സോളാര്‍ തട്ടിപ്പ്: സ്റ്റേറ്റ് ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോ മേധാവിക്കെതിരെ നടപടി
ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ സോളാര്‍ തട്ടിപ്പു കേസിലെ മുഖ്യപ്രതി സരിത എസ്. നായരെ ഫോണില്‍ വിളിച്ചതടക്കമുള്ള ഫോണ്‍ ലിസ്റ്റ് പുറത്തുവിട്ട സംഭവവുമായി ബന്ധപ്പെട്ടു സ്റ്റേറ്റ് ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോ ഐജി ടി.ജെ. ജോസിനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ഇന്റലിജന്‍സ് എഡിജിപി ടി.പി. സെന്‍കുമാര്‍ സംസ്ഥാന പൊലീസ് മേധാവി കെ.എസ്. ബാലസുബ്രഹ്മണ്യത്തിനു നല്‍കിയ റിപ്പോര്‍ട്ടിലാണ് ഐജി ജോസിനെതിരേ അച്ചടക്ക നടപടി സ്വീകരിക്കണമെന്നു നിര്‍ദേശിക്കുന്നത്. റിപ്പോര്‍ട്ട് ഞായറാഴ്‌ച രാത്രിയോടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനും കൈമാറി. ഫോണ്‍ ലിസ്റ്റ് ചോര്‍ന്നതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ ഇന്റലിജന്‍സ് എഡിജിപി ടി.പി. സെന്‍കുമാര്‍, സ്റ്റേറ്റ് ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോ ഐജി ടി.ജെ. ജോസില്‍നിന്നു വിവരം ശേഖരിച്ചിരുന്നു. ഫോണ്‍ലിസ്റ്റ് താന്‍ ശേഖരിച്ചതായി ജോസ് അറിയിച്ചു. ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ ആവശ്യത്തിനാണു ശേഖരിച്ചതെന്നാണു വിശദീകരണം. ഇവ ആര്‍ക്കും ചോര്‍ത്തി നല്‍കിയിട്ടില്ലെന്നും ഐജി മൊഴി നല്‍കി.
ക്രൈംബ്രാഞ്ച് എഡിജിപി വിന്‍സണ്‍ എം. പോളും ഇതുസംബന്ധിച്ച് ഐജി ജോസിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. അന്വേഷണം തന്നെ ഏല്‌പിച്ചേക്കുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണു വിവരം ശേഖരിച്ചതെന്നു മൊഴി നല്‍കി. അന്വേഷണം ഐജിയെ ഏല്‌പിക്കുമെന്ന് ആരു പറഞ്ഞു എന്ന ചോദ്യത്തിന് ഐജി വ്യക്തമായ മറുപടി നല്‍കിയില്ലെന്നും സൂചനയുണ്ട്. അതേസമയം, ഫോണ്‍ലിസ്റ്റ് ചോര്‍ന്നതുമായി ബന്ധപ്പെട്ടു നടന്ന അന്വേഷണങ്ങളുടെ ഭാഗമായി എംഎല്‍എമാരടക്കമുള്ള രാഷ്‌ട്രീയനേതാക്കളുടെയും പൊലീസുകാരുടെയും മാധ്യമപ്രവര്‍ത്തകരുടെയും ഫോണ്‍ ചോര്‍ത്തിയതായും ആരോപണം ഉയര്‍ന്നു. ഫോണ്‍ചോര്‍ത്തല്‍ വ്യക്തി സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് എംഎല്‍എമാരടക്കമുള്ളവര്‍ ആഭ്യന്തര വകുപ്പിനെതിരേ രംഗത്തെത്തി. സോളാര്‍ വിവാദം കത്തിനില്‍ക്കെയാണ് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ സരിതയെ ഫോണില്‍ വിളിച്ചതിന്റെ രേഖകള്‍ പുറത്തായത്. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി വഴി ഫോണ്‍ ലിസ്റ്റ് ചോര്‍ത്തി നല്‍കിയെന്നായിരുന്നു ആരോപണം. മന്ത്രിമാരും എംഎല്‍എമാരും കോണ്‍ഗ്രസ് നേതാക്കളും സരിതയെ വിളിച്ചതിന്റെ രേഖകള്‍ അടുത്തദിവസം ആഭ്യന്തരമന്ത്രിയുമായി ബന്ധപ്പെട്ടവരും പുറത്തുവിട്ടതായാണ് ആരോപണം. നേതാക്കളുടെ ഫോണ്‍ലിസ്റ്റ് പുറത്തുവിട്ടതു കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു.

No comments:
Post a Comment