Tuesday, July 9, 2013

നാളെ എല്‍.ഡി.എഫ് ഹര്‍ത്താല്‍

തിരുവനന്തപുരം: സംസ്ഥാനത്ത്‌ നാളെ (ബുധന്‍) എല്‍ഡിഎഫ്‌ ഹര്‍ത്താല്‍ ആഹ്വാനം ചെയ്‌തു. രാവിലെ ആറുമുതല്‍ വൈകിട്ട്‌ ആറുവരെയാണ്‌ ഹര്‍ത്താല്‍. എംഎല്‍എമാര്‍ക്കെതിരായ പോലീസ്‌ ആക്രമണത്തില്‍ പ്രതിഷേധിച്ചും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുമാണ്‌ ഹര്‍ത്താല്‍.

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട്‌ 22 മുതല്‍ എല്‍ഡിഎഫ്‌ നേതാക്കള്‍ ജില്ലാതലത്തില്‍ രാപ്പകല്‍ അനിശ്ചിതകാല സമരം ആരംഭിക്കും. സംസ്ഥാന നേതാക്കളും സെക്രട്ടറിയേറ്റിന്‌ മുന്നില്‍ നിരാഹാരം നടത്തും.  


No comments: