Story Dated: July 12, 2013 1:08 pm
തിരുവനന്തപുര: സോളാര്‍ തട്ടിപ്പിന്റെ പേരില്‍ മുഖ്യമന്ത്രി രാജി വെയ്ക്കില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് നേതൃമാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി.
സോളാര്‍ വിവാദം തട്ടിപ്പാണെന്നും ഈ കാര്യത്തില്‍ മുഖ്യമന്ത്രിയ്ക്ക് പിന്നില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. മുഖ്യമന്ത്രി എന്തിന് രാജി വെയ്ക്കണമെന്നും മുഖ്യമന്ത്രി വഴിവിട്ട് യാതൊരു പ്രവര്‍ത്തനവും നടത്തിയിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.
സോളാര്‍ കേസില്‍ മുഖ്യമന്ത്രിയ്‌ക്കെതിരെ ഒരു തെളിവും ഹാജരാക്കാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടില്ല. മുഖ്യമന്ത്രിയുടെ സ്റ്റാഫ് തെറ്റ് ചെയ്താല്‍ കുറ്റം മുഖ്യമന്ത്രിയ്ക്കല്ലന്നും ചെന്നിത്തല അറിയിച്ചു.
എല്‍ഡിഎഫിന്റെ തുടര്‍ സമരങ്ങള്‍ പ്രതിരോധിക്കുകയാണ് മുഖ്യ ലക്ഷ്യമെന്നും ചെന്നിത്തല വ്യക്തമാക്കി.
ലീഗ് യുഡിഎഫിന്റെ അവിഭാജ്യഘടകമാണ്. ലീഗ് പറയുന്നത് യുഡിഎഫിനെ ശക്തിപ്പെടുത്താനുള്ള കാര്യങ്ങളാണെന്നും ലീഗും താനും തമ്മില്‍ യാതൊരു തര്‍ക്കവുമില്ലെന്നും ബന്ധത്തില്‍ കോട്ടമോ വിള്ളലോ ഇല്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
No comments:
Post a Comment