Friday, July 19, 2013

മുഖ്യമന്ത്രിക്കല്ല അവാര്‍ഡ് നല്‍കിയതെന്ന് യു.എന്‍ പ്രതിനിധി;

മുഖ്യമന്ത്രിക്കല്ല അവാര്‍ഡ് നല്‍കിയതെന്ന് യു.എന്‍ പ്രതിനിധി;

കേരള മുഖ്യമന്ത്രിക്കല്ല യു.എന്‍ അവാര്‍ഡ് നല്‍കിയതെന്ന് യു.എന്‍.റസിഡന്റ് കോ – ഓര്‍ഡിനേറ്റര്‍ ലിസി ഗ്രാന്റേ റിപ്പോര്‍ട്ടറോട് പറഞ്ഞു. മുഖ്യമന്ത്രിമാര്‍ക്കല്ല വിവിധ പദ്ധതികള്‍ക്കാണ് ഈ അവാര്‍ഡ് നല്‍കുക. കേരളത്തിന് പുറമേ മധ്യപ്രദേശിനും ജാര്‍ഖണ്ഡിനും ഈ വര്‍ഷം ഇതേ അവാര്‍ഡ് ലഭിച്ചിട്ടുണ്ടെന്നും യു.എന്‍ പ്രതിനിധി അറിയിച്ചു.

ഇന്ത്യയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട മൂന്ന് പരിപാടികളില്‍ ഒന്നുമാത്രമാണ് ജനസമ്പര്‍ക്കപരിപാടി. ഇന്ത്യയിലെ 12 സംസ്ഥാനങ്ങള്‍ക്ക് നേരത്തെ ഈ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രിമാരുടെ വ്യക്തിപരമായ മികവിനല്ല ഈ അവാര്‍ഡ് നല്‍കുന്നത്. മൂന്നാമതൊരാള്‍ ശുപാര്‍ശ ചെയ്താലാണ് അവാര്‍ഡിന് പരിഗണിക്കുക. തുടര്‍ന്ന് ശുപാര്‍ശയില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ചര്‍ച്ച ചെയ്താണ് അവാര്‍ഡ് ലഭിക്കുക. 2004 മുതല്‍ ആരംഭിച്ച ഈ അവാര്‍ഡ് ഓരോ വര്‍ഷവും ഇന്ത്യയിലെ ഏതെങ്കിലും സംസ്ഥാനങ്ങള്‍ക്ക് ലഭിക്കാറുണ്ടെന്നും ലിസി ഗ്രാന്റേ പറഞ്ഞു.

അവാര്‍ഡ് ലഭിച്ചു എന്ന് കാണിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് തയ്യാറാക്കിയ വാര്‍ത്താക്കുറിപ്പില്‍ ലോകത്തെ അഞ്ച് മേഖലകളായി തിരിച്ചു നല്‍കുന്ന അവാര്‍ഡാണിതെന്നായിരുന്നു അവകാശവാദം. ഇന്ത്യ ഉള്‍പ്പെടുന്ന ഏഷ്യ പസഫിക് മേഖലയില്‍ നിന്നാണ് ഉമ്മന്‍ചാണ്ടി ഒന്നാംസ്ഥാനത്ത് എത്തിയതെന്നും വാര്‍ത്താക്കുറിപ്പ് വിവരിച്ചു. ദക്ഷിണ കൊറിയക്കായിരുന്നു വാര്‍ത്താക്കുറിപ്പില്‍ രണ്ടാംസ്ഥാനം.

2012ല്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ തെക്കന്‍ കൊറിയയെ പിന്തള്ളിയാണ് ഉമ്മന്‍ചാണ്ടി ജനസമ്പര്‍ക്ക പരിപാടിയിലൂടെ നേട്ടമുണ്ടാക്കിയതെന്നും വിജയിച്ചതെന്നും വാര്‍ത്താക്കുറിപ്പ് വിശദീകരിച്ചിരുന്നു. വ്യക്തിപരമായി ഉമ്മന്‍ചാണ്ടിക്ക് യു.എന്‍ അവാര്‍ഡ് ലഭിച്ചെന്ന അവകാശവാദങ്ങളാണ് ഇതോടെ തകര്‍ന്നുവീഴുന്നത്.

No comments: