സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് എഐവൈഎഫ് നടത്തിയ മാര്‍ച്ചിനിടെ എഐവൈഎഫ് വട്ടിയൂര്‍ക്കാവ് മണ്ഡലം കമ്മിറ്റി അംഗം ബിന്ദു രാജനെ മര്‍ദ്ദിച്ച കേസില്‍ ഒളിവിലായിരുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് പോലീസിന്റെ പിടിയിലായതായി സൂചന. യൂത്ത് കോണ്‍ഗ്രസ് കോട്ടയം പുതുപ്പള്ളി മണ്ഡലം സെക്രട്ടറി സന്തോഷ് പീറ്ററാണ് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ പി.വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡിന്റെ പിടിയിലായത്. ബുധനാഴ്ച അര്‍ധരാത്രിയില്‍ കോട്ടയത്തെ ഒളിസങ്കേതത്തില്‍ നിന്നാണ് ഇയാളെ പോലീസ് സംഘം പിടികൂടിയത്. ഇന്നു വൈകുന്നേരത്തോടെ ഇയാളുടെ അറസ്റ് രേഖപ്പെടുത്തിയേക്കും. ഇയാളെ പിടികൂടിയ വിവരം പോലീസ് രഹസ്യമാക്കി വച്ചിരിക്കുകയാണ്. ഇന്നു വൈകുന്നേരത്തോടെ അറസ്റ് വിവരം മാധ്യമങ്ങളെ അറിയിക്കും. ഇക്കഴിഞ്ഞ ജൂലൈഎട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയിലേക്ക് മാര്‍ച്ച് നടത്തിയ എഐവൈഎഫ് പ്രവര്‍ത്തകര്‍ക്ക് നേരെ ഒരു സംഘം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വടികളുമായെത്തി മര്‍ദ്ദിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് ഇരുവിഭാഗവും റോഡില്‍ ഏറ്റുമുട്ടിയിരുന്നു. എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് കൃഷ്ണപ്രസാദിനും അന്ന് മര്‍ദ്ദനമേറ്റിരുന്നു. മാധ്യമങ്ങളില്‍ വനിതാ പ്രവര്‍ത്തകയെ മര്‍ദ്ദിക്കുന്ന രംഗങ്ങള്‍ വരികയും ഏറെ പ്രതിഷേധങ്ങളും ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു കമ്മീഷണറുടെ നേതൃത്വത്തില്‍ പ്രത്യേക സ്കാഡിനെ നിയോഗിച്ചത്.
ദീപിക .കോം
തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇക്കഴിഞ്ഞ എട്ടിന് സെക്രട്ടേറിയറ്റിലേക്ക് എഐവൈഎഫ് നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ആക്രമണം നടത്തുകയും വട്ടിയൂര്‍ക്കാവ് മണ്ഡലം കമ്മറ്റി അംഗം ബിന്ദുവിനെ മര്‍ദ്ദിക്കുകയും ചെയ്ത യൂത്ത് കോണ്‍ഗ്രസ് പ്രദേശിക നേതാവ് അറസ്റ്റില്‍. കോട്ടയം മീനടം സ്വദേശി സന്തോഷ് പീറ്ററാണ് അറസ്റ്റിലായത്. യൂത്ത് കോണ്‍ഗ്രസ് പുതുപ്പള്ളി മണ്ഡലം സെക്രട്ടറിയാണ് ഇയാള്‍. ആക്രമണത്തിനു ശേഷം ഒളിവില്‍ പോയ ഇയാളെ ഇന്നലെ രാത്രി കോട്ടയത്തുനിന്നും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ പി.വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. ഇന്ന് വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തും.
http://www.mangalam.com/latest-news/76237#sthash.4xKj5pIG.dpuf
No comments:
Post a Comment