2 ലക്ഷത്തിന്റെ ചെക്ക് കിട്ടിയെന്ന് മുഖ്യമന്ത്രിയും
പ്രത്യേക ലേഖകന്‍
Posted on: 10-Jul-2013 10:56 PM
തിരു: മുഖ്യമന്ത്രിയെ കാണാന്‍ പോയപ്പോള്‍ സരിത അദ്ദേഹത്തിന്റെ ദുരിതാശ്വാസനിധിയിലേക്ക് രണ്ടുലക്ഷം രൂപയുടെ ചെക്ക് നല്‍കിയെന്ന ശ്രീധരന്‍നായരുടെ വെളിപ്പെടുത്തല്‍ സര്‍ക്കാര്‍ ശരിവച്ചു. 2012 ജൂലൈ ഒമ്പതിന് രാത്രി മുഖ്യമന്ത്രിയുടെ ചേംബറില്‍ കൂടിക്കാഴ്ചയ്ക്കിടയിലാണ് സരിത ചെക്ക് അദ്ദേഹത്തെ ഏല്‍പ്പിച്ചതെന്ന് ശ്രീധരന്‍നായര്‍ വ്യക്തമാക്കിയിരുന്നു. നിയമസഭയില്‍ ചോദ്യത്തിനു നല്‍കിയ മറുപടിയില്‍ മുഖ്യമന്ത്രി ഇക്കാര്യം സ്ഥിരീകരിച്ചു. ടീം സോളാര്‍ റിന്യൂവബിള്‍ എനര്‍ജി സൊല്യുഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ പേരില്‍ രണ്ടു ലക്ഷം രൂപയുടെ ചെക്ക് 2012 ജൂലൈ 10ന് ധനവകുപ്പിന് കൈമാറിയതായാണ് മുഖ്യമന്ത്രി സഭയില്‍ സമ്മതിച്ചത്. ചെക്ക് മാറിക്കിട്ടാത്തതിനാല്‍ രസീത് നല്‍കിയില്ലെന്ന് രേഖാമൂലം നല്‍കിയ മറുപടിയില്‍ പറയുന്നു. ചെക്ക് മാറുന്നതിനാവശ്യമായ പണം അടിയന്തരമായി അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്ന് ആഗസ്ത് 13ന് ടീം സോളാറിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ തുടര്‍നടപടിയെക്കുറിച്ച് നിയമവകുപ്പിനോട് ആരാഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറയുന്നു. ഈ ഒരു ചെക്ക് മാത്രമാണ് പണമില്ലാതെ മടങ്ങിയതെന്നും മറുപടിയില്‍ പറഞ്ഞു. മുഖ്യമന്ത്രിയെ കാണാന്‍ പോയത് സരിതയോടൊപ്പമാണെന്ന ശ്രീധരന്‍നായരുടെ വെളിപ്പെടുത്തല്‍ ദുര്‍ബലവാദമുയര്‍ത്തി പ്രതിരോധിക്കാന്‍ ശ്രമിക്കുകയാണ് മുഖ്യമന്ത്രി. എന്നാല്‍, നിയമസഭയില്‍ അദ്ദേഹം നല്‍കിയ മറുപടി ഇതിന് തിരിച്ചടിയായി.
http://www.deshabhimani.com/newscontent.php?id=323599#sthash.B9c4fjyP.dpuf
No comments:
Post a Comment