അക്രമ രാഷ്‌ട്രീയം വെടിയുക : പരിശുദ്ധ കാതോലിക്കാ ബാവാ
പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി അക്രമത്തിന്റെ മാര്‍ഗ്ഗം അവലംബിക്കുന്നത് അരാജകത്വത്തിലേക്ക് നയിക്കുമെന്നും തര്‍ക്ക പരിഹാരത്തിനായി സമാധാനത്തിന്റെയും സംയമനത്തിന്റെയും ശൈലിയാണ് സ്വീകരിക്കേണ്ടതെന്നും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. ജനാധിപത്യ ഭരണസംവിധാനങ്ങളായ നിയമനിര്‍മ്മാണ സമിതികള്‍ സ്‌തംഭിപ്പിച്ചും നീതിന്യായ കോടതികള്‍ അപ്രസക്തമാക്കിയും തെരുവുയുദ്ധത്തിന് ആഹ്വാനം ചെയ്യുന്ന നേതാക്കളും അക്രമം നടത്തുന്ന അഌയായികളും ആരുടെ താല്‌പര്യമാണ് സംരക്ഷിക്കുന്നതെന്ന് ആത്മപരിശോധന നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സമാധാനജീവിതം കാംക്ഷിക്കുന്ന ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ അവഗണിച്ച് കക്ഷിരാഷ്‌ട്രീയനേട്ടങ്ങള്‍ക്കായി വിദ്യാര്‍ത്ഥികളെയും യുവാക്കളെയും തെരുവില്‍ ഇറക്കുന്നവര്‍ ചെയ്യുന്നത് ജനദ്രാഹമാണ്. പൊതുമുതല്‍ നശിപ്പിക്കുന്നത് രാജ്യദ്രാഹമാണ്. ആദര്‍ശാധിഷ്‌ഠിത രാഷ്‌ട്രീയം അന്യംനിന്നു പോകുകയും വ്യക്തിഹത്യയും തേജോവധവും രാഷ്‌ട്രീയ ശൈലിയായിമാറുകയും ചെയ്യുന്നത് നാടിന് നന്നല്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
No comments:
Post a Comment