Tuesday, July 9, 2013

മുഖ്യമന്ത്രി ഇങ്ങനെ തുടരുന്നതില്‍ കാര്യമില്ല: പി സി ജോര്‍ജ്ജ്


തിരുവനന്തപുരം: സോളാര്‍ തട്ടിപ്പിന് ഇരയായ ശ്രീധരന്‍ നായരുടെ വെളിപ്പെടുത്തലുകള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പ്രതിരോധത്തിലാക്കിയെന്ന് ചീഫ് വിപ്പ് പി സി ജോര്‍ജ്ജ്. ജനങ്ങളുടെ സംശയം തീര്‍ക്കാന്‍ രാജി വേണമെങ്കില്‍ മുഖ്യമന്ത്രി അതാണ് ചെയ്യേണ്ടതെന്നും പി സി ജോര്‍ജ്ജ് പറഞ്ഞു. 

രാജിവയ്ക്കുന്നതില്‍ കുഴപ്പമില്ല. രാജിവച്ചാലും പിന്നീട് തിരിച്ചുവരാമല്ലോ. പ്രശ്നത്തില്‍ ഹൈക്കമാന്‍ഡ് ഇടപെടണമെന്നും പി സി ജോര്‍ജ്ജ് പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്ത് ഉമ്മന്‍ചാണ്ടി തുടരുന്നത് ശരിയോണോ എന്നതില്‍ വ്യക്തിപരമായി എന്താണ് അഭിപ്രായം എന്ന ചോദ്യത്തിന് പി സി ജോര്‍ജ്ജിന്റെ മറുപടി ഇങ്ങനെ ആയിരുന്നു - മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഉമ്മന്‍ചാണ്ടി മാറണമെന്ന് പറയാന്‍ എന്റെ മനസ്സ് അനുവദിക്കുന്നില്ല. എനിക്ക് അത്രയ്ക്ക് അടുപ്പമാണ്. പക്ഷേ ഇങ്ങനെയുള്ള അവസ്ഥയില്‍ മുഖ്യമന്ത്രി സ്ഥാനത്ത് ഉമ്മന്‍ചാണ്ടി തുടരുന്നത് മോശമാണ്.

No comments: