കോടതി പരാമര്‍ശത്തില്‍ രാജിയില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: സോളാര്‍ കേസില്‍ ഹൈക്കോടതി നടത്തിയ പരാമര്‍ശത്തില്‍ രാജിവയ്‌ക്കില്ല എന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കോടതിയുടെ പേരില്‍ മാധ്യമങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കരുത്. അത്തരത്തിലുളള നീക്കം അനുവദിക്കില്ല എന്നും ഉമ്മന്‍ചാണ്ടി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു. മാധ്യമങ്ങള്‍ കോടതി പരാമര്‍ശങ്ങള്‍ ശരിയായി പഠിക്കണം. ഡയറക്‌ടര്‍ ജനറല്‍ പ്രോസിക്യൂഷനുമായും (ഡിജിപി). അഡ്വക്കേറ്റ് ജനറലുമായും(എ ജി) സംസാരിച്ച ശേഷമാണ് താന്‍ പ്രതികരിക്കുന്നതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. പരാമര്‍ശങ്ങള്‍ അനുകൂലമായാലും പ്രതികൂലമായാലും കോടതിയോട്‌ബഹുമാനമാണ്. കോടതിക്ക് ഉയര്‍ന്ന സ്‌ഥാനമാണുളളത്. തനിക്കും സര്‍ക്കാരിനും കോടതിയോട് ബഹുമാനമുണ്ട്. കോടതിയുടെ പരാമര്‍ശങ്ങള്‍ അംഗീകരിക്കുന്നുവെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. അതേസമയം, സര്‍ക്കാരിനെതിരേ കോടതി വിമര്‍ശനമുന്നയിച്ചതായി അറിയില്ലെന്നായിരുന്നു ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍റെ പ്രതികരണം.
http://m.newshunt.com/Mangalam/Latest/22889442

No comments:
Post a Comment