തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെ വ്യാജ ആരോപണങ്ങളുമായി രംഗത്ത് വന്ന ബി.ജെ.പി നേതാവ് കെ സുരേന്ദ്രനെതിരെ നിയമ നടപടിക്കൊരുങ്ങാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ പറഞ്ഞു. സോളാര്‍ തട്ടിപ്പ് കേസിലേക്ക് മുഖ്യന്ത്രിയെയും മകനെയും വലിച്ചിഴക്കുന്ന ഗുരുതര ആരോപണങ്ങളാണ് സുരേന്ദ്രന്‍ നടത്തിയത്.
സ്റ്റാര്‍ ഫ്‌ളേക്ക് എന്ന സോളാര്‍ കമ്പനിയുടെ സി.ഇ.ഒ മുഖ്യമന്ത്രിയുടെ മകന്‍ ചാണ്ടി ഉമ്മനാണെന്നും സോളാര്‍ കേസില്‍ ശ്രീധരന്‍ നായരുടെ പരാതി ഒതുക്കാന്‍ മുഖ്യമന്തിയുടെ കുടുംബാഗം ഇടപെട്ടിട്ടുണെന്നും സോളാര്‍ തട്ടിപ്പിന്റെ ഉറവിടം മുഖ്യമന്ത്രിയുടെ വീടാന്നതുള്‍പ്പെടെയുള്ള വ്യാജ പ്രചരണങ്ങളാണ് സുരേന്ദ്രന്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ കൊട്ടിഘോഷിച്ചത്.
എന്നാല്‍ ഈ ആരോപണങ്ങളെല്ലാം സുരേന്ദ്രന്റെ വിടുവായിത്തം മാത്രമാണെന്ന നിഗമനത്തിലാണ് യു.ഡി.എഫ്. തെളിവുകള്‍ നിരത്താതെയുള്ള സുരേന്ദ്രന്റെ പ്രസ്ഥാവന യു.ഡി.എഫ് മുഖവിലക്കെടുത്തിട്ടില്ല.
എന്നാല്‍ തനിക്കും തന്റെ കുടുംബത്തിനുമെതിരെ ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ച സുരേന്ദ്രനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി.
No comments:
Post a Comment