കരുണാകരന് കോടതി പരാമര്‍ശത്തിന്റെ പേരിലാണ് രണ്ട് തവണ രാജിവച്ചത്. ആവശ്യമില്ലാതെയാണ് രണ്ട് തവണയും രാജിവച്ചത്. പാര്‍ട്ടിയുടെ ലക്ഷ്മണ രേഖ ഉള്ളതുകൊണ്ട് കൂടുതലൊന്നും പ്രതികരിക്കുന്നില്ല. സോളാര്‍ വിഷയത്തില്‍ സര്‍ക്കാര്‍ രാജിവെയ്ക്കേണ്ട ആവശ്യമില്ലെന്ന് തന്നെയാണ് തന്റെ നിലപാടെന്ന് മുരളി പറഞ്ഞു.
കുരുവിളയുമായി ബന്ധപ്പെട്ട കേസില്‍ സര്‍ക്കാറിനെതിരെ ഇന്ന് ഹൈക്കോടതി രൂക്ഷ വിമര്‍ശനം നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് മുരളീധരന്റെ പ്രതികരണം. പത്മജ വേണുഗോപാലും സമാനമായ അഭിപ്രായപ്രകടനം നടത്തി.
കെ കരുണാകരന് കോടതി പരാമര്‍ശത്തെതുടര്‍ന്ന് രാജി വെയ്ക്കേണ്ടിവന്നതില് ദു:ഖമുണ്ടായിരുന്നെന്ന് പത്മജ പറഞ്ഞു. രാജന് കേസില്‍ കോടതി പരാമര്‍ശത്തെ തുടര്‍ന്നാണ് കെ കരുണാകരന് മുഖ്യമന്ത്രി സ്ഥാനം രാജിവെയ്കേണ്ടിവന്നത്.
No comments:
Post a Comment