Thursday, July 11, 2013

എഐവൈഎഫ് പ്രവര്‍ത്തകയെ ആക്രമിച്ച യൂത്ത് നേതാവിന് പൊലീസ് സംരക്ഷണം

എഐവൈഎഫ് പ്രവര്‍ത്തകയെ ആക്രമിച്ച യൂത്ത് നേതാവിന് പൊലീസ് സംരക്ഷണം
Posted on: 09-Jul-2013 10:26 PM
മീനടം: എഐവൈഎഫ് പ്രവര്‍ത്തക ബിന്ദുരാജിനെ ക്രൂരമായി മര്‍ദിച്ച യൂത്ത് കോണ്‍ഗ്രസ് മീനടം മണ്ഡലം സെക്രട്ടറി സന്തോഷിന് 25 പൊലീസുകാരുടെ സംരക്ഷണം. സന്തോഷ് താമസിക്കുന്ന മീനടം മാളികപ്പടിക്ക് സമീപം ഒരുവണ്ടി പൊലീസ് ഇയാള്‍ക്ക് കാവല്‍നില്‍ക്കുകയാണ്. ഒരു സ്ത്രീയെ ഇയാള്‍ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യം കേരളത്തിലെ എല്ലാ മാധ്യമങ്ങളും സംപ്രേഷണം ചെയ്തിട്ടും സന്തോഷിനെ അറസ്റ്റ് ചെയ്യാതെ പൊലീസ് സംരക്ഷണം നല്‍കുന്നതില്‍ ശക്തമായ പ്രതിഷേധമാണുയരുന്നത്. തിങ്കളാഴ്ച തിരുവനന്തപുരത്ത് നടന്ന മാര്‍ച്ചിനിടെയാണ് മര്‍ദനം. മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് ഒരു ടൂറിസ്റ്റ് ബസ് നിറയെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിങ്കളാഴ്ച തിരുവനന്തപുരത്ത് എത്തിയത്.


http://www.deshabhimani.com/newscontent.php?id=323201#sthash.9CAP0lRr.39prJcRa.dpuf

No comments: