കൊടിക്കുന്നില്‍ വഴികാട്ടി: ശാലു മേനോന്‍
തിരുവനന്തപുരം: കേന്ദ്ര സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷുമായി അടുത്ത ബന്ധമുണ്ടെന്നും അദ്ദേഹം തന്റെ വഴികാട്ടിയാണെന്നും സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി നടി ശാലുമേനോന്‍ പോലീസിന് മൊഴി നല്‍കി. കൊടിക്കുന്നില്‍ തന്റെ വീട്ടില്‍ പലവട്ടം വന്നിട്ടുണ്ടെന്ന് പ്രത്യേക സംഘത്തിന്റെ ചോദ്യം ചെയ്യലില്‍ ശാലു വ്യക്‌തമാക്കി.
നൃത്ത സ്‌ഥാപനത്തിന് പല സഹായങ്ങളും മന്ത്രിയും എം.പിയുമെന്ന നിലയില്‍ അദ്ദേഹം ലഭ്യമാക്കിയിട്ടുണ്ട്. കോട്ടയം സ്വദേശി നൗഷാദാണ് സെന്‍സര്‍ ബോര്‍ഡ് അംഗമാകാനുള്ള അപേക്ഷ കൊടിക്കുന്നിലിനു െകെമാറിയത്. അതിനുശേഷം ഒരു ചടങ്ങില്‍ കൊടിക്കുന്നില്‍ സുരേഷിനെ കണ്ടപ്പോള്‍ ഇക്കാര്യം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. അത് താന്‍ നോക്കിക്കൊള്ളാമെന്ന് അദ്ദേഹം ഉറപ്പു നല്‍ കി. ദിവസങ്ങള്‍ക്കകം സെന്‍സര്‍ബോര്‍ഡ് അംഗമാക്കിയുള്ള അറിയിപ്പ് ലഭിച്ചു. അതിനുശേഷം സുരേഷ് ഏട്ടനെ നേരില്‍ക്കണ്ട് നന്ദി അറിയിച്ചെന്നും ശാലു പറഞ്ഞു.
നടിയും നര്‍ത്തകിയുമെന്ന നിലയ്‌ക്ക് മിക്ക നേതാക്കളുമായി ബന്ധമുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനെ അറിയില്ല. ചങ്ങനാശേരിയിലെ ഒരു ഇലക്‌ട്രീഷ്യനാണ് ബിജു രാധാകൃഷ്‌ണനെ പരിചയപ്പെടുത്തിയത്. ബിസിനസുകാരന്‍ എന്ന നിലയിലാണ് പരിചയപ്പെട്ടത്. തുടര്‍ന്ന് സൗഹൃദത്തിലായതോടെ ബിജു വീട്ടിലെ നിത്യ സന്ദര്‍ശകനായതായും ശാലു പറഞ്ഞു. അതേസമയം ബിജു കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ സ്‌ഥലമെന്ന പേരില്‍ തിരുനെല്‍വേലിയില്‍ ഇടപാടുകാരെ കാട്ടിയിരുന്നത് കൊച്ചിയിലെ വ്യവസായിയുടെ സ്‌ഥലമായിരുന്നെന്ന് പോലീസ് കണ്ടെത്തി. തിരുനെല്‍വേലി രാധാപുരം താലൂക്കില്‍ മുപ്പന്തലിലെ കാറ്റാടിപ്പാടം കാട്ടിയാണ് തിരുവനന്തപുരം മണക്കാട് സ്വദേശി റാസിഖ് അലിയില്‍ നിന്ന് ബിജു 75 ലക്ഷം രൂപ തട്ടിയെടുത്തത്. റാസിഖുമായി മുപ്പന്തലിലെത്തിയ ബിജു കാറ്റാടിപ്പാടം പി.ചിദംബരത്തിന്റേതാണെന്നും കാറ്റാടികള്‍ സ്‌ഥാപിച്ചത് സ്വിസ് സോളാര്‍ കമ്പനിയാണെന്നും വിശ്വസിപ്പിച്ചിരുന്നു. ചിദംബരത്തിന്റെ സ്‌ഥലം ബാങ്ക് വായ്‌പയിലൂടെ വാങ്ങാന്‍ സൗകര്യം ചെയ്‌തു കൊടുക്കാമെന്നും വാഗ്‌ദാനം ചെയ്‌തിരുന്നു.
http://www.mangalam.com/print-edition/keralam/74004#sthash.9HKM0omv.dpuf
No comments:
Post a Comment