ഇന്നലെ മുഖ്യമന്ത്രി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് നിയമസഭയിലേക്ക് എഐവൈഫ് നടത്തിയ മാര്‍ച്ചിനെ ആക്രമിച്ച് വനിതാ പ്രവര്‍ത്തകരെ അടക്കം പൊതിരതല്ലിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മോചിപ്പിക്കാനെത്തിയ ഡീന്‍ കുര്യാക്കോസിനെ പോലീസ് പൊതിരെ തല്ലി. താന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റാണെന്ന് പറഞ്ഞിട്ടും പോലീസുകാര്‍ കുനിച്ചു നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു.
നന്ദാവനം പോലീസ് ക്യാമ്പില്‍ രാത്രിയായിരുന്നു സംഭവം. തങ്ങളുടെ പ്രവര്‍ത്തകരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് മുദ്രാവാക്യവുമായാണ് ഡീന്‍ കുര്യാക്കോസിന്‍റെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ക്യാമ്പിലെത്തിയത്. പോലീസുമായി ആദ്യം ഉന്തും തള്ളുമാവുകയും പിന്നീട് പോലീസ് ഇവരെ മര്‍ദ്ദിക്കുകയുമായിരുന്നു.
No comments:
Post a Comment