തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നിന്നും സര്‍ക്കാരിനെതിരായ രൂക്ഷ വിമര്‍ശനം ഉണ്ടായിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കേസിന്റെ അന്വേഷണം ശരിയായ രീതിയില്‍ അല്ലെന്ന് കോടതി നിരീക്ഷിച്ചിട്ടില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
സര്‍ക്കാരിന് വേണ്ടി കോടതിയില്‍ ഹാജരായ ഉദ്യോഗസ്ഥന്‍ തനിക്കു നല്‍കിയ വിവരമനുസരിച്ച് ശാലുവിന്റെ ജാമ്യാപേക്ഷ കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്. കുരുവിളയുടെ പരാതി രണ്ടാഴ്ചത്തേക്കും മാറ്റിയിട്ടുണ്ട്. സര്‍ക്കാരിന് മറുപടി നല്‍കാനാണ് കുരുവിളയുടെ കേസ് രണ്ടാഴ്ചത്തേക്ക് മാറ്റിവെച്ചതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
No comments:
Post a Comment