Tuesday, July 9, 2013

തിരുവനന്തപുരത്ത് ശക്തമായ രാഷ്ട്രീയ നീക്കങ്ങള്‍;നിര്‍ണ്ണായക വെളിപ്പെടുത്തല്‍ നടത്തി ശ്രീധരന്‍ നായര്‍

തിരുവനന്തപുരത്ത് ശക്തമായ രാഷ്ട്രീയ നീക്കങ്ങള്‍;നിര്‍ണ്ണായക വെളിപ്പെടുത്തല്‍ നടത്തി ശ്രീധരന്‍ നായര്‍
സോളാര്‍ പാനല്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ സംസാരിക്കാന്‍ തന്നെയാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി താന്‍ കൂടിക്കാഴ്ച നടത്തിയതെന്ന് തട്ടിപ്പിനിരയായ കോന്നി സ്വദേശി ശ്രീധരന്‍ നായര്‍. മുഖ്യമന്ത്രിയെ കാണുമ്പോള്‍ സരിത നായര്‍ എന്ന ലക്ഷ്മി നായര്‍ തനിക്ക് ഒപ്പമുണ്ടായിരുന്നതെന്നും ശ്രീധരന്‍ നായര്‍ പറഞ്ഞു. ക്വാറി ഉടമകളുടെ പ്രശ്‌നങ്ങള്‍ സംസാരിക്കനാണ് ശ്രീധരന്‍ നായര്‍ തന്നെ വന്നു കണ്ടെതന്നെ മുഖ്യമന്ത്രി നേരത്തെ നിയമസഭയില്‍ പറഞ്ഞിരുന്നു. മാധ്യമങ്ങളോടാണ് ശ്രീധരന്‍ നായര്‍ നിര്‍ണ്ണായക വെളിപ്പെടുത്തല്‍ നടത്തിയത്.
വാര്‍ത്ത പുറത്തുവന്നതോടെ തിരുവനന്തപുരത്ത് ശക്തമായ രാഷ്ട്രീയ നീക്കങ്ങള്‍ നടക്കുകയാണ്. സോളാര്‍ പ്രശ്‌നത്തില്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് പന്തംകൊളുത്തി പ്രകടനം നടത്തി. ഡിവൈഎഫ്‌ഐ രാത്രി സെക്രട്ടറിയേറ്റ് വളയാന്‍ പദ്ധതി ഇടുന്നുണ്ട്. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുന്നു. തിരുവഞ്ചൂരും, രമേശ് ചെന്നിത്തലയെ എന്നിവര്‍ മുഖ്യമന്ത്രിയെ കണ്ടു.
2012 ജൂലൈ 9നായിരുന്നു മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച. സൗരോര്‍ജമാണ് വൈദ്യുതിക്ഷാമത്തിന് പരിഹാരമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സബ്‌സിഡി സംബന്ധിച്ചും മറ്റും ലക്ഷ്മി നായര്‍ പറഞ്ഞിരിക്കുമല്ലോ എന്നും മുഖ്യമന്ത്രി ചോദിച്ചെന്ന് മൊഴിയില്‍. മുഖ്യമന്ത്രിയുടെ മുറിയിലേക്ക് കൊണ്ടുപോയത് ജോപ്പനാണെന്ന്. സരിത നല്ല ആളാണെന്ന് ജോപ്പന്‍ പറഞ്ഞു. എല്ലാം സരിത പറഞ്ഞിട്ടുണ്ടല്ലോ എന്ന് മുഖ്യമന്ത്രി ചോദിച്ചു . പദ്ധതിക്ക് സര്‍ക്കാരിന്റെ എല്ലാ പിന്തുണയും മുഖ്യമന്ത്രി ഉറപ്പുനല്‍കി. പദ്ധതിയുമായി ധൈര്യമായി മുന്നോട്ടുപോകാന്‍ മുഖ്യമന്ത്രി പറഞ്ഞു. വൈദ്യുതിപ്രതിസന്ധിക്ക് സോളാറാണ് പരിഹാരമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

No comments: