'പിടിച്ചതിലും വലുത് മാളത്തില്‍' എന്ന നാട്ടുപ്രയോഗം പോലെയാകുകയാണ് സോളാര്‍ തട്ടിപ്പുകേസ്. കോടികളുടെ തട്ടിപ്പുനടത്തിയ സരിതയെയും ബിജുവിനെയും കൂടെ ശാലുമേനോനെയും പിടിച്ച് അകത്താക്കിയല്ലോ എന്നാശ്വസിച്ച് ഇരിക്കുമ്ബോഴാണ് പണമൊന്നും സരിതയുടെ പക്കലില്ല എന്ന് അഭിഭാഷകന്‍ വെളിപ്പെടുത്തുന്നത്. പിന്നെവിടെപ്പോയി ഈ തട്ടിപ്പിലൂടെ കിട്ടിയ കോടികള്‍? പല ഉന്നതരും സോളാര്‍ തട്ടിപ്പുപണം കൈവശം വച്ചിരിക്കുയാണ് എന്നാണ് സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ പറയുന്നത്. ഇവര്‍ ആരൊക്കെയാണ് എന്ന് സരിത ഉടന്‍ വെളിപ്പെടുത്തും. ഇവരുടെ പേര് പുറത്തുപറഞ്ഞാലേ കേസ് മുന്നോട്ടുപോകൂ. പേരുകള്‍ സ്റ്റേറ്റ്‌മെന്റായി നല്‍കാനാണത്രെ സരിത വക്കീലിനോട് പറഞ്ഞിരിക്കുന്നത്. ജീവനില്‍ പേടിയുളളതുകൊണ്ടാണ് സരിത ഈ പേരുകള്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നത്. സോളാര്‍ തട്ടിപ്പുകേസിലെ മുഖ്യപ്രതികളില്‍ ഒരാളായ സരിതയെ കൊന്നാല്‍ അതോടെ പല പേരുകളും രക്ഷപ്പെടും. ജീവന് ഭീഷണിയുള്ളതായി സരിത തന്നോട് പറഞ്ഞതായി സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. സോളാര്‍ തട്ടിപ്പിനെത്തുടര്‍ന്ന് സരിതയുടെ അക്കൗണ്ട് പോലീസ് പരിശോധിച്ചിരുന്നെങ്കിലും ഈ പറഞ്ഞ കോടികളൊന്നും അതില്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ലത്രെ. സരിതയുടെ അക്കൗണ്ട് പോലീസ് മരവിപ്പിച്ചിട്ടുമുണ്ട്. തട്ടിപ്പുനടന്നു എന്നത് പകല്‍ പോലെ വ്യക്തമാണ് എന്നിരിക്കേ ഈ പണം എവിടെപ്പോയി എന്ന് കണ്ടുപിടിക്കേണ്ടത് അന്വേഷണ സംഘത്തിന്റെ ബാധ്യതയാണ്. മന്ത്രിമാരും കോണ്‍ഗ്രസ് നേതാക്കളുമടക്കം സരിത ഫോണിലൂടെയും അല്ലാതെയും ബന്ധപ്പെട്ട പ്രമുഖരുടെ നിര തന്നെ റിപ്പോര്‍ട്ടുകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. സരിതയെയും കൂട്ടി പല ഉന്നതരും വിദേശയാത്രകളും രാത്രിയാത്രകളും നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. സരിതയുടെ ഫോണ്‍വിളിയുടെ വിവരങ്ങള്‍ പുറത്തായതോടെ കേരളത്തിലെ പല രാഷ്ട്രീയക്കാരുമായും ഇവര്‍ക്ക് ബന്ധമുണ്ട് എന്ന് തെളിഞ്ഞു. വിവാദമായ സോളാര്‍ തട്ടിപ്പ് കേസില്‍ പ്രധാന പ്രതികളായ ബിജു രാധാകൃഷ്ണന്‍, സരിത എസ് നായര്‍, സിനിമാ സീരിയല്‍ നടി ശാലുമേനോന്‍, മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗമായിരുന്ന ടെനി ജോപ്പന്‍ തുടങ്ങിയവരാണ് സോളാര്‍ തട്ടിപ്പ് കേസില്‍ ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. ബിജു രാധാകൃഷ്ണന് വ്യാജ പ്രമാണങ്ങള്‍ തയ്യാറാക്കിക്കൊടുത്തിരുന്ന പ്രധാന സഹായിയെയും പോലീസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.
Friday, July 19, 2013
സോളാര്‍: സരിതയുടെ പണം തട്ടിയ ഉന്നതര്‍ ആരൊക്കെ?

Subscribe to:
Post Comments (Atom)
No comments:
Post a Comment