തിരുവനന്തപുരം: സ്റ്റാര്‍ ഫ്‌ളേക്ക് എന്ന വിദേശ സോളാര്‍ കമ്പനിയുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ ബന്ധമുണ്ടെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. കമ്പനിയുടെ ഇന്ത്യയിലെ ഓഫീസ് കോട്ടയം നാഗമ്പടത്താണ് പ്രവര്‍ത്തിക്കുന്നത്. കമ്പനിയുടെ സിഇഒ ആണ് ചാണ്ടി ഉമ്മന്‍. സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിനുള്ള സാങ്കേതിക സഹായവും ഉപകരണങ്ങളും നല്‍കുന്നത് സ്റ്റാര്‍ ഫ്‌ളേക്ക് എന്ന സ്ഥാപനമാണെന്നും തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തില്‍ സുരേന്ദ്രന്‍ ആരോപിച്ചു.
സോളാര്‍ തട്ടിപ്പ് കേസില്‍ പരാതിക്കാരനായ ശ്രീധരന്‍ നായര്‍ മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ എന്താണ് സംസാരിച്ചതെന്നും ആരെല്ലാം കൂടെയുണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കണം. മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇവ വ്യക്തമാകും. മുഖ്യമന്ത്രിയുടെ കുടുംബത്തിലെ ആരെങ്കിലും ശ്രീധരന്‍ നായര്‍ക്ക് എന്തെങ്കിലും ഉറപ്പ് നല്‍കിയിരുന്നോ എന്ന് വ്യക്തമാക്കണം.
മുഖ്യമന്ത്രിയുടെ ഡല്‍ഹിയിലെ സഹായിയായ തോമസ് കുരുവിള മുഖ്യമന്ത്രിയുടെ അടുത്ത ബന്ധു ഉള്‍പ്പെടെയുള്ള സംഘത്തിന് ബാങ്ക് വഴി പണം കൈമാറിയതിന്റെ രേഖകളും സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടു.
http://www.mangalam.com/latest-news/73303#sthash.mzStxEP6.dpuf
No comments:
Post a Comment