തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിലെ സി സി ടി വി ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യാറില്ലെന്ന മുഖ്യമന്ത്രിയുടെ വാദം ശരിയല്ലെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്. അടുത്തിടെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഫയല്‍നീക്കങ്ങള്‍ സംബന്ധിച്ച വിവരം ചോര്‍ത്തിക്കൊടുക്കുന്നതിന് കൈക്കൂലി വാങ്ങിയ ഓഫീസ് ജീവനക്കാരെ മുഖ്യമന്ത്രിയുടെ ഓഫീസ് ചുമതലകളില്‍ നിന്നും ഒഴിവാക്കിയിരുന്നു. സി സി ടി വി ക്യാമറയില്‍ പതിഞ്ഞ വീഡിയോ പരിശോധിച്ചാണ് ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചത്.
സുതാര്യഭരണത്തിനായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്ഥാപിച്ച ക്യാമറകളിലാണ് കൈക്കൂലിക്കാരുടെ ദൃശ്യം പതിഞ്ഞത്. പൊതുഭരണ വകുപ്പില്‍നിന്ന് ഡെപ്യൂട്ടേഷനില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ജോലി നോക്കിയിരുന്ന സുനില്‍കുമാര്‍, കെ രമേശ് എന്നിവരാണ് കൈക്കൂലി വാങ്ങിയത്.
ആറു മാസംമുമ്പായിരുന്നു സംഭവം. ദൃശ്യങ്ങള്‍ പൂഴ്ത്താന്‍ ശ്രമിച്ചെങ്കിലും സംഭവം വിവാദമായതോടെ ഇരുവരെയും മാറ്റുകയായിരുന്നു. എന്നാല്‍, അച്ചടക്കനടപടി മുഖ്യമന്ത്രി ഇടപെട്ട് ഒഴിവാക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തുന്ന ഫയലുകളുടെ നീക്കം ചോര്‍ത്തിക്കൊടുത്താണ് ഇവര്‍ കൈക്കൂലി വാങ്ങിയിരുന്നത്.
No comments:
Post a Comment