പാലക്കാട് : അട്ടപ്പാടിയിലെ ശിശുമരണങ്ങളെ കുറിച്ചുള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പരാമര്‍ശം വന്‍വിവാദമാകുന്നു. അട്ടപ്പാടിയിലെ ശിശുമരണങ്ങള്‍ക്ക് കാരണം ശരിയായി ഭക്ഷണം കഴിക്കാത്തതാണെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശമാണ് വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയത് . ഔട്ട്‌ലുക്ക് വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രശ്നത്തിന്റെ ഗൗരവം ഉള്‍ക്കൊള്ളാതെ മുഖ്യമന്ത്രി പ്രസ്താവന നടത്തിയത്. .
അട്ടപ്പാടിയില്‍ സര്‍ക്കാര്‍ സൌജന്യമായി ഭക്ഷണം അനുവദിച്ചിട്ടുണ്ടെന്നും ഇത് കഴിക്കാത്തതാണ് തുടര്‍ച്ചയായുണ്ടാകുന്ന മരണങ്ങള്‍ക്ക് കാരണമെന്നും പറഞ്ഞ മുഖ്യമന്ത്രി, പോഷകാഹാരക്കുറവ് പെട്ടെന്ന് പരിഹരിക്കാന്‍ സാധിക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു.
No comments:
Post a Comment