ഹൈക്കോടതിയുടെ പരാമര്‍ശം ഉണ്ടായ സാഹചര്യത്തില്‍ മറ്റൊന്നും നോക്കാതെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെയ്ക്കണമെന്ന് പിണറായി വിജയന്‍. പ്രതിപക്ഷം നേരത്തെ ആവശ്യപ്പെട്ടത് രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണം എന്നാണ്. വെറുതെ ഒരു ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്കൊണ്ട് മാത്രം പ്രതിപക്ഷ സമരം അവസാനിപ്പിക്കില്ല.
നീതിപീഡത്തിന്‍റെ സംശയം വന്നാല്‍ അധികാരത്തില്‍ കടിച്ച് തൂങ്ങുന്നത് ശരിയല്ല. നേരത്തെയും കോടതിയുടെ ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ വന്നയുടനെ ഭരണാധികാരികള്‍ സ്ഥാനം വിട്ടൊഴിഞ്ഞ പാരമ്പര്യമാണുള്ളത്. ഇത്തരം ഒരു നിലപാട് ഉമ്മന്‍ചാണ്ടിയും സ്വീകരിക്കണമെന്നും പിണറായി പറഞ്ഞു.
No comments:
Post a Comment