അഞ്ചുകോടി രൂപയുടെ ആദ്യ ഗഡുവായാണ് നാല്‍പ്പത് ലക്ഷം രൂപ ശ്രീധരന്‍ നായര്‍ സരിതയുടെ കമ്പനിക്ക് കൈമാറിയത്. ഇതിനായുള്ള ആദ്യത്തെ ചര്‍ച്ച മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്നതിന്റെ തെളിവ് അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. തനിക്ക് നല്‍കിയിട്ടുള്ള കസേരയില്‍ ജോപ്പനും അഭിമുഖമായി സരിത എസ്.നായരും ശ്രീധരന്‍ നായരും ഇരുന്ന് സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞു. ഈ വീഡിയോയുമായാണ് അന്വേഷണ സംഘം വെള്ളിയാഴ്ച രാവിലെ ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി. ഓഫീസില്‍ ജോപ്പനെ ചോദ്യം ചെയ്യാനെത്തിയത്. അഞ്ചര മണിക്കൂറോളം ചോദ്യംചെയ്യല്‍ നീണ്ടു. തുടക്കത്തില്‍ സഹകരിക്കാതെ പലപ്പോഴും തട്ടിക്കയറിയെങ്കിലും സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ നിരത്തിയപ്പോള്‍ ജോപ്പന് പലകാര്യങ്ങളും സമ്മതിക്കേണ്ടിവന്നു.
http://www.mathrubhumi.com/
ഇത് മാതൃഭൂമി വാര്ത്ത. ആരാണ് കള്ളം പറയുന്നത്? സി സി ടി വി ദ്രിശ്യനഗൽ പകര്ത്തിയിട്ടില്ല എന്ന് ആണയിടുന്ന മുഖ്യമന്ത്രിയോ അതോ വീരേന്ദ്രകുമാറിന്റെ പത്രമോ.....(കടപ്പാട് :p മനോജ് )
No comments:
Post a Comment