Monday, July 8, 2013

സോളാര്‍ തട്ടിപ്പ്: മുഖ്യമന്ത്രിയുടെ കുടുംബത്തിനും പങ്കുണ്ടെന്ന് വി.എസ്; നിയമസഭ നിര്‍ത്തിവച്ചു

സോളാര്‍ തട്ടിപ്പ്: മുഖ്യമന്ത്രിയുടെ കുടുംബത്തിനും പങ്കുണ്ടെന്ന് വി.എസ്; നിയമസഭ നിര്‍ത്തിവച്ചു 

mangalam malayalam online newspaper

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനും ബന്ധമുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ വീണ്ടും രംഗത്തെത്തി. അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചതോടെയാണ് മുന്‍ ആരോപണം വി.എസ് ആവര്‍ത്തിച്ചത്. ജൂണ്‍ 24ന് താന്‍ ആരോപണം ഉന്നയിച്ചപ്പോള്‍ സ്പീക്കര്‍ മൈക്ക് ഓഫ് ചെയ്തതും നിയമസഭ നിര്‍ത്തിവച്ചതും ശരിയായില്ല. അതിനാല്‍ വിഷയം തനിക്ക് സഭയ്ക്ക് പുറത്ത് ഉന്നയിക്കേണ്ടിവന്നത്. അത് ശരിയാണെന്ന് പിന്നീടുള്ള ദിവസങ്ങളില്‍ വ്യക്തമായി. മുഖ്യമന്ത്രിയുടെ കുടംബത്തിന് തട്ടിപ്പു കമ്പിനിയുമായി ബന്ധമുണ്ട്. മുഖ്യമന്തിയുടെ കുടുംബത്തിന് സോളാര്‍ കമ്പനിയിലുള്ള ഷെയര്‍ വ്യക്തമാക്കണമെന്നും സഭയില്‍ വി. എസ് ചോദിച്ചു.
ആരോപണം ഉയര്‍ന്നപ്പോള്‍ രാജിവച്ച കെ. കരുണാകരന്റെ പാരമ്പര്യം തുടരാന്‍ മുഖ്യമന്ത്രി തയ്യാറാണോ എന്നും വി.എസ് ആരാഞ്ഞു. സോളാര്‍ കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത് കേസ് അട്ടിമറിക്കാനാണെന്നും വി.എസ് ആരോപിച്ചു.
സോളാര്‍ വിഷയത്തില്‍ സഭയുടെ നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം ബഹളം വച്ചു. ഇതേതുടര്‍ന്ന് നിയമസഭ തത്ക്കാലത്തേക്ക് നിര്‍ത്തിവച്ചു.

http://www.mangalam.com/latest-news/73262#sthash.9o0QsO96.dpuf

No comments: