Friday, July 12, 2013

സോളാര്‍ വിവാദവുമായി ബന്ധപ്പെട്ട സിസിടിവി ദ്യശ്യങ്ങള്‍ പരിശോധിക്കാനുള്ള വിദഗ്ധ സമിതിയുമായി സഹകരിക്കില്ലെന്ന് സിപിഐഎം.

Story Dated: July 12, 2013 1:36 pm
cpimmmmതിരുവനന്തപുരം: സോളാര്‍ വിവാദവുമായി ബന്ധപ്പെട്ട സിസിടിവി ദ്യശ്യങ്ങള്‍ പരിശോധിക്കാനുള്ള വിദഗ്ധ സമിതിയുമായി സഹകരിക്കില്ലെന്ന് സിപിഐഎം. സമിതിയിലേക്ക് പാര്‍ട്ടി നോമിനിയെ നിയോഗിക്കില്ലെന്നും സിപിഐഎം വ്യക്തമാക്കി.
സോളാര്‍ വിവാദവുമായി ബന്ധപ്പെട്ട സിസിടിവി ദ്യശ്യങ്ങള്‍ പരിശോധിക്കുന്നതിനായി ഒരു സമിതിയെ നിയോഗിച്ചെന്നും ഇതിലേയ്ക്ക് സിപിഐഎം അംഗത്തെ നിര്‍ദ്ദേശിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി കത്തയച്ചിരുന്നു.
ഈ കാര്യത്തില്‍ സിപിഐഎം മുതിര്‍ന്ന നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് സഹകരണം വേണ്ടെന്ന് തീരുമാനമെടുത്തത്. സിപിഎമ്മിന് അത്തരം ഒരു പ്രതിനിധി ആവശ്യമില്ലെന്ന് സിപിഐഎം നേതൃയോഗം അറിയിച്ചു.
അന്വേഷണത്തെ അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ നീക്കമെന്ന് സിപിഐഎം നേതാക്കള്‍ ആരോപിച്ചു.സാങ്കേതിക വിദ്യകളുടെ സഹായത്തില്‍ അന്വേഷണ സംഘത്തിന് പരിശോധിക്കാവുന്ന കാര്യം മാത്രമാണിതെന്നും സിപിഐഎം വ്യക്തമാക്കി.

No comments: