ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവല്ലില്‍ 104 കോടി രൂപയുടെ നഷ്ടമെന്ന് സിഎജി
തിരുവനന്തപുരം: ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവല്‍ (ജികെഎസ്എഫ്) നടത്തിപ്പില്‍ ക്രമക്കേടുള്ളതായി സിഎജി റിപ്പോര്‍ട്ട്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതില്‍ 104 കോടി രൂപയുടെ നഷ്ടം സംഭവിച്ചു. സര്‍ക്കാര്‍ നയത്തിനു വിരുദ്ധമായി പണം സ്വകാര്യബാങ്കില്‍ നിക്ഷേപിച്ചു. സര്‍ക്കാര്‍ മാനദണ്ഡങ്ങളോ മാര്‍ഗരേഖകളോ പാലിക്കാതെയായിരുന്നു പദ്ധതി നടപ്പ്. വൗച്ചറുകളില്ലാതെ പണം ചെലവഴിച്ചതായും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. 2012ലെ സാമ്പത്തിക വളര്‍ച്ച സംബന്ധിച്ചു സിഎജി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണു പരാമര്‍ശം.
http://www.mangalam.com/latest-news/73301#sthash.rEl8PKVJ.dpuf
No comments:
Post a Comment