Friday, July 12, 2013

സംസ്ഥാന സര്‍ക്കാരിനെ അട്ടി മറിയ്ക്കാന്‍ കേരളാ പോലീസില്‍ ഗൂഡാലോചന നടക്കുന്നു; മുല്ലപ്പള്ളി

mullappally-ramachandran_main
കോഴിക്കോട്: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ തനിക്കെതിരെ തിരുവഞ്ചൂര്‍ നടത്തിയ പ്രസ്താവന നിയമസഭാ രേഖകളില്‍ നിന്നും നീക്കം ചെയ്യണമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. അതേസമയം സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ പൊലീസിലെ ചിലര്‍ ഗൂഢാലോചന നടത്തിയെന്ന വാദത്തില്‍ താന്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് കേന്ദ്രആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി.
പൊലീസിലെ ഉന്നത ഉദ്യോഗസ്ഥന്റെ കൈയില്‍ മാത്രമുള്ള രേഖ എങ്ങനെ ചോര്‍ന്നുവെന്ന് അന്വേഷിക്കണം. ഇത് ഗൂഢാലോചനയുടെ ഭാഗമാണെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
സിപിഎം നേതാക്കളെ പ്രതി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും എന്നാല്‍ ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഎൈഎം നേതാക്കള്‍ കുറ്റക്കാരാകുമെന്ന് കരുതുന്നുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.
ടിപി വധക്കേസില്‍ വമ്പന്‍സ്രാവുകള്‍ ഉണ്ടെന്ന നിലപാടില്‍ മാറ്റമില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു. വധത്തിന്റെ രണ്ടാംഘട്ട അന്വേഷണത്തില്‍ ഉന്നതതല സിപിഎൈഎം നേതാക്കളുടെ പേര് വരും.
നിയമ സഭയില്‍ തനിയ്‌ക്കെതിരെ തിരുവഞ്ചൂര്‍ നടത്തിയ പ്രസ്താവന വേദനിപ്പിച്ചെന്നും
എന്നാല്‍ തിരുവഞ്ചൂര്‍ നടത്തിയ വ്യാഴായ്ച നല്‍കിയ വിശദീകരണം തൃപ്തികരമാണെന്നും മുല്ലപ്പള്ളി പ്രതികരിച്ചു.

No comments: