Sunday, July 21, 2013

ചാണ്ടി ഉമ്മനും ബിജുവും സരിതയും ചേര്‍ന്ന് കമ്പനി സ്ഥാപിക്കാന്‍ തീരുമാനിച്ചിരുന്നുവെന്ന് വെളിപ്പെടുത്തല്‍

ചാണ്ടി ഉമ്മനും ബിജുവും സരിതയും ചേര്‍ന്ന് കമ്പനി സ്ഥാപിക്കാന്‍ തീരുമാനിച്ചിരുന്നുവെന്ന് വെളിപ്പെടുത്തല്‍
ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനും ബിജു രാധാകൃഷ്ണനും സരിതയും ഗണേഷ്‌ കുമാറും ചേര്‍ന്ന് കമ്പനി തുടങ്ങാന്‍ തീരുമാനിച്ചിരുന്നതായി വെളിപ്പെടുത്തല്‍. ബാലരാമപുരത്താണ് സോളാര്‍ പ്ലാന്റ് സ്ഥാപിക്കാന്‍ ഇവര്‍ സ്ഥലം വാങ്ങിയിരുന്നത്. പത്തനംതിട്ട ജയിലില്‍ ബിജു രാധാകൃഷ്ണന്റെ സഹതടവുകാരയിരുന്ന പത്തനംതിട്ട സ്വദേശി സഞ്ജുവാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 'കൈരളി-പീപ്പിള്‍' ചാനലാണ് സഞ്ചുവിന്റെ വെളിപ്പെടുത്തല്‍ പുറത്തുവിട്ടത്. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ സഞ്ജു സോളാര്‍ വിഷയത്തില്‍ നടന്ന പ്രതിഷേധത്തിന്റെ പേരിലാണ് ജയിലിലായത്.

ടീം സോളാര്‍ കമ്പനിക്കുവേണ്ടിയാണ് ബാലരാമപുരത്ത് മൂവരും ചേര്‍ന്ന് സ്ഥലം വാങ്ങിയതെന്ന് ബിജു വെളിപ്പെടുത്തിയതായി സഞ്ജു പറയുന്നു. മുന്‍ മന്ത്രി ഗണേഷ്‌ കുമാറിന്റെ മര്‍ദ്ദിച്ച ഭര്‍ത്താവ്‌ താനാണെന്നും ബിജു പറഞ്ഞതായി സഞ്ജു പറഞ്ഞു. താന്‍ കൂടുതല്‍ കാര്യങ്ങള്‍ പറഞ്ഞാല്‍ സര്‍ക്കാര്‍ താഴെപ്പോകുമെന്നും ബിജു പറഞ്ഞതായി സഞ്ജു പറയുന്നു.
ബിജു രാധാകൃഷ്ണന്‍ മാനസികമായി തകര്‍ന്ന നിലയിലാണെന്നും നടി ശാലു മേനോന്‍ അറസ്റ്റിലായതില്‍ ബിജു ദു:ഖിതനാണെന്നും സഞ്ജു പറഞ്ഞു. ശാലുവുമായി പ്രണയത്തിലായിരുന്നു. എല്ലാകാര്യങ്ങളും ശാലുവിന് അറിയാമായിരുന്നു. തന്നെ മാനസികമായി തകര്‍ക്കാനാണ് ശാലുവിനെ അറസ്റ്റ്‌ ചെയ്തതെന്നും ബിജു പറഞ്ഞതായി സഞ്ജു വെളിപ്പെടുത്തി. മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്ന ടെന്നി ജോപ്പന് ജയിലില്‍ വിഐപി പരിഗണനയാണ് ലഭിക്കുന്നതെന്നും സഞ്ജു പറഞ്ഞു.

No comments: