപ്പു പറയുന്ന പോസ്‌റ്റില്‍ ഗാന്ധിജി നയിച്ച പ്രസ്‌ഥാനത്തില്‍ ഇപ്പോള്‍ ശേഷിക്കുന്നത് ഇത്തരം ചെറ്റകള്‍ മാത്രം എന്നും എഴുതിയിട്ടുണ്ട്.
പ്രിയ സ്‌നേഹിതരേ നിങ്ങളുടെ ആരെങ്കിലും യൂത്ത് കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ ഒന്നു മനസിലാക്കിക്കൊടുക്കണം സ്‌ത്രീ എന്ന വാക്കിന്റെ അര്‍ത്ഥം - ചിത്രത്തിനു താഴെ വലിയ അക്ഷരങ്ങളില്‍ ഇങ്ങനെയൊരു അപേക്ഷയുമുണ്ട്. ഇതിനും നിരവധി ഷെയറുകളും െലെക്കുകളും ലഭിച്ചിട്ടുണ്ട്.
http://www.mangalam.com/print-edition/keralam/74003#sthash.4YBZA57Y.dpuf
No comments:
Post a Comment