Tuesday, July 23, 2013

കോടതി പരാമര്‍ശത്തില്‍ രാജിയില്ല: മുഖ്യമന്ത്രി

കോടതി പരാമര്‍ശത്തില്‍ രാജിയില്ല: മുഖ്യമന്ത്രി 

തിരുവനന്തപുരം: സോളാര്‍ കേസില്‍ ഹൈക്കോടതി നടത്തിയ പരാമര്‍ശത്തില്‍ രാജിവയ്‌ക്കില്ല എന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കോടതിയുടെ പേരില്‍ മാധ്യമങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കരുത്‌. അത്തരത്തിലുളള നീക്കം അനുവദിക്കില്ല എന്നും ഉമ്മന്‍ചാണ്ടി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക്‌ മറുപടിയായി പറഞ്ഞു. മാധ്യമങ്ങള്‍ കോടതി പരാമര്‍ശങ്ങള്‍ ശരിയായി പഠിക്കണം. ഡയറക്‌ടര്‍ ജനറല്‍ പ്രോസിക്യൂഷനുമായും (ഡിജിപി). അഡ്വക്കേറ്റ്‌ ജനറലുമായും(എ ജി) സംസാരിച്ച ശേഷമാണ്‌ താന്‍ പ്രതികരിക്കുന്നതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. പരാമര്‍ശങ്ങള്‍ അനുകൂലമായാലും പ്രതികൂലമായാലും കോടതിയോട്‌ബഹുമാനമാണ്‌. കോടതിക്ക്‌ ഉയര്‍ന്ന സ്‌ഥാനമാണുളളത്‌. തനിക്കും സര്‍ക്കാരിനും കോടതിയോട്‌ ബഹുമാനമുണ്ട്‌. കോടതിയുടെ പരാമര്‍ശങ്ങള്‍ അംഗീകരിക്കുന്നുവെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. അതേസമയം, സര്‍ക്കാരിനെതിരേ കോടതി വിമര്‍ശനമുന്നയിച്ചതായി അറിയില്ലെന്നായിരുന്നു ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍റെ പ്രതികരണം.
http://m.newshunt.com/Mangalam/Latest/22889442

കരുണാകരന്‍ രാജിവച്ചത് കോടതി പരാമര്‍ശത്തെ തുടര്‍ന്ന്; മുരളീധരന്‍

കരുണാകരന്‍ കോടതി പരാമര്‍ശത്തിന്‍റെ പേരിലാണ് രണ്ട് തവണ രാജിവച്ചത്. ആവശ്യമില്ലാതെയാണ് രണ്ട് തവണയും രാജിവച്ചത്. പാര്‍ട്ടിയുടെ ലക്ഷ്മണ രേഖ ഉള്ളതുകൊണ്ട് കൂടുതലൊന്നും പ്രതികരിക്കുന്നില്ല. സോളാര്‍ വിഷയത്തില്‍ സര്‍ക്കാര്‍ രാജിവെയ്ക്കേണ്ട ആവശ്യമില്ലെന്ന് തന്നെയാണ് തന്‍റെ നിലപാടെന്ന് മുരളി പറഞ്ഞു.
കുരുവിളയുമായി ബന്ധപ്പെട്ട കേസില്‍ സര്‍ക്കാറിനെതിരെ ഇന്ന് ഹൈക്കോടതി രൂക്ഷ വിമര്‍ശനം നടത്തിയതിന്‍റെ പശ്ചാത്തലത്തിലാണ് മുരളീധരന്‍റെ പ്രതികരണം. പത്മജ വേണുഗോപാലും സമാനമായ അഭിപ്രായപ്രകടനം നടത്തി.
കെ കരുണാകരന്‍ കോടതി പരാമര്‍ശത്തെതുടര്‍ന്ന് രാജി വെയ്ക്കേണ്ടിവന്നതില്‍ ദു:ഖമുണ്ടായിരുന്നെന്ന് പത്മജ പറഞ്ഞു. രാജന്‍ കേസില്‍ കോടതി പരാമര്‍ശത്തെ തുടര്‍ന്നാണ് കെ കരുണാകരന് മുഖ്യമന്ത്രി സ്ഥാനം രാജിവെയ്കേണ്ടിവന്നത്.

സോളാര്‍: ഹൈക്കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചിട്ടില്ലെന്ന് തിരുവഞ്ചൂര്‍

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നിന്നും സര്‍ക്കാരിനെതിരായ രൂക്ഷ വിമര്‍ശനം ഉണ്ടായിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കേസിന്റെ അന്വേഷണം ശരിയായ രീതിയില്‍ അല്ലെന്ന് കോടതി നിരീക്ഷിച്ചിട്ടില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
സര്‍ക്കാരിന് വേണ്ടി കോടതിയില്‍ ഹാജരായ ഉദ്യോഗസ്ഥന്‍ തനിക്കു നല്‍കിയ വിവരമനുസരിച്ച് ശാലുവിന്റെ ജാമ്യാപേക്ഷ കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്. കുരുവിളയുടെ പരാതി രണ്ടാഴ്ചത്തേക്കും മാറ്റിയിട്ടുണ്ട്. സര്‍ക്കാരിന് മറുപടി നല്‍കാനാണ് കുരുവിളയുടെ കേസ് രണ്ടാഴ്ചത്തേക്ക് മാറ്റിവെച്ചതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

നീതിബോധമുണ്ടെങ്കില്‍ ഉമ്മന്‍ചാണ്ടി രാജിവെയ്ക്കണം; പിണറായി

ഹൈക്കോടതിയുടെ പരാമര്‍ശം ഉണ്ടായ സാഹചര്യത്തില്‍ മറ്റൊന്നും നോക്കാതെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെയ്ക്കണമെന്ന് പിണറായി വിജയന്‍. പ്രതിപക്ഷം നേരത്തെ ആവശ്യപ്പെട്ടത് രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണം എന്നാണ്. വെറുതെ ഒരു ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്കൊണ്ട് മാത്രം പ്രതിപക്ഷ സമരം അവസാനിപ്പിക്കില്ല.
നീതിപീഡത്തിന്‍റെ സംശയം വന്നാല്‍ അധികാരത്തില്‍ കടിച്ച് തൂങ്ങുന്നത് ശരിയല്ല. നേരത്തെയും കോടതിയുടെ ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ വന്നയുടനെ ഭരണാധികാരികള്‍ സ്ഥാനം വിട്ടൊഴിഞ്ഞ പാരമ്പര്യമാണുള്ളത്. ഇത്തരം ഒരു നിലപാട് ഉമ്മന്‍ചാണ്ടിയും സ്വീകരിക്കണമെന്നും പിണറായി പറഞ്ഞു.

കരുണാകരന്‍ രാജിവച്ചത് കോടതി പരാമര്‍ശത്തെ തുടര്‍ന്ന്; മുരളീധരന്‍

കരുണാകരന്‍ കോടതി പരാമര്‍ശത്തിന്‍റെ പേരിലാണ് രണ്ട് തവണ രാജിവച്ചത്. ആവശ്യമില്ലാതെയാണ് രണ്ട് തവണയും രാജിവച്ചത്. പാര്‍ട്ടിയുടെ ലക്ഷ്മണ രേഖ ഉള്ളതുകൊണ്ട് കൂടുതലൊന്നും പ്രതികരിക്കുന്നില്ല. സോളാര്‍ വിഷയത്തില്‍ സര്‍ക്കാര്‍ രാജിവെയ്ക്കേണ്ട ആവശ്യമില്ലെന്ന് തന്നെയാണ് തന്‍റെ നിലപാടെന്ന് മുരളി പറഞ്ഞു.
കുരുവിളയുമായി ബന്ധപ്പെട്ട കേസില്‍ സര്‍ക്കാറിനെതിരെ ഇന്ന് ഹൈക്കോടതി രൂക്ഷ വിമര്‍ശനം നടത്തിയതിന്‍റെ പശ്ചാത്തലത്തിലാണ് മുരളീധരന്‍റെ പ്രതികരണം. പത്മജ വേണുഗോപാലും സമാനമായ അഭിപ്രായപ്രകടനം നടത്തി.
കെ കരുണാകരന്‍ കോടതി പരാമര്‍ശത്തെതുടര്‍ന്ന് രാജി വെയ്ക്കേണ്ടിവന്നതില്‍ ദു:ഖമുണ്ടായിരുന്നെന്ന് പത്മജ പറഞ്ഞു. രാജന്‍ കേസില്‍ കോടതി പരാമര്‍ശത്തെ തുടര്‍ന്നാണ് കെ കരുണാകരന് മുഖ്യമന്ത്രി സ്ഥാനം രാജിവെയ്കേണ്ടിവന്നത്.

മാധ്യമങ്ങള്‍ എന്തെങ്കിലും അടിച്ചേല്പിക്കാല്‍ ശ്രമിക്കേണ്ട: ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ എന്തെങ്കിലും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കേണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ എന്തെങ്കിലും അടിച്ചേല്പിക്കാന്‍ ശ്രമിക്കേണ്ട. കോടതി എന്താണ് പറഞ്ഞതെന്ന് പഠിച്ചിട്ട് ചോദ്യം ചോദിക്കൂ എന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു
കോടതി എനിക്ക് ബഹുമാനമാണ്. നിരീക്ഷണങ്ങളും വിധികളും അനുകൂലമാണെങ്കിലും പ്രതികൂലമാണെങ്കിലും കോടതിയെ ബഹുമാനിക്കുന്നു എന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കോടതിയുടെ പരാമര്‍ശങ്ങള്‍ സംബന്ധിച്ച് ബന്ധപ്പെട്ട് അഡ്വക്കേറ്റ് ജനറലും പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലുമായി ചര്‍ച്ച നടത്തി. കോടതി പറഞ്ഞത് എന്താണെന്ന് പരിശോധിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സോളാര്‍ തട്ടിപ്പ്; ആശ്രയട്രസ്റ്റ് കൂടുതല്‍ വിവാദത്തില്‍

cms
പത്തനംതിട്ട: സോളാര്‍ തട്ടിപ്പുകേസിലെ പ്രതി ബിജു രാധാകൃഷ്ണന്‍ ജയിലില്‍ നിന്നും ശാലുമേനോനയച്ച കത്തിലെ പരാമര്‍ശത്തോടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള ആശ്രയ ട്രസ്റ്റ് കൂടുതല്‍ വിവാദത്തിലേക്ക് നീങ്ങുന്നു. ട്രസ്റ്റിന്റെ വരവുചിലവുകള്‍ പുറത്തുവിടാമെന്ന് ആഴ്ചകളായി ആവര്‍ത്തിക്കുന്ന ഭാരവാഹികള്‍ ഇതിനുള്ള ഒരു നീക്കവും നടത്തുന്നുമില്ല.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേതൃത്വം നല്‍കുന്ന ആശ്രയ ട്രസ്റ്റിന് സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിതാ എസ് നായരില്‍ നിന്ന് അഞ്ച് ലക്ഷം രൂപ ലഭിച്ചിരുന്നുവെന്ന ആരോപണങ്ങള്‍ ശരിവെയ്ക്കുന്നതാണ് ബിജു രാധാകൃഷ്ണന്‍ ജയിലില്‍ നിന്നും ശാലുമേനോനയച്ച കത്തിനുള്ളിലെ പരാമര്‍ശങ്ങള്‍.
ആരോപണങ്ങള്‍ പൂര്‍ണ്ണമായി തള്ളിക്കളയുമ്പോഴും ട്രസ്റ്റിലെ വരവുചെലവു കണക്കുകള്‍ പരസ്യമാക്കാന്‍ ഇനിയും ഭാരവാഹികള്‍ തയ്യാറായിട്ടില്ല.
അതേ സമയം ചാരിറ്റബിള്‍ ട്രസ്റ്റ് ആക്ടിന് കീഴില്‍ രജിസ്റ്റര്‍ ചെയ്യാതെ പബ്ലിക് ട്രസ്റ്റ് ആക്ടിന് കീഴില്‍ ആശ്രയ രജിസ്റ്റര്‍ ചെയ്തതിന് പിന്നിലെ ലക്ഷ്യം പണം തട്ടിപ്പാണെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.
ചാരിറ്റബിള്‍ ട്രസ്റ്റായി രജിസ്റ്റര്‍ ചെയ്തിരുന്നെങ്കില്‍ വരവുചെലവുകള്‍ കൃത്യമായി സമര്‍പ്പിക്കേണ്ടി വരുമെന്നും ഇതൊഴിവാക്കുകയായിരുന്നു ലക്ഷ്യമെന്നുമാണ് ആരോപണം.
ആശ്രയ ട്രസ്റ്റ് ചെയര്‍മാന്‍ പങ്കജാക്ഷനെ സോളാര്‍ തട്ടിപ്പുകേസില്‍ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രക്ഷോഭങ്ങള്‍ക്കും തുടക്കമിട്ടുണ്ട്. ഈ ആവശ്യമുന്നയിച്ചുള്ള പ്രക്ഷോഭങ്ങള്‍ കൂടുതല്‍ ശക്തമാക്കാനാണ് പ്രതിപക്ഷയുവജന സംഘടനകളുടെ തീരുമാനം.

സോളാര്‍ : മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: സോളാര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പങ്ക് അന്വേഷിക്കണമെന്ന് ഹൈക്കോടതി. സോളാര്‍ കേസ് അന്വേഷണത്തില്‍ സര്‍ക്കാര്‍ വീഴ്ചക്കെതിരെ ഹൈക്കോടതി രൂക്ഷമായാണ് വിമര്‍ശിച്ചത്. എഡിജിപിയെ വിളിച്ചുവരുത്താന്‍ മടിക്കില്ല. സരിതയുടെ മൊഴിയെടുക്കാന്‍ സാഹചര്യമില്ലെന്ന് പറയുന്നത് സംശയകരമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
എം കെ കുരുവിളയുടെ പരാതിയില്‍ മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണം. എം കെ കുരുവിളയുടെ പങ്ക് അന്വേഷിക്കണം. ഇപ്പോള്‍ നടക്കുന്ന പോലീസ് അന്വേഷണം ശരിയായ വഴിക്കല്ല. സോളാര്‍ കേസില്‍ സര്‍ക്കാര്‍ മറച്ചുവെക്കുന്നത് എന്തെന്ന് വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
ശാലു മേനോന്റെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ നിരീക്ഷണം. തട്ടിപ്പ് നടത്തിയ പണം കണ്ടെത്താന്‍ അന്വേഷണസംഘം എന്തു നടപടിയാണ് സ്വീകരിച്ചത്. ഈ പണമെല്ലാം എവിടെ പോയെന്നും കോടതി ചോദിച്ചു.

Monday, July 22, 2013

സോളാര്‍ കേസില്‍ മുഖ്യമന്ത്രിയെയും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണം: പിണറായി

സോളാര്‍ കേസില്‍ മുഖ്യമന്ത്രിയെയും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണം: പിണറായി

mangalam malayalam online newspaper


തിരുവനന്തപുരം: എല്ലാ ദുര്‍വൃത്തികളുടെ കൂടാരമായി കോണ്‍ഗ്രസും സര്‍ക്കാരും മാറിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. സര്‍ക്കാരിനെ അട്ടിമറിക്കാനല്ല, മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം സമരം നടത്തുന്നത്. സരിതയ്ക്കും ബിജു രാധാകൃഷ്ണനുമെതിരെ ആരെല്ലാം പരാതി പറഞ്ഞിട്ടുണ്ടോ അവരെ അപകീര്‍ത്തിപ്പെടുത്താനും അവര്‍ക്കെതിരെ കേസുകള്‍ ഉണ്ടാക്കാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സോളാര്‍ തട്ടിപ്പുകേസ് അന്വേഷിക്കുന്ന അന്വേഷണ സംഘം നിഷ്പക്ഷമാണെങ്കിലും അന്വേഷണം മുന്നോട്ടുപോകുന്നില്ല. എല്‍ഡിഎഫ് സെക്രട്ടറിയേറ്റിന് മുന്നില്‍ സംഘടിപ്പിച്ച രാപ്പകല്‍ സമരത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പിണറായി.
ജോപ്പനെതിരേ ശ്രീധരന്‍ നായര്‍ പരാതിയില്‍ പറഞ്ഞിരുന്നില്ല. എന്നാല്‍ അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് ജോപ്പന്‍ കുറ്റവാളിയാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയത്. സ്വാഭാവികമായും മുഖ്യമന്ത്രിയിലേക്കും ഈ അന്വേഷണം നീളേണ്ടതാണ്. എന്നാല്‍ അതുണ്ടാകുന്നില്ലെന്നും പിണറായി പറഞ്ഞു. ഉമ്മന്‍ചാണ്ടിക്കെതിരേ തെളിവുകളുടെ മലവെള്ളപ്പാച്ചിലാണ്. എന്നിട്ടും അന്വേഷണം നടക്കുന്നില്ല. അന്വേഷണം നടന്നാല്‍ ഒരുപാടു കാര്യങ്ങള്‍ പുറത്തുവരുമെന്ന പേടിയാണ് ഉമ്മന്‍ചാണ്ടിക്കെന്നും പിണറായി പറഞ്ഞു. സോളാര്‍ കേസില്‍ സരിതയെപ്പോലെ തന്നെ മുഖ്യമന്ത്രിയും കുറ്റവാളിയാണെന്നും പിണറായി പറഞ്ഞു. സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ രാജിയും ജുഡീഷ്യല്‍ അന്വേഷണവും ആവശ്യപ്പെട്ടു എല്‍ഡിഎഫിന്റെ രണ്ടാംഘട്ട സമരം സെക്രട്ടേറിയറ്റിനു മുന്നില്‍ നടന്ന 24 മണിക്കൂര്‍ നീളുന്ന രാപ്പകല്‍ സമരത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍, സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍, എല്‍ഡിഎഫ് കക്ഷിനേതാക്കള്‍. എം.പിമാര്‍, എം.എല്‍എമാര്‍, തദ്ദേശഭരണ പ്രതിനിധകള്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നു.
്ചാണ്ടി ഉമ്മനും സരിതയൂം സോളാര്‍ തട്ടിപ്പില്‍ പങ്കാളിയാണെന്നാണെന്നാണ് ജയിലില്‍ ഒരു സഹതടവുകാരനോട് ബിജു രാധാകൃഷ്ണന്‍ പറഞ്ഞതെന്ന് വി.എസ് പരാമര്‍ശിച്ചു. ഭരണത്തിലുള്ളവര്‍ സരിതയുടെ കമ്പനിയില്‍ നിന്നും പങ്കു പറ്റിക്കഴിയുന്നവരാണ്. എറണാകുളം ഗസ്റ്റ് ഹൗസില്‍ ബിജുവിന് ഉമ്മന്‍ ചാണ്ടിയുമായി സംസാരിക്കാന്‍ ഒരു മണിക്കൂര്‍ സമയം അനുവദിച്ചതിലെ ദുരൂഹത പുറത്തുകൊണ്ടുവരണം. മുഖ്യമന്ത്രി അധികാരത്തില്‍ കടിച്ചുതൂങ്ങുന്നതിനു പിന്നില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ്. സോളാര്‍ കമ്പനിയില്‍ നിന്ന് പണം തട്ടിയത് മുഖ്യമന്ത്രിയും കുടുംബാംഗങ്ങളുമാണ്. ഈ തട്ടിപ്പ് കമ്പനിക്ക് എല്ലാ സഹായവും നല്‍കുന്നതും അവരാണ്. ഉമ്മന്‍ ചാണ്ടിയും കൂട്ടരും വഞ്ചനാപരമായ നടപടിക്ക് കൂട്ടുനില്‍ക്കുകയാണെന്ന് കേരളത്തിലെ ജനങ്ങള്‍ക്കറിയാമെന്നും വി.എസ് പറഞ്ഞു.
കേരളത്തിലെ മുഖ്യമന്ത്രി പല കാര്യങ്ങളും മറക്കുകയാണെന്ന് തുടര്‍ന്ന് സംസാരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ ആരോപിച്ചു. ഭയന്നു നില്‍ക്കുന്ന മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്. കേരളത്തിന്റെ ചരിത്രത്തില്‍ ഇതുവരെ ഇത്തരമൊരു വെട്ടിപ്പ് ഉണ്ടായിട്ടില്ലെന്നും പന്ന്യന്‍ പറഞ്ഞു.

http://www.mangalam.com/latest-news/77372#sthash.2AMW5vtd.dpuf

Sunday, July 21, 2013

മുഖ്യമന്ത്രിയുടെ അട്ടപ്പാടി പരാമര്‍ശം വിവാദമാകുന്നു

പാലക്കാട്‌ : അട്ടപ്പാടിയിലെ ശിശുമരണങ്ങളെ കുറിച്ചുള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പരാമര്‍ശം വന്‍വിവാദമാകുന്നു. അട്ടപ്പാടിയിലെ ശിശുമരണങ്ങള്‍ക്ക് കാരണം ശരിയായി ഭക്ഷണം കഴിക്കാത്തതാണെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശമാണ് വിവാദങ്ങള്‍ക്ക്‌ തിരി കൊളുത്തിയത്‌ . ഔട്ട്‌ലുക്ക് വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രശ്നത്തിന്റെ ഗൗരവം ഉള്‍ക്കൊള്ളാതെ മുഖ്യമന്ത്രി പ്രസ്താവന നടത്തിയത്‌. .

അട്ടപ്പാടിയില്‍ സര്‍ക്കാര്‍ സൌജന്യമായി ഭക്ഷണം അനുവദിച്ചിട്ടുണ്ടെന്നും ഇത് കഴിക്കാത്തതാണ് തുടര്‍ച്ചയായുണ്ടാകുന്ന മരണങ്ങള്‍ക്ക് കാരണമെന്നും പറഞ്ഞ മുഖ്യമന്ത്രി, പോഷകാഹാരക്കുറവ് പെട്ടെന്ന് പരിഹരിക്കാന്‍ സാധിക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു.

ചാണ്ടി ഉമ്മനും ബിജുവും സരിതയും ചേര്‍ന്ന് കമ്പനി സ്ഥാപിക്കാന്‍ തീരുമാനിച്ചിരുന്നുവെന്ന് വെളിപ്പെടുത്തല്‍

ചാണ്ടി ഉമ്മനും ബിജുവും സരിതയും ചേര്‍ന്ന് കമ്പനി സ്ഥാപിക്കാന്‍ തീരുമാനിച്ചിരുന്നുവെന്ന് വെളിപ്പെടുത്തല്‍
ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനും ബിജു രാധാകൃഷ്ണനും സരിതയും ഗണേഷ്‌ കുമാറും ചേര്‍ന്ന് കമ്പനി തുടങ്ങാന്‍ തീരുമാനിച്ചിരുന്നതായി വെളിപ്പെടുത്തല്‍. ബാലരാമപുരത്താണ് സോളാര്‍ പ്ലാന്റ് സ്ഥാപിക്കാന്‍ ഇവര്‍ സ്ഥലം വാങ്ങിയിരുന്നത്. പത്തനംതിട്ട ജയിലില്‍ ബിജു രാധാകൃഷ്ണന്റെ സഹതടവുകാരയിരുന്ന പത്തനംതിട്ട സ്വദേശി സഞ്ജുവാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 'കൈരളി-പീപ്പിള്‍' ചാനലാണ് സഞ്ചുവിന്റെ വെളിപ്പെടുത്തല്‍ പുറത്തുവിട്ടത്. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ സഞ്ജു സോളാര്‍ വിഷയത്തില്‍ നടന്ന പ്രതിഷേധത്തിന്റെ പേരിലാണ് ജയിലിലായത്.

ടീം സോളാര്‍ കമ്പനിക്കുവേണ്ടിയാണ് ബാലരാമപുരത്ത് മൂവരും ചേര്‍ന്ന് സ്ഥലം വാങ്ങിയതെന്ന് ബിജു വെളിപ്പെടുത്തിയതായി സഞ്ജു പറയുന്നു. മുന്‍ മന്ത്രി ഗണേഷ്‌ കുമാറിന്റെ മര്‍ദ്ദിച്ച ഭര്‍ത്താവ്‌ താനാണെന്നും ബിജു പറഞ്ഞതായി സഞ്ജു പറഞ്ഞു. താന്‍ കൂടുതല്‍ കാര്യങ്ങള്‍ പറഞ്ഞാല്‍ സര്‍ക്കാര്‍ താഴെപ്പോകുമെന്നും ബിജു പറഞ്ഞതായി സഞ്ജു പറയുന്നു.
ബിജു രാധാകൃഷ്ണന്‍ മാനസികമായി തകര്‍ന്ന നിലയിലാണെന്നും നടി ശാലു മേനോന്‍ അറസ്റ്റിലായതില്‍ ബിജു ദു:ഖിതനാണെന്നും സഞ്ജു പറഞ്ഞു. ശാലുവുമായി പ്രണയത്തിലായിരുന്നു. എല്ലാകാര്യങ്ങളും ശാലുവിന് അറിയാമായിരുന്നു. തന്നെ മാനസികമായി തകര്‍ക്കാനാണ് ശാലുവിനെ അറസ്റ്റ്‌ ചെയ്തതെന്നും ബിജു പറഞ്ഞതായി സഞ്ജു വെളിപ്പെടുത്തി. മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്ന ടെന്നി ജോപ്പന് ജയിലില്‍ വിഐപി പരിഗണനയാണ് ലഭിക്കുന്നതെന്നും സഞ്ജു പറഞ്ഞു.

Friday, July 19, 2013

സോളാര്‍: സരിതയുടെ പണം തട്ടിയ ഉന്നതര്‍ ആരൊക്കെ?



'പിടിച്ചതിലും വലുത് മാളത്തില്‍' എന്ന നാട്ടുപ്രയോഗം പോലെയാകുകയാണ് സോളാര്‍ തട്ടിപ്പുകേസ്. കോടികളുടെ തട്ടിപ്പുനടത്തിയ സരിതയെയും ബിജുവിനെയും കൂടെ ശാലുമേനോനെയും പിടിച്ച്‌ അകത്താക്കിയല്ലോ എന്നാശ്വസിച്ച്‌ ഇരിക്കുമ്ബോഴാണ് പണമൊന്നും സരിതയുടെ പക്കലില്ല എന്ന് അഭിഭാഷകന്‍ വെളിപ്പെടുത്തുന്നത്. പിന്നെവിടെപ്പോയി ഈ തട്ടിപ്പിലൂടെ കിട്ടിയ കോടികള്‍? പല ഉന്നതരും സോളാര്‍ തട്ടിപ്പുപണം കൈവശം വച്ചിരിക്കുയാണ് എന്നാണ് സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ പറയുന്നത്. ഇവര്‍ ആരൊക്കെയാണ് എന്ന് സരിത ഉടന്‍ വെളിപ്പെടുത്തും. ഇവരുടെ പേര് പുറത്തുപറഞ്ഞാലേ കേസ് മുന്നോട്ടുപോകൂ. പേരുകള്‍ സ്റ്റേറ്റ്‌മെന്റായി നല്‍കാനാണത്രെ സരിത വക്കീലിനോട് പറഞ്ഞിരിക്കുന്നത്. ജീവനില്‍ പേടിയുളളതുകൊണ്ടാണ് സരിത ഈ പേരുകള്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നത്. സോളാര്‍ തട്ടിപ്പുകേസിലെ മുഖ്യപ്രതികളില്‍ ഒരാളായ സരിതയെ കൊന്നാല്‍ അതോടെ പല പേരുകളും രക്ഷപ്പെടും. ജീവന് ഭീഷണിയുള്ളതായി സരിത തന്നോട് പറഞ്ഞതായി സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. സോളാര്‍ തട്ടിപ്പിനെത്തുടര്‍ന്ന് സരിതയുടെ അക്കൗണ്ട് പോലീസ് പരിശോധിച്ചിരുന്നെങ്കിലും ഈ പറഞ്ഞ കോടികളൊന്നും അതില്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ലത്രെ. സരിതയുടെ അക്കൗണ്ട് പോലീസ് മരവിപ്പിച്ചിട്ടുമുണ്ട്. തട്ടിപ്പുനടന്നു എന്നത് പകല്‍ പോലെ വ്യക്തമാണ് എന്നിരിക്കേ ഈ പണം എവിടെപ്പോയി എന്ന് കണ്ടുപിടിക്കേണ്ടത് അന്വേഷണ സംഘത്തിന്റെ ബാധ്യതയാണ്. മന്ത്രിമാരും കോണ്‍ഗ്രസ് നേതാക്കളുമടക്കം സരിത ഫോണിലൂടെയും അല്ലാതെയും ബന്ധപ്പെട്ട പ്രമുഖരുടെ നിര തന്നെ റിപ്പോര്‍ട്ടുകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. സരിതയെയും കൂട്ടി പല ഉന്നതരും വിദേശയാത്രകളും രാത്രിയാത്രകളും നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. സരിതയുടെ ഫോണ്‍വിളിയുടെ വിവരങ്ങള്‍ പുറത്തായതോടെ കേരളത്തിലെ പല രാഷ്ട്രീയക്കാരുമായും ഇവര്‍ക്ക് ബന്ധമുണ്ട് എന്ന് തെളിഞ്ഞു. വിവാദമായ സോളാര്‍ തട്ടിപ്പ് കേസില്‍ പ്രധാന പ്രതികളായ ബിജു രാധാകൃഷ്ണന്‍, സരിത എസ് നായര്‍, സിനിമാ സീരിയല്‍ നടി ശാലുമേനോന്‍, മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗമായിരുന്ന ടെനി ജോപ്പന്‍ തുടങ്ങിയവരാണ് സോളാര്‍ തട്ടിപ്പ് കേസില്‍ ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. ബിജു രാധാകൃഷ്ണന് വ്യാജ പ്രമാണങ്ങള്‍ തയ്യാറാക്കിക്കൊടുത്തിരുന്ന പ്രധാന സഹായിയെയും പോലീസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.

Yakkobaya Sabha crtiticises CM and HM



മുഖ്യമന്ത്രിക്കല്ല അവാര്‍ഡ് നല്‍കിയതെന്ന് യു.എന്‍ പ്രതിനിധി;

മുഖ്യമന്ത്രിക്കല്ല അവാര്‍ഡ് നല്‍കിയതെന്ന് യു.എന്‍ പ്രതിനിധി;

കേരള മുഖ്യമന്ത്രിക്കല്ല യു.എന്‍ അവാര്‍ഡ് നല്‍കിയതെന്ന് യു.എന്‍.റസിഡന്റ് കോ – ഓര്‍ഡിനേറ്റര്‍ ലിസി ഗ്രാന്റേ റിപ്പോര്‍ട്ടറോട് പറഞ്ഞു. മുഖ്യമന്ത്രിമാര്‍ക്കല്ല വിവിധ പദ്ധതികള്‍ക്കാണ് ഈ അവാര്‍ഡ് നല്‍കുക. കേരളത്തിന് പുറമേ മധ്യപ്രദേശിനും ജാര്‍ഖണ്ഡിനും ഈ വര്‍ഷം ഇതേ അവാര്‍ഡ് ലഭിച്ചിട്ടുണ്ടെന്നും യു.എന്‍ പ്രതിനിധി അറിയിച്ചു.

ഇന്ത്യയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട മൂന്ന് പരിപാടികളില്‍ ഒന്നുമാത്രമാണ് ജനസമ്പര്‍ക്കപരിപാടി. ഇന്ത്യയിലെ 12 സംസ്ഥാനങ്ങള്‍ക്ക് നേരത്തെ ഈ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രിമാരുടെ വ്യക്തിപരമായ മികവിനല്ല ഈ അവാര്‍ഡ് നല്‍കുന്നത്. മൂന്നാമതൊരാള്‍ ശുപാര്‍ശ ചെയ്താലാണ് അവാര്‍ഡിന് പരിഗണിക്കുക. തുടര്‍ന്ന് ശുപാര്‍ശയില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ചര്‍ച്ച ചെയ്താണ് അവാര്‍ഡ് ലഭിക്കുക. 2004 മുതല്‍ ആരംഭിച്ച ഈ അവാര്‍ഡ് ഓരോ വര്‍ഷവും ഇന്ത്യയിലെ ഏതെങ്കിലും സംസ്ഥാനങ്ങള്‍ക്ക് ലഭിക്കാറുണ്ടെന്നും ലിസി ഗ്രാന്റേ പറഞ്ഞു.

അവാര്‍ഡ് ലഭിച്ചു എന്ന് കാണിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് തയ്യാറാക്കിയ വാര്‍ത്താക്കുറിപ്പില്‍ ലോകത്തെ അഞ്ച് മേഖലകളായി തിരിച്ചു നല്‍കുന്ന അവാര്‍ഡാണിതെന്നായിരുന്നു അവകാശവാദം. ഇന്ത്യ ഉള്‍പ്പെടുന്ന ഏഷ്യ പസഫിക് മേഖലയില്‍ നിന്നാണ് ഉമ്മന്‍ചാണ്ടി ഒന്നാംസ്ഥാനത്ത് എത്തിയതെന്നും വാര്‍ത്താക്കുറിപ്പ് വിവരിച്ചു. ദക്ഷിണ കൊറിയക്കായിരുന്നു വാര്‍ത്താക്കുറിപ്പില്‍ രണ്ടാംസ്ഥാനം.

2012ല്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ തെക്കന്‍ കൊറിയയെ പിന്തള്ളിയാണ് ഉമ്മന്‍ചാണ്ടി ജനസമ്പര്‍ക്ക പരിപാടിയിലൂടെ നേട്ടമുണ്ടാക്കിയതെന്നും വിജയിച്ചതെന്നും വാര്‍ത്താക്കുറിപ്പ് വിശദീകരിച്ചിരുന്നു. വ്യക്തിപരമായി ഉമ്മന്‍ചാണ്ടിക്ക് യു.എന്‍ അവാര്‍ഡ് ലഭിച്ചെന്ന അവകാശവാദങ്ങളാണ് ഇതോടെ തകര്‍ന്നുവീഴുന്നത്.

Thursday, July 18, 2013

ഇത്‌ ഭരണഘടനാ അട്ടിമറി

അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

mangalam malayalam online newspaper

കര്‍ക്കിടകത്തിലേക്കു കടന്ന കേരളം രാമായണ പാരായണത്തിലാണ്‌. സത്യലംഘനമെന്തെന്ന്‌ രാമന്‍ ഭരതനെ ഓര്‍മ്മിപ്പിക്കുന്ന രാമായണത്തിലെ പ്രധാനഭാഗം ഇങ്ങനെ:
രാജ്യം നിനക്കും - എനിക്കു വിപിനവും
പൂജ്യനാം താതന്‍ വിധിച്ചതു മുന്നമേ!
വ്യത്യയമായനുഷ്‌ഠിച്ചാല്‍ നമുക്കത്‌
സത്യവിരോധം വരുമെന്നു നിര്‍ണയം!
പതിനാലു വര്‍ഷം താന്‍ കാട്ടില്‍ കഴിയണമെന്നും ഭരതന്‍ നാടുഭരിക്കണമെന്നുമുള്ള പിതാവിന്റെ വിധി ലംഘിക്കുന്നത്‌ സത്യലംഘനമാണ്‌. രാമന്‍ അതു ബോധ്യപ്പെടുത്തി ഭരതനെ രാജ്യഭാരമേല്‍ക്കാന്‍ തിരിച്ചയയ്‌ക്കുന്നു.
കേരളം ഭരിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും തനിക്ക്‌ സത്യം ലംഘിക്കാനാവില്ലെന്നാണ്‌ ജനങ്ങളോട്‌ ആവര്‍ത്തിക്കുന്നത്‌. അദ്ദേഹത്തിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ത്തുന്ന പ്രതിപക്ഷത്തിന്റെ രാജി ആവശ്യം അതുകൊണ്ടാണ്‌ അംഗീകരി ക്കാത്തതെന്നും അദ്ദേഹം വിശദീകരിക്കുന്നു.
ഭരണഘടന അനുസരിച്ച്‌ സത്യപ്രതിജ്‌ഞചെയ്‌ത മുഖ്യമന്ത്രി ഭരണഘടനാ ആദേശം ലംഘിക്കുന്നു എന്നതാണ്‌ യഥാര്‍ത്ഥത്തില്‍ സത്യലംഘനം. ഭരണഘടനയുടെ 163, 164 വകുപ്പുകള്‍ അനുസരിച്ചാണ്‌ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും നിയമിക്കുന്നതും മുഖ്യമന്ത്രിയും മന്ത്രിമാരുടെ കൗണ്‍സിലും ഭരണഘടനാ ചുമതലകള്‍ നിറവേറ്റുന്നതും. ഭരണത്തലവനായ മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയടങ്ങുന്ന മന്ത്രിമാരുടെ കൗണ്‍സിലിനും സംസ്‌ഥാന നിയമസഭയോടാണ്‌ കൂട്ടുത്തരവാദിത്വമെന്ന്‌ പ്രസ്‌തുത വകുപ്പുകള്‍ ഊന്നി പ്രഖ്യാപിക്കുന്നു. സ്‌പീക്കറും മുഖ്യമന്ത്രിയും മന്ത്രിമാരും ഭരണമുന്നണിയും പ്രതിപക്ഷവും എല്ലാം ചേര്‍ന്നതാണ്‌ നിയമസഭ. മന്ത്രിസഭയുടെ തലവനെന്ന നിലയില്‍ കൂട്ടുത്തരവാദിത്വത്തോടെ സര്‍ക്കാരിനെ നയിക്കുകയും കൂട്ടായി നിയമസഭയോടുള്ള ഭരണചുമതല നിറവേറ്റുകയുമാണ്‌ മുഖ്യമന്ത്രിയുടെ ഭരണഘടനാബാധ്യത. ഇതിനു കീഴ്‌പ്പെട്ടതും ഇത്‌ ഉയര്‍ത്തിപ്പിടിക്കുന്നതുമായ ജനാധിപത്യെശെലിയാണ്‌ ഏതൊരു മുഖ്യമന്ത്രിയുടെയും ഭരണെശെലിയാകേണ്ടത്‌. തന്റെ വേഷത്തിലോ നടപ്പിലോ സംസാരത്തിലോ പ്രകടനപരതയിലോ ഉള്ള വ്യക്‌തിനിഷ്‌ഠ െശെലിയോ കടുംപിടുത്തമോ അല്ല.
മുഖ്യമന്ത്രിയെ പ്രതിക്കൂട്ടില്‍നിര്‍ത്തുംവിധം കുടത്തില്‍നിന്നു പുറത്തുചാടിയ ഭൂതങ്ങളെപ്പോലെ ദിവസേന സോളാര്‍ തട്ടിപ്പുകേസിലെ തെളിവുകള്‍ വളരുകയാണ്‌. ഇതിനെ പ്രതിരോധിക്കാന്‍ മേല്‍പ്പറഞ്ഞ ഭരണഘടനാബാധ്യതയും വ്യവസ്‌ഥകളുമാണ്‌ ലംഘിക്കപ്പെടുന്നത്‌. ഒരു മുഖ്യമന്ത്രിയും ചെയ്‌തിട്ടില്ലാത്ത അത്തരമൊരു ലംഘനമാണ്‌ സത്യത്തിന്റെപേരില്‍ മുഖ്യമന്ത്രി മറച്ചുപിടിക്കുന്നത്‌. കേരളം ഒരു മാസത്തിലേറെയായി ചര്‍ച്ചചെയ്യുന്ന സോളാര്‍ തട്ടിപ്പുകേസിന്റെയും അതു സൃഷ്‌ടിച്ച രാഷ്‌ട്രീയ പ്രതിസന്ധിയുടെയും ഏറ്റവും ഗൗരവമായ വശം ഇതാണ്‌.
മുഖ്യമന്ത്രിയെയും ഇരുപത്തിനാലു മണിക്കൂറും സുതാര്യത ഉറപ്പുവരുത്തിയ മുഖ്യമന്ത്രിയുടെ ഓഫീസിനെയും ചുറ്റിയാണ്‌ അപവാദവും കേസുകളും. മുഖ്യമന്ത്രിയുടെയും സംസ്‌ഥാന ഗവണ്മെന്റിന്റെയും വിശ്വാസ്യതയുടെ ജാമ്യത്തിലാണ്‌ ഇതിനാധാരമായ കോടികളുടെ തട്ടിപ്പ്‌ നടന്നത്‌. സംസ്‌ഥാനത്തെ െവെദ്യുതി പ്രതിസന്ധിയും കുതിച്ചുയരുന്ന ഊര്‍ജവിലയും സൗരോര്‍ജ പദ്ധതികള്‍ക്ക്‌ കേന്ദ്ര സര്‍ക്കാരും സംസ്‌ഥാന ഗവണ്മെന്റും പ്രഖ്യാപിച്ചതും പ്രഖ്യാപിക്കുമെന്ന്‌ വിശ്വസിപ്പിച്ചതുമായ സബ്‌സിഡിയുടെയും പശ്‌ചാത്തലത്തില്‍ ഏറ്റവും ലളിതമായി നടത്തിയ വന്‍ തട്ടിപ്പ്‌. മുഖ്യമന്ത്രിയുടെ ഓഫീസ്‌ മാത്രമല്ല എം.പിമാരും കേന്ദ്രമന്ത്രിമാരും ഒരുപക്ഷെ ആസൂത്രണ മേഖലയിലെ വമ്പന്‍മാരും ഈ തട്ടിപ്പിന്റെ വിജയത്തിന്‌ അണിയറയില്‍ തീര്‍ച്ചയായും ഉണ്ടായിരുന്നിരിക്കണം. അതില്‍ വെളിയില്‍ ചാടിയത്‌ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക്‌.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിഴലെന്നോണം പ്രവര്‍ത്തിച്ചിരുന്ന പി.എ ജോപ്പന്‍ തട്ടിപ്പില്‍ പങ്കാളിയാണെന്നും ജാമ്യം അനുവദിക്കരുതെന്നും െഹെക്കോടതിയില്‍ ബോധിപ്പിക്കുന്നത്‌ സര്‍ക്കാറിന്റെ അഡ്വക്കറ്റ്‌ ജനറല്‍. മുങ്ങിനടക്കുന്ന മറ്റൊരു പ്രതിയായ സര്‍ക്കാറിന്റെ പബ്ലിക്ക്‌ റിലേഷന്‍സ്‌ ഡയറക്‌ടറെ അറസ്‌റ്റുചെയ്യാത്തതെന്തെന്ന്‌ ചോദിക്കുന്നതും കേസ്‌ ഡയറി ആവശ്യപ്പെടുന്നതും െഹെക്കോടതി. പഴ്‌സണല്‍ സ്‌റ്റാഫ്‌ ഫോണ്‍ വിളിച്ചതിന്‌ താന്‍ എന്തിന്‌ രാജിവെയ്‌ക്കണമെന്നാണ്‌ മുഖ്യമന്ത്രി പരിഹസിച്ചത്‌.
ഈ ദൂഷിതവലയത്തിന്റെ കേന്ദ്രബിന്ദുവായ മുഖ്യമന്ത്രി തന്റെ നിരപരാധിത്വവും മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വവും നിയമസഭയെയും ജനങ്ങളെയും ബോധ്യപ്പെടുത്തിയില്ല. അതിനുള്ള ഭരണഘടനാ മാര്‍ഗങ്ങളും കീഴ്‌ വഴക്കങ്ങളും മറികടക്കാനാണ്‌ ശ്രമിച്ചത്‌. പാര്‍ട്ടി െഹെക്കമാന്‍ഡിന്റെ താല്‍ക്കാലിക പിന്തുണയില്‍ സ്വയം ന്യായീകരിക്കുകയാണ്‌ അദ്ദേഹം. െഹെക്കമാന്‍ഡിന്റെ നിലപാട്‌ നിയമസഭയ്‌ക്കോ ജനങ്ങള്‍ക്കോ കോടതികള്‍ക്കോ ഉപരിയല്ല. അത്‌ നീതിയുടെയും ധാര്‍മ്മികതയുടെയും അടിസ്‌ഥാനത്തിലുമല്ല. ലോകസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടപാര്‍ട്ടിയുടെ രാഷ്‌ട്രീയ താല്‍പ്പര്യം എന്ന ഒറ്റയിനത്തെ മുന്‍നിര്‍ത്തിയുള്ളതാണത്‌. മുഖ്യമന്ത്രിയുടെ ഭരണഘടനാ ബാധ്യതയെ അട്ടിമറിക്കുന്ന ഭരണഘടനാ ബാഹ്യശക്‌തിയുടെ ഇടപെടല്‍തന്നെയാണ്‌. താല്‍പ്പര്യ െവെരുദ്ധ്യങ്ങളുടെ പേരില്‍ പരസ്യമായും രഹസ്യമായും മുഖ്യമന്ത്രിയുടെ പാര്‍ട്ടിയിലെയും ഭരണമുണിയിലെയും നേതാക്കള്‍തന്നെ ഇത്‌ അംഗീകരിക്കുന്നില്ല.
ഈ െവെരുദ്ധ്യം മാധ്യമങ്ങളുടെയോ പ്രതിപക്ഷത്തിന്റെയോ സൃഷ്‌ടിയല്ലെന്ന്‌ കെ.പി.സി.സി പ്രസിഡന്റിന്റെ വാക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു. ആഭ്യന്തരമന്ത്രിയുള്‍പ്പെടെയുള്ള മന്ത്രിമാര്‍, പ്രധാന ഘടകകക്ഷിയായ മുസ്ലിം ലീഗ്‌, സര്‍ക്കാര്‍ ചീഫ്‌ വിപ്പ്‌ പി.സി. ജോര്‍ജ്‌, കെ.എം. മാണിയും തുടങ്ങിയവരൊക്കെ പലമട്ടില്‍ പറയുന്നതും ഇതുതന്നെ. ക്രമസമാധാന തകര്‍ച്ചയിലേക്ക്‌ കാര്യങ്ങള്‍ വളര്‍ന്നുകഴിഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ പറയാന്‍ പോലീസ്‌ ഉന്നതന്‍ പ്രേരിപ്പിച്ചെന്ന്‌ മുഖ്യമന്ത്രിയെക്കണ്ട്‌ പറഞ്ഞത്‌ ഒരു ഐ.ജി.യാണ്‌. ഈ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സംസ്‌ഥാന പോലീസിലെ ഒരു വിഭാഗംതന്നെ പ്രവര്‍ത്തിക്കുന്നു എന്ന്‌ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ആവര്‍ത്തിക്കുന്നു.
1980-ലെ നായനാര്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കേന്ദ്ര ഏജന്‍സി ഇടപെടുന്നു എന്ന്‌ ആഭ്യന്തരമന്ത്രി ടി.കെ രാമകൃഷ്‌ണന്‍ പറഞ്ഞതിന്റെ പേരില്‍ ഇടതുഭരണത്തില്‍നിന്ന്‌ പിന്‍മാറിയവരാണ്‌ ഈ സര്‍ക്കാരിനെ നയിക്കുത്‌. അതേക്കുറിച്ച്‌ കേന്ദ്ര ആഭ്യന്തമന്ത്രി സെയില്‍സിങ്‌ അന്നു നടത്തിയ പ്രതികരണത്തെ വലിയ പുകിലാക്കിയവര്‍. അതിന്റെ പേരിലാണ്‌ തന്റെ പാര്‍ട്ടിയെ ആന്റണി കോണ്‍ഗ്രസ്‌- ഐ പാളയത്തിലേക്ക്‌ കൊണ്ടുപോയത്‌. ആന്റണി തന്നെയാണ്‌ കേരളത്തിലിപ്പോള്‍ രാഷ്‌ട്രീയ- ഭരണ പ്രതിസന്ധിയില്ലെന്ന്‌ സമാധാനി(പ്പി)ക്കുന്നത്‌. കോണ്‍ഗ്രസ്‌- ഐ പങ്കാളിത്തമുള്ള മന്ത്രിസഭയായിരുന്നില്ലെങ്കില്‍ ക്രമസമാധാന തകര്‍ച്ചയുടെ പേരില്‍ കേന്ദ്ര ഇടപെടല്‍ ഇതിനകം സംഭവിക്കുമായിരുന്നു.
ജനങ്ങള്‍ക്കിടയില്‍നിന്ന്‌ സുതാര്യഭരണം നടത്തിയ മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളെ ഭയന്ന്‌ ഇപ്പോള്‍ പോലീസ്‌ വലയത്തില്‍ മാരത്തോണ്‍ ഓട്ടത്തിലാണ്‌. ക്രമസമാധാനപാലനവും കേസ്‌ അന്വേഷണവും ഉപേക്ഷിച്ച്‌ എസ്‌.പി തൊട്ട്‌ താഴെ തട്ടിലുള്ള പോലീസ്‌കാര്‍വരെ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ നാടുനീളെ പായുന്നു. പോലീസ്‌ ആസ്‌ഥാനത്തെ രഹസ്യാന്വേഷണ വിഭാഗം മേധാവി എ.ഡി.ജി.പിയ്‌ക്ക്‌ മുഖ്യമന്ത്രിയുടെ ഓഫീസിലെ കുറ്റാന്വേഷണ തെളിവുശേഖരണത്തിനേ സമയമുള്ളൂ. ഡി.ജി.പിയും മറ്റ്‌ ഉന്നത പോലീസ്‌ മേധാവികളും മുഖ്യമന്ത്രിക്കുനേരെ കേസ്‌ നീളാതിരിക്കാനുള്ള തീവ്ര പ്രവര്‍ത്തന പദ്ധതികളിലും. പോലീസ്‌ സംവിധാനത്തിന്റെ െദെനംദിന മേല്‍നോട്ടവും കൃത്യനിര്‍വഹണവും കുറ്റകൃത്യം തടയലും സംസ്‌ഥാനത്തു സ്‌തംഭിച്ചിരിക്കുന്നു. ജനാധിപത്യത്തിന്റെ ഊര്‍ജസ്വലത തെളിയിക്കുന്ന എതിര്‍പ്പും പ്രതിഷേധവും തല്ലിത്തകര്‍ക്കുന്ന പോലീസ്‌ - അര്‍ദ്ധെസെനിക പങ്കാളിത്ത ഭരണമുഖം രൂപപ്പെട്ടിരിക്കുന്നു. കേരളം നിയമലംഘകരുടെയും കുറ്റവാളികളുടെയും സമ്പൂര്‍ണ്ണ വിഹാരകേന്ദ്രമാണിപ്പോള്‍.
സോളാര്‍ വിവാദത്തിന്റെ ഗ്രഹണം ഉമ്മന്‍ചാണ്ടിയെ മാത്രമല്ല വിഴുങ്ങിയിരിക്കുന്നത്‌. യു.ഡി.എഫ്‌ സര്‍ക്കാറിന്റെ സപ്‌തധാരാപദ്ധതി പൊളിഞ്ഞു. അഴിമതിരഹിതവും സുതാര്യവുമായ ഭരണമെന്നത്‌ പരിഹാസ വിഷയമായി. സര്‍ക്കാരിന്റെ പ്രവര്‍ത്തനലക്ഷ്യമായ കരുതലും വികസനവും അരാജകത്വവും തട്ടിപ്പുമെന്ന സ്‌ഥിതിയായി. ആരോപണങ്ങളുടെ കലി ബാധിച്ച അഭിനവ നളനെയാണ്‌ ഇപ്പോള്‍ ഉമ്മന്‍ചാണ്ടിയില്‍ കാണുന്നത്‌. വിജിലന്‍സ്‌ കോടതിയില്‍ പാമോയില്‍ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടപ്പോള്‍ നിയമം നിയമത്തിന്റെ വഴിക്കു പോകാനാണ്‌ ആഭ്യന്തരവകുപ്പ്‌ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‌ െകെമാറിയത്‌. പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച കേസുകളിലെല്ലാം അന്വേഷണം സ്വതന്ത്രമായി നടക്കട്ടെയെന്നായിരുന്നു നിലപാട്‌. ഇപ്പോള്‍ സ്‌ഥിതിമാറി. മുഖ്യമന്ത്രി പറയുന്ന വഴിക്ക്‌ നിയമവും അന്വേഷണവും പോകണമെന്നായി.
മുഖ്യമന്ത്രിയുടെ ഓഫീസിലെ സി.സി ടിവി ദൃശ്യങ്ങളുടെ പരിശോധനകാര്യം മാത്രം എടുത്താല്‍ മതി. ആഭ്യന്തരമന്ത്രിയെപ്പോലും മറികടന്ന്‌ തന്റെ വിശ്വസ്‌തരായ രണ്ട്‌ ബ്യൂറോക്രാറ്റുകളടക്കം മൂന്നുപേരുടെ ഒരന്വേഷണസംഘത്തെ മുഖ്യമന്ത്രി പ്രഖ്യാപിച്ചു. രണ്ടിനെതിരെ ഒന്ന്‌ എ കണക്കില്‍ പങ്കാളിയാകാന്‍ പിണറായി വിജയന്‍ ഒരാളെ കൊടുക്കണമെന്നും പറഞ്ഞു. കോണ്‍ഗ്രസ്‌-ഐ പ്രസിഡന്റ്‌ സോണിയാഗാന്ധിയെകണ്ട്‌ രഹസ്യ ചര്‍ച്ച നടത്തിയശേഷം മറ്റൊരു പ്രഖ്യാപനംകൂടി. സി.സി ടി.വി ദൃശ്യങ്ങളില്‍ മുഖ്യമന്ത്രിയ്‌ക്കൊപ്പം തട്ടിപ്പു പ്രതികളില്ലെന്ന്‌ ഉറപ്പാക്കാന്‍ കേന്ദ്രത്തില്‍നിന്ന്‌ മറ്റൊരു വിദഗ്‌ധ അന്വേഷണസംഘം! ഇതോടെ ജനങ്ങളും പ്രതിപക്ഷമടക്കമുള്ള സംശയാലുക്കളും മുഖ്യമന്ത്രിയുടെ സത്യസന്ധത അംഗീകരിച്ചുകൊള്ളണം.
ഭരണഘടനയുടെ 246-ാം വകുപ്പിലെ ഏഴാം പട്ടികയില്‍ പെടുത്തി സംസ്‌ഥാനവിഷയമായി പാടുപെട്ട്‌ സംരക്ഷിച്ചുനിര്‍ത്തിയതാണ്‌ ക്രമസമാധാന പാലനം. തന്റെ രാഷ്‌ട്രീയ നിലനില്‍പ്പിന്റെ കാര്യം വന്നപ്പോള്‍ മുഖ്യമന്ത്രി അതുപോലും മറന്നു. കേന്ദ്ര സംഘത്തെ കേസ്‌ അന്വേഷണത്തിലെ നിര്‍ണ്ണായക നടപടിക്ക്‌ രാഷ്‌ട്രീയമായി തീരുമാനിച്ച്‌ സ്വയം നിയോഗിക്കുക. പ്രത്യേക അന്വേഷണസംഘത്തിനു മാത്രം ചുമതലപ്പെട്ട അന്വേഷണത്തില്‍ മുഖ്യമന്ത്രിക്കുവേണ്ടി െകെകടത്തുക. ഏന്തും ജനങ്ങളെ ബോധ്യപ്പെടുത്തിവേണം എന്നു വാദിച്ചിരുന്ന ഒരു ഭരണാധികാരിയുടെ ദയനീയ ദുരന്തം.
നിയമസഭയെ മറികടന്ന്‌, നിയമം മറികടന്ന്‌, ഭരണഘടനാ വ്യവസ്‌ഥകള്‍ ചവുട്ടിമെതിച്ച്‌ നിരപരാധി ചമഞ്ഞ്‌ മുന്നോട്ടു പോകുകയാണ്‌ മുഖ്യമന്ത്രി. അധികാരത്തില്‍ കടിച്ചുതൂങ്ങില്ലെന്നു പറഞ്ഞ്‌ അധികാരത്തില്‍ തുടരാനാണ്‌ പത്തൊന്‍പതാമത്തെ അടവ്‌ വേണ്ടിവന്നത്‌. സത്യത്തിനുവേണ്ടിയാണെന്നു പറഞ്ഞ്‌ മുഖ്യമന്ത്രി അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്‌ ഭരണഘടനയെയാണ്‌. ചാനല്‍ ചര്‍ച്ചകളിലും പ്രസ്‌താവനാ യുദ്ധങ്ങളിലും നിറഞ്ഞുനിന്നതു കൊണ്ടുമാത്രം മുഖ്യധാരാ രാഷ്‌ട്രീയ പാര്‍ട്ടിനേതാക്കള്‍ക്ക്‌ ഈ ഗൂഢനീക്കം തടയാനാവില്ല. ഈ അധികാര ഗൂഢാലോചന വിജയിച്ചാല്‍ പ്രബുദ്ധ കേരളം നട്ടെല്ലില്ലാത്ത ജീവികളുടേതായി മാറിയെന്ന്‌ ചരിത്രം രേഖപ്പെടുത്തും.
- See more at: http://beta.mangalam.com/opinion/76087#sthash.SILGsCHU.dpuf

ശ്രീധരന്‍ നായരുടെ രഹസ്യമൊഴി പകര്‍പ്പ് പ്രതികള്‍ക്ക് നല്‍കില്ല

പത്തനംതിട്ട: സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യപരാതിക്കാരാനായ കോന്നി സ്വദേശി ശ്രീധരന്‍ നായര്‍ മജിസ്‌ട്രേറ്റിനു മുമ്പാകെ നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് പ്രതിഭാഗത്തിന് നല്‍കില്ലെന്ന് കോടതി. പത്തനംതിട്ട മജിസ്‌ട്രേറ്റ് കോടതിയുടെതാണ് ഉത്തരവ്.


http://www.mangalam.com/latest-news/76243#sthash.EgoH4fzx.dpuf

Statement by Mathews Mar Antheemos about Oommen Chandy


Desabhimani News

എഐവൈഎഫ് പ്രവര്‍ത്തകയെ മര്‍ദ്ദിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയില്‍


സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് എഐവൈഎഫ് നടത്തിയ മാര്‍ച്ചിനിടെ എഐവൈഎഫ് വട്ടിയൂര്‍ക്കാവ് മണ്ഡലം കമ്മിറ്റി അംഗം ബിന്ദു രാജനെ മര്‍ദ്ദിച്ച കേസില്‍ ഒളിവിലായിരുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് പോലീസിന്റെ പിടിയിലായതായി സൂചന. യൂത്ത് കോണ്‍ഗ്രസ് കോട്ടയം പുതുപ്പള്ളി മണ്ഡലം സെക്രട്ടറി സന്തോഷ് പീറ്ററാണ് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ പി.വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡിന്റെ പിടിയിലായത്. ബുധനാഴ്ച അര്‍ധരാത്രിയില്‍ കോട്ടയത്തെ ഒളിസങ്കേതത്തില്‍ നിന്നാണ് ഇയാളെ പോലീസ് സംഘം പിടികൂടിയത്. ഇന്നു വൈകുന്നേരത്തോടെ ഇയാളുടെ അറസ്റ് രേഖപ്പെടുത്തിയേക്കും. ഇയാളെ പിടികൂടിയ വിവരം പോലീസ് രഹസ്യമാക്കി വച്ചിരിക്കുകയാണ്. ഇന്നു വൈകുന്നേരത്തോടെ അറസ്റ് വിവരം മാധ്യമങ്ങളെ അറിയിക്കും. ഇക്കഴിഞ്ഞ ജൂലൈഎട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയിലേക്ക് മാര്‍ച്ച് നടത്തിയ എഐവൈഎഫ് പ്രവര്‍ത്തകര്‍ക്ക് നേരെ ഒരു സംഘം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വടികളുമായെത്തി മര്‍ദ്ദിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് ഇരുവിഭാഗവും റോഡില്‍ ഏറ്റുമുട്ടിയിരുന്നു. എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് കൃഷ്ണപ്രസാദിനും അന്ന് മര്‍ദ്ദനമേറ്റിരുന്നു. മാധ്യമങ്ങളില്‍ വനിതാ പ്രവര്‍ത്തകയെ മര്‍ദ്ദിക്കുന്ന രംഗങ്ങള്‍ വരികയും ഏറെ പ്രതിഷേധങ്ങളും ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു കമ്മീഷണറുടെ നേതൃത്വത്തില്‍ പ്രത്യേക സ്കാഡിനെ നിയോഗിച്ചത്.
ദീപിക .കോം
തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇക്കഴിഞ്ഞ എട്ടിന് സെക്രട്ടേറിയറ്റിലേക്ക് എഐവൈഎഫ് നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ആക്രമണം നടത്തുകയും വട്ടിയൂര്‍ക്കാവ് മണ്ഡലം കമ്മറ്റി അംഗം ബിന്ദുവിനെ മര്‍ദ്ദിക്കുകയും ചെയ്ത യൂത്ത് കോണ്‍ഗ്രസ് പ്രദേശിക നേതാവ് അറസ്റ്റില്‍. കോട്ടയം മീനടം സ്വദേശി സന്തോഷ് പീറ്ററാണ് അറസ്റ്റിലായത്. യൂത്ത് കോണ്‍ഗ്രസ് പുതുപ്പള്ളി മണ്ഡലം സെക്രട്ടറിയാണ് ഇയാള്‍. ആക്രമണത്തിനു ശേഷം ഒളിവില്‍ പോയ ഇയാളെ ഇന്നലെ രാത്രി കോട്ടയത്തുനിന്നും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ പി.വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. ഇന്ന് വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തും.

http://www.mangalam.com/latest-news/76237#sthash.4xKj5pIG.dpuf

Statement by Oommen Chandy. 17-7-2013

Saturday, July 13, 2013

സോളാര്‍ : രഹസ്യ പട്ടിക പുറത്ത്..............................

സോളാര്‍ : രഹസ്യ പട്ടിക പുറത്ത്...........

തിരുവനന്തപുരം : സോളാര്‍ തട്ടിപ്പിന് ഇരയായവരുടെ രഹസ്യ പട്ടിക ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടു. സരിത തയാറാക്കി വിശ്വസ്തരെ ഏല്‍പ്പിച്ചിരുന്ന പട്ടികയില്‍ തട്ടിപ്പിനിരയായ നൂറോളം പേര്‍. പലര്‍ക്കും 110000 മുതല്‍ 490000 രൂപ വരെ നഷ്ടമായി. ഇരയായവരില്‍ ചിലരുമായി പെരുമ്പാവൂര്‍ പൊലീസ് സ്റ്റേഷനില്‍വച്ച് അഭിഭാഷകന്റെ സാന്നിധ്യത്തില്‍ സരിത ഒത്തുതീര്‍പ്പു ചര്‍ച്ച നടത്തി.

സോളാര്‍ തട്ടിപ്പില്‍ എത്ര പേര്‍ ഇരയായിട്ടുണ്ട്? എത്രത്തോളം പണം നഷ്ടപ്പെട്ടിട്ടുണ്ട്? എത്രപേര്‍ തട്ടിപ്പ് ഒളിപ്പിച്ചു വച്ചിട്ടുണ്ട് തുടങ്ങി വിവാദത്തിന്റെ തുടക്കം മുതല്‍ ഉയര്‍ന്നു കേള്‍ക്കുന്ന ചോദ്യങ്ങളുടെ ഉത്തരങ്ങളിലേക്കു വെളിച്ചംവീശുന്നതുകൂടിയാണ് ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ട രേഖകള്‍.

തട്ടിപ്പിന്റെ വ്യാപ്തി തിട്ടപ്പെടുത്തിയതിലുമേറെ

സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ടു പത്തു കോടി രൂപയുടെ നഷ്ടമാണുണ്ടായിരിക്കുന്നത് എന്നാണു മുഖ്യമന്ത്രി പറയുന്നത്. സോളാര്‍ വിഷയം സംബന്ധിച്ചു മുഖ്യമന്ത്രി ഇന്നു പത്ര മാധ്യമങ്ങളില്‍ എഴുതിയ ലേഖനത്തില്‍ ഇതു വ്യക്തമാക്കുന്നുമുണ്ട്. എന്നാല്‍, ഇതിലും ഏറെ വലുതാണു തട്ടിപ്പിന്റെ വ്യാപ്തിയെന്നതിനു വ്യക്തമായ തെളിവാണ് ഏഷ്യാനെറ്റ് ന്യൂസ് ഇന്നു പുറത്തുവിട്ടത്. 11 ലക്ഷം മുതല്‍ 49 ലക്ഷം രൂപ വരെ പണം വാങ്ങിയവരുടെ പേരുകളും മറ്റു വിവരങ്ങളും സരിത തയാറാക്കിയ രഹസ്യ പട്ടികയിലുണ്ട്. ഇവര്‍ പരാതിയുമായി പോകാതിരിക്കാനോ പരാതി പിന്‍വലിക്കാനോ ഒത്തുതീര്‍പ്പു ചര്‍ച്ച നടത്തുകയെന്ന ലക്ഷ്യത്തോടെ ഈ ലിസ്റ്റ് വിശ്വസ്തരെ ഏല്‍പ്പിച്ചുവെന്നാണു വ്യക്തമാകുന്നത്.

ലിസ്റ്റിലുള്ളവരെല്ലാം തട്ടിപ്പിന് ഇരയായവരാണെന്ന് ഇവരില്‍ ചിലരുമായി ഏഷ്യാനെറ്റ് ന്യൂസ് ടെലഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ വ്യക്തമായി. സാവകാശം തന്നാല്‍ പണം തിരികെ നല്‍കാമെന്നു സരിത പറഞ്ഞതായും അല്ലെങ്കില്‍ കേസുമായി മുന്നോട്ടുപൊയ്ക്കോള്ളൂ എന്നു മുന്നറിയിപ്പു നല്‍കിയെന്നും തട്ടിപ്പിനിരയായവര്‍ പറയുന്നു. ചിലര്‍ പരാതിക്കു പോകാന്‍പോലും തയാറാകുന്നില്ല. മൂന്നര വര്‍ഷം മുന്‍പേ തുടങ്ങിയ തട്ടിപ്പാണെന്നും ഫോണ്‍ സംഭാഷണങ്ങളില്‍നിന്നു വ്യക്തം.

പരാതിക്കാരുമായി പൊലീസ് സ്റ്റേഷനില്‍വച്ചു സരിത ഒത്തുതീര്‍പ്പു ചര്‍ച്ച നടത്തി

അറസ്റ്റ് ചെയ്യപ്പെട്ടതിനു ശേഷം, പെരുമ്പാവൂര്‍ പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലിരിക്കെ സരിത എസ്. നായര്‍ തട്ടിപ്പിനിരയായവരുമായി ഒത്തുതീര്‍പ്പു ചര്‍ച്ച നടത്തിയെന്നും ടെലഫോണ്‍ സംഭാഷണങ്ങള്‍ വ്യക്തമാക്കുന്നു. പൊലീസിന്റെ കസ്റ്റഡിയിലിരിക്കുന്ന ഒരു വ്യക്തി കേസിലെ പരാതിക്കാരുമായി ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍, പൊലീസ് സ്റ്റേഷനില്‍ വച്ചു നടത്തിയത് അത്യന്തം ഗൗരവതരമാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇക്കാര്യം ഏഷ്യാനെറ്റ് ന്യൂസ്, ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും വ്യക്തമായ പ്രതികരണത്തിനോ പൊലീസിന്റെ വീഴ്ചയില്‍ നടപടിയെടുക്കുമെന്നു പറയാനോ അദ്ദേഹം തയാറായില്ല. ഇക്കാര്യത്തില്‍ പരാതിയുള്ളവര്‍ക്ക് അന്വേഷണ സംഘത്തലവനു പരാതി നല്‍കാമെന്നും, അവര്‍ പരിശോധിച്ചോട്ടെ എന്നുമായിരുന്നു ഇക്കാര്യത്തില്‍ ആഭ്യന്തര മന്ത്രിയുടെ പ്രതികരണം.

ആകെ 31 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു : ആഭ്യന്തര മന്ത്രി

സോളാര്‍ തട്ടിപ്പു കേസില്‍ ഇതുവരെ 31 ഓളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കേസ് അന്വേഷണം കൃത്യമായി പോകുന്നതുകൊണ്ട് കൂടുതല്‍ പേര്‍ പരാതിയുമായി എത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ കേസുകളും കൃത്യമായി പരിശോധിക്കും. ഇനിയും പുറത്തു കുറേ കേസുണ്ടെന്നാണ് അനുമാനം. ആ കേസുകളും കൃത്യമായി പരിശോധിക്കും. അന്വേഷണ സംഘത്തെക്കുറിച്ചുള്ള വിശ്വാസംകാരണമാണു കൂടുതല്‍ കേസുകള്‍ വരുന്നത് - ആഭ്യന്തര മന്ത്രി പറഞ്ഞു.

Oommen Chandy & Ramesh

Saritha against Chief Minister Reporter News



Friday, July 12, 2013

മന്ത്രിമാര്‍ക്കും എം.എല്‍.എയ്ക്കുമൊപ്പം ശയിച്ചെന്ന് സരിതയുടെ വെളിപ്പെടുത്തല്‍

മന്ത്രിമാര്‍ക്കും എം.എല്‍.എയ്ക്കുമൊപ്പം ശയിച്ചെന്ന് സരിതയുടെ വെളിപ്പെടുത്തല്‍

sarithaസിദ്ധാര്‍ത്ഥ് ശ്രീനിവാസ്
തിരുവനന്തപുരം: മന്ത്രിമാരെയും എം.എല്‍.എമാരെയും മുള്‍മുനയില്‍ നിര്‍ത്തി, സരിതാനായരുടെ പുതിയ വെളിപ്പെടുത്തലുകള്‍ പുറത്തുവരുന്നു. അന്വേഷണ സംഘത്തോട് സരിത നടത്തിയ കുറ്റസമ്മത മൊഴായാണ് പുറത്തുവന്നിരിക്കുന്നത്. ആരോപണവിധേയരായ ചിലമന്ത്രിമാരുമായും മദ്ധ്യതിരുവിതാംകൂറിലെ ഒരു യുവ എം.എല്‍.എയുമായും ശാരീരികബന്ധം പുലര്‍ത്തിയിരുന്നതായി സരിത അന്വേഷണ സംഘത്തോടു സമ്മതിച്ചു.
ആരോപണ വിധേയരായിരിക്കുന്ന മന്ത്രിമാരുമായി താന്‍ വളരെയേറെ നേരം ഫോണില്‍ സംസാരിക്കാറുണ്ടായിരുന്നുവെന്നും ഇവരെയെല്ലാം തന്റെ ശരീരം കൊണ്ട് കീഴ്‌പ്പെടുത്തി ഓരോരോ കാര്യസാദ്ധ്യത്തിനായി ഉപയോഗിക്കുകയായിരുന്നുവെന്നും സരിത തുറന്നുപറഞ്ഞു.
മന്ത്രിമാരുടെയും എം.എല്‍.എയുടെയുമെല്ലാം പേരുകള്‍ അന്വേഷണ സംഘത്തില്‍ നിന്ന് മാദ്ധ്യമങ്ങള്‍ക്ക് ചോര്‍ന്നുകിട്ടിയിട്ടുണ്ട്.
ചില മന്ത്രിമാരുമായി ഒന്നിലേറെ തവണ ബന്ധപ്പെട്ടിട്ടുണ്ട്. പലര്‍ക്കും താന്‍ ഒരു വീക്ക്‌നെസ് ആയിരുന്നു. ഇവരില്‍ ചിലര്‍ ലൈംഗിത താത്പര്യം ഉണരുമ്പോള്‍ തന്നെ ഫോണില്‍ വിളിച്ചെങ്കിലും നിര്‍വൃതി അടയുന്നവരായിരുന്നു.
കൂട്ടത്തില്‍ ഒരു കേന്ദ്രമന്ത്രി സരിതയ്ക്ക് അവരുടെ സ്വകാര്യ ഭാഗങ്ങള്‍ അതിമാര്‍ദ്ദവമുള്ളതായിരുന്നുവെന്ന് എസ്എംഎസ് അയച്ച വിവരം അടുത്തിടെ പുറത്തുവന്നിരുന്നു. ഈ മന്ത്രി സരിതയെ വിദേശത്തു കൊണ്ടുപോയിരുന്നു. ആ യാത്രയ്ക്കിടയിലാണ് ഇരുവരും ശരീരം പങ്കുവച്ചതെന്നാണ് പറയപ്പെടുന്നത്.
എന്തായാലും സരിതയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ മന്ത്രിമാരെ ചോദ്യം ചെയ്യില്ലെന്നാണ് സൂചന. മന്ത്രിമാരെ ചോദ്യം ചെയ്താല്‍ അത് സര്‍ക്കാരിനു തലവേദനയുണ്ടാക്കും. മാദ്ധ്യമങ്ങള്‍ ആഘോഷമാക്കുകയും ചെയ്യും. മാത്രമല്ല, മുതിര്‍ന്ന് സ്ത്രീയും പുരുഷനും സ്വന്ത ഇഷ്ടപ്രകാരം ശരീരം പങ്കുവച്ചതിന്റെ പേരില്‍ അവരെ ചോദ്യംചെയ്യാനുമാവില്ല. അതിനപ്പുറം ശരീരം കാഴ്ചവച്ച് അതിലൂടെ കാര്യസാദ്ധ്യം നടത്തി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്തതായി തെളിയിച്ചാല്‍ മാത്രമേ നടപടി സാദ്ധ്യമാവൂ.

Letter by Oommen Chandy to Pinarayi Vijayan

സംസ്ഥാന സര്‍ക്കാരിനെ അട്ടി മറിയ്ക്കാന്‍ കേരളാ പോലീസില്‍ ഗൂഡാലോചന നടക്കുന്നു; മുല്ലപ്പള്ളി

mullappally-ramachandran_main
കോഴിക്കോട്: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ തനിക്കെതിരെ തിരുവഞ്ചൂര്‍ നടത്തിയ പ്രസ്താവന നിയമസഭാ രേഖകളില്‍ നിന്നും നീക്കം ചെയ്യണമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. അതേസമയം സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ പൊലീസിലെ ചിലര്‍ ഗൂഢാലോചന നടത്തിയെന്ന വാദത്തില്‍ താന്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് കേന്ദ്രആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി.
പൊലീസിലെ ഉന്നത ഉദ്യോഗസ്ഥന്റെ കൈയില്‍ മാത്രമുള്ള രേഖ എങ്ങനെ ചോര്‍ന്നുവെന്ന് അന്വേഷിക്കണം. ഇത് ഗൂഢാലോചനയുടെ ഭാഗമാണെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
സിപിഎം നേതാക്കളെ പ്രതി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും എന്നാല്‍ ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഎൈഎം നേതാക്കള്‍ കുറ്റക്കാരാകുമെന്ന് കരുതുന്നുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.
ടിപി വധക്കേസില്‍ വമ്പന്‍സ്രാവുകള്‍ ഉണ്ടെന്ന നിലപാടില്‍ മാറ്റമില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു. വധത്തിന്റെ രണ്ടാംഘട്ട അന്വേഷണത്തില്‍ ഉന്നതതല സിപിഎൈഎം നേതാക്കളുടെ പേര് വരും.
നിയമ സഭയില്‍ തനിയ്‌ക്കെതിരെ തിരുവഞ്ചൂര്‍ നടത്തിയ പ്രസ്താവന വേദനിപ്പിച്ചെന്നും
എന്നാല്‍ തിരുവഞ്ചൂര്‍ നടത്തിയ വ്യാഴായ്ച നല്‍കിയ വിശദീകരണം തൃപ്തികരമാണെന്നും മുല്ലപ്പള്ളി പ്രതികരിച്ചു.

സോളാര്‍ കേസില്‍ മുഖ്യമന്ത്രി രാജി വെയ്ക്കില്ല;ചെന്നിത്തല

Story Dated: July 12, 2013 1:08 pm
ramesh-chennithla-imageതിരുവനന്തപുര: സോളാര്‍ തട്ടിപ്പിന്റെ പേരില്‍ മുഖ്യമന്ത്രി രാജി വെയ്ക്കില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് നേതൃമാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി.
സോളാര്‍ വിവാദം തട്ടിപ്പാണെന്നും ഈ കാര്യത്തില്‍ മുഖ്യമന്ത്രിയ്ക്ക് പിന്നില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. മുഖ്യമന്ത്രി എന്തിന് രാജി വെയ്ക്കണമെന്നും മുഖ്യമന്ത്രി വഴിവിട്ട് യാതൊരു പ്രവര്‍ത്തനവും നടത്തിയിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.
സോളാര്‍ കേസില്‍ മുഖ്യമന്ത്രിയ്‌ക്കെതിരെ ഒരു തെളിവും ഹാജരാക്കാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടില്ല. മുഖ്യമന്ത്രിയുടെ സ്റ്റാഫ് തെറ്റ് ചെയ്താല്‍ കുറ്റം മുഖ്യമന്ത്രിയ്ക്കല്ലന്നും ചെന്നിത്തല അറിയിച്ചു.
എല്‍ഡിഎഫിന്റെ തുടര്‍ സമരങ്ങള്‍ പ്രതിരോധിക്കുകയാണ് മുഖ്യ ലക്ഷ്യമെന്നും ചെന്നിത്തല വ്യക്തമാക്കി.
ലീഗ് യുഡിഎഫിന്റെ അവിഭാജ്യഘടകമാണ്. ലീഗ് പറയുന്നത് യുഡിഎഫിനെ ശക്തിപ്പെടുത്താനുള്ള കാര്യങ്ങളാണെന്നും ലീഗും താനും തമ്മില്‍ യാതൊരു തര്‍ക്കവുമില്ലെന്നും ബന്ധത്തില്‍ കോട്ടമോ വിള്ളലോ ഇല്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

സോളാര്‍ വിവാദവുമായി ബന്ധപ്പെട്ട സിസിടിവി ദ്യശ്യങ്ങള്‍ പരിശോധിക്കാനുള്ള വിദഗ്ധ സമിതിയുമായി സഹകരിക്കില്ലെന്ന് സിപിഐഎം.

Story Dated: July 12, 2013 1:36 pm
cpimmmmതിരുവനന്തപുരം: സോളാര്‍ വിവാദവുമായി ബന്ധപ്പെട്ട സിസിടിവി ദ്യശ്യങ്ങള്‍ പരിശോധിക്കാനുള്ള വിദഗ്ധ സമിതിയുമായി സഹകരിക്കില്ലെന്ന് സിപിഐഎം. സമിതിയിലേക്ക് പാര്‍ട്ടി നോമിനിയെ നിയോഗിക്കില്ലെന്നും സിപിഐഎം വ്യക്തമാക്കി.
സോളാര്‍ വിവാദവുമായി ബന്ധപ്പെട്ട സിസിടിവി ദ്യശ്യങ്ങള്‍ പരിശോധിക്കുന്നതിനായി ഒരു സമിതിയെ നിയോഗിച്ചെന്നും ഇതിലേയ്ക്ക് സിപിഐഎം അംഗത്തെ നിര്‍ദ്ദേശിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി കത്തയച്ചിരുന്നു.
ഈ കാര്യത്തില്‍ സിപിഐഎം മുതിര്‍ന്ന നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് സഹകരണം വേണ്ടെന്ന് തീരുമാനമെടുത്തത്. സിപിഎമ്മിന് അത്തരം ഒരു പ്രതിനിധി ആവശ്യമില്ലെന്ന് സിപിഐഎം നേതൃയോഗം അറിയിച്ചു.
അന്വേഷണത്തെ അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ നീക്കമെന്ന് സിപിഐഎം നേതാക്കള്‍ ആരോപിച്ചു.സാങ്കേതിക വിദ്യകളുടെ സഹായത്തില്‍ അന്വേഷണ സംഘത്തിന് പരിശോധിക്കാവുന്ന കാര്യം മാത്രമാണിതെന്നും സിപിഐഎം വ്യക്തമാക്കി.

സോളാര്‍ തട്ടിപ്പ്; ജോപ്പന്റെ ജാമ്യാപേക്ഷ ജൂലൈ 22 വരെ നീട്ടി

Story Dated: July 12, 2013 11:59 am
jopപത്തനംതിട്ട; സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗം ടെന്നി ജോപ്പന്റെ ജാമ്യാപേക്ഷ ഈമാസം 22 വരെനീട്ടി.വിധികേട്ട് ജോപ്പന്‍ കോടതിയില്‍ പൊട്ടിക്കരഞ്ഞു. ജോപ്പന്‍ കൂടതല്‍ ക്ഷീണിതനായാണ് കോടതിയില്‍ എത്തിയത്.
റിമാന്റ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ടെന്നി ജോപ്പനെ ഇന്ന് രാവിലെയാണ് പത്തനംതിട്ട കോടതിയില്‍ ഹാജരാക്കിയത്. പത്തനംതിട്ട ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ജോപ്പനെ ഹാജരാക്കിയിരിക്കുന്നത്.
അതേസമയം സോളാര്‍ തട്ടിപ്പ് കേസില്‍ ജോപ്പന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റിവെചു. ജാമ്യാപേക്ഷയ്ക്ക് മറുപടി പറയാന്‍ അഡ്വക്കറ്റ്ജനറല്‍ കൂടുതല്‍ സാവകാശം തേടുകയായിരുന്നു.

Thursday, July 11, 2013

വിഎസ് സിനിമ കാണാറുണ്ടോ?

വിഎസ് സിനിമ കാണാറുണ്ടോ? 

ജയചന്ദ്രന്‍ ഇലങ്കത്ത്



അന്തംവിട്ട ചോദ്യമായിരുന്നു നിയമസഭാ സ്പീക്കറുടേത് : 'അല്ല, അങ്ങ് ഈ സിനിമയൊക്കെ കണ്ടിട്ടുണ്ടോ... ?  ഞാന്‍ കണ്ടതൊന്നും നിങ്ങള്‍ കണ്ടിട്ടില്ലെന്ന മട്ടില്‍ വിഎസ് അച്യുതാനന്ദന്‍ ഇളകിയിരുന്നതേയുള്ളൂ. സോളാര്‍ വിവാദം കത്തിക്കാളുമ്പോള്‍, നിയമസഭാ പ്രസംഗത്തിനിടെ ഉമ്മന്‍ ചാണ്ടിയെ വിമര്‍ശിക്കാന്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പ്രസംഗത്തിന് കൂട്ടുപിടിച്ചത് ശ്രീനിവാസന്റെ സിനിമ.

ശ്രീനിവാസന്റ ചിന്താവിഷ്ടയായ ശ്യാമള കാണാത്തവര്‍ ചുരുക്കമാകും. ഉള്ള ജോലിയും കളഞ്ഞ്, നാടു തെണ്ടി ഊരു തെണ്ടി കോഞ്ഞാട്ടയായി വന്ന വിജയനെ ഭാര്യ ശ്യാമള മൈന്‍ഡ് ചെയ്യുന്നേയില്ല. ശ്യാമള സ്നേഹത്തോടെ വീടിനകത്തേക്ക് ആനയിക്കുമെന്നു കരുതിയ വിജയന്റെ കണക്കുകൂട്ടലുകള്‍ തെറ്റി. ഒടുവില്‍, മക്കളെ കൂട്ടുപിടിച്ച് വിജയന്‍ ഒരു നാടകമങ്ങ് കളിച്ചു. ഞാന്‍ പോകുകയാണ് മക്കളേ എന്നു വിജയന്‍ വിളിച്ചു പറയുമ്പോള്‍ അയ്യോ അച്ഛാ പോകല്ലേ... എന്നു മക്കള്‍ പറയണം. വിജയന്‍ പഠിപ്പിച്ചു കൊടുത്ത പോലെ സിബിഎസ്ഇ മക്കള്‍ ഉരുവിട്ടു. പക്ഷേ, അതിനൊരു നഴ്സറി റൈമിന്റെ താളമുണ്ടെന്ന കാര്യം വിജയന്‍ മറന്നു പോയി.

ശ്യാമളയിലെ ഈ സന്ദര്‍ഭം അടര്‍ത്തിയെടുത്താണ് വിഎസ് നിയമസഭയില്‍ കസറിയത്. ചിന്താവിഷ്ടയായ ശ്യാമളയില്‍ ശ്രീനിവാസന്‍ മക്കളെക്കൊണ്ട് 'അയ്യോ അച്ഛാ പോകല്ലേ എന്നു പറയിപ്പിക്കുന്നതുപോലെയാണ് ഉമ്മന്‍ചാണ്ടി മന്ത്രിമാരെക്കൊണ്ട് രാജിവയ്ക്കല്ലേ എന്നു പറയിപ്പിക്കുന്നത് എന്നായിരുന്നു വിഎസിന്റെ കമന്റ്. പാര്‍ട്ടിയിലെ നൂറു നൂറു നാടകങ്ങള്‍ക്കിടയ്ക്ക് വിഎസിന് സിനിമ കാണാന്‍ സമയമെവിടെ എന്നായിരുന്നു സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ ചോദിച്ചത്. വിഎസ് സിനിമ കാണില്ലെന്ന് ആരു പറഞ്ഞു?

സമയം കിട്ടിയാല്‍ വിഎസ് കൊട്ടകയില്‍ പോയി പടം കാണും. ആലപ്പുഴയില്‍ പണ്ട് പാര്‍ട്ടി സെക്രട്ടറിയായിരിക്കെ നാടകസമിതി നടത്തിയ ആളാണ്. തരം കിട്ടുമ്പോഴൊക്കെ ആലപ്പുഴയിലെ കൊട്ടകകളില്‍ പോയി പടം കാണുകയും ചെയ്യുമായിരുന്നു. പാര്‍ട്ടി നേതൃത്വത്തെ കണക്കറ്റ് കളിയാക്കിയ അറബിക്കഥ തീയറ്ററില്‍ നിറഞ്ഞോടിയപ്പോള്‍ ബാള്‍ക്കണിയിലിരുന്ന് സിനിമ കണ്ടവരുടെ കൂട്ടത്തില്‍ വിഎസും ഉണ്ടായിരുന്നു. ടോയ്ലറ്റില്‍ കയറി നിന്ന് ഇന്‍ക്വിലാബ് വിളിക്കുന്ന ക്യൂബ മുകുന്ദനെ കണ്ട് വിഎസ് അറിഞ്ഞു ചിരിക്കുകയും ചെയ്തു.

ശ്രീനാരായണ ഗുരുവിനെക്കുറിച്ച് അടുത്തിടെ സിനിമ ഇറങ്ങിയപ്പോള്‍ ആദ്യദിവസം തന്നെ അതു കാണാന്‍ വിഎസ് പോയി. മതേതരത്വം വിഷയമാക്കിയ ഒരു സിനിമ ആറു മാസം മുന്‍പ് റിലീസ് ചെയ്തപ്പോള്‍ അതു കാണണമെന്നു ശഠിച്ച് മറ്റു പരിപാടികളൊക്കെ ഒഴിവാക്കി റെഡിയായതും മറ്റാരുമായിരുന്നില്ല. ടി.വിയില്‍ നൂറു നൂറു പരസ്യങ്ങള്‍ക്കിടയ്ക്ക് രണ്ടും മൂന്നും മണിക്കൂര്‍ സിനിമ കണ്ടിരിക്കാന്‍ വിഎ സിനെ കിട്ടില്ല. കാണണമെന്നു തോന്നിയാല്‍ തീയറ്ററില്‍ പോയി തന്നെ കാണും. മര്‍മ്മത്തു കൊള്ളുന്ന ഡയലോഗ് കേട്ടാല്‍ അത് മനഃപാഠം പഠിച്ചുവയ്ക്കുകയും ചെയ്യും. ആവശ്യം വരുമ്പോള്‍ എടുത്തു കാച്ചും.

http://www.manoramaonline.com/cgi-bin/mmonline.dll/portal/ep/malayalamContentView.do?contentId=14502235&tabId=3&BV_ID=@@@

പി.സി.ജോര്‍ജിനെ പാര്‍ട്ടി വിലക്കി

പി.സി.ജോര്‍ജിനെ പാര്‍ട്ടി വിലക്കി

mangalam malayalam online newspaper
കോട്ടയം : സര്‍ക്കാര്‍ ചീഫ്‌ വിപ്പ്‌ പി.സി. ജോര്‍ജിനോട്‌ പരസ്യപ്രസ്‌താവനകളില്‍ നിന്ന്‌ മാറി നില്‍ക്കണമെന്ന്‌ പാര്‍ട്ടി നിര്‍ദേശം. എന്നാല്‍ താന്‍ കൂടി ചേര്‍ന്നെടുത്ത തീരുമാനമാണെന്ന്‌ പി.സി.ജോര്‍ജ്‌. സര്‍ക്കാരിനു ദോഷം ഉണ്ടാക്കുന്ന തരത്തിലുള്ള വിവാദ പ്രസ്‌താവനകള്‍ നടത്തുന്നതില്‍നിന്നും വിട്ടു നില്‍ക്കണമെന്ന്‌ കേരളാ കോണ്‍ഗ്രസ്‌ (എം)ലെ എം.എല്‍.എ.മാരുടെ യോഗത്തിലാണ്‌ നേതൃത്വം ആവശ്യപ്പെട്ടത്‌.സോളാര്‍ തട്ടിപ്പും തട്ടിപ്പ്‌ പ്രതി സരിതാ നായരുമായി ബന്ധപ്പെട്ട്‌ പി. സി. ജോര്‍ജ്‌ നടത്തുന്ന വിവാദ പ്രസ്‌താവനകള്‍ യു.ഡി.എഫിനെ പലപ്പോഴും പ്രതിരോധത്തിലാക്കുന്നുവെന്നായിരുന്നു മറ്റ്‌ എം.എല്‍.എ.മാരുടെ ആരോപണം. പി സി. ജോര്‍ജിന്റെ വിവാദ പ്രസ്‌താവനകള്‍ പലപ്പോഴും ഭരണപക്ഷത്തിന്‌ നേരെ പ്രതിപക്ഷം ആയുധമാക്കുന്നുവെന്നും ഇവര്‍ ആരോപിച്ചു..എന്നാല്‍ സോളാര്‍ വിവാദം വഷളാക്കിയത്‌ കോണ്‍ഗ്രസിലെ ഗ്രൂപ്പുകളിയുടെ ഭാഗമാണെന്നും ഇതില്‍ കേരള കോണ്‍ഗ്രസ്‌ ഇടപെടേണ്ട കാര്യമില്ലെന്നുമായിരുന്നു ജോര്‍ജിന്റെ വാദം. അതേസമയം, സത്യം ആര്‍ക്കും പറയാമെന്നും നിലവിലെ പ്രശ്‌നങ്ങളെ അനുകൂലിച്ചോ പ്രതികൂലിച്ചോ പ്രതികരിക്കേണ്ടതില്ലെന്നതാണ്‌ പാര്‍ട്ടി തീരുമാനമെന്നും അല്ലാതെ സത്യം പറയരുതെന്ന്‌ പാര്‍ട്ടി വിലക്കിയിട്ടില്ലെന്നും പി.സി. ജോര്‍ജ്‌ പ്രതികരിച്ചു. താന്‍ കൂടി നിര്‍ദേശിച്ചതിന്റെ അടിസ്‌ഥാനത്തിലാണ്‌ കേരള കോണ്‍ഗ്രസില്‍ നിന്നും ആരും ഇനി പരസ്യപ്രസ്‌താവന നടത്തേണ്ടതെന്ന്‌ തീരുമാനിച്ചതെന്നും ജോര്‍ജ്‌ മംഗളത്തോട്‌ പറഞ്ഞു.ഇപ്പോഴത്തെ പ്രശ്‌നങ്ങളില്‍ കേരളാ കോണ്‍ഗ്രസ്‌ ഇടപെടേണ്ടതില്ലെന്നാണ്‌ യോഗം തീരുമാനം.കേരളത്തിലെ കോണ്‍ഗ്രസുകാരുടെ ഗ്രൂപ്പുവിഷയത്തിില്‍ കോണ്‍ഗ്രസ്‌ െഹെക്കമാന്‍ഡ്‌ ഇടപെട്ട സാഹചര്യത്തില്‍ കോണ്‍ഗ്രസ്‌ െഹെക്കമാന്‍ഡും കേരളത്തിലെ കോണ്‍ഗ്രസ്‌ നേതൃത്വവും പ്രശ്‌നം പരിഹരിക്കട്ടെന്നും അതുവരെ കോണ്‍ഗ്രസ്‌ ഗ്രൂപ്പു വിഷയത്തില്‍ പരസ്യമായ നിലപാട്‌ വേണ്ടന്നുമാണ്‌ പാര്‍ട്ടിയുടെ തീരുമാനം.എന്നാല്‍ സോളാര്‍ വിഷയത്തില്‍ യു.ഡി.എഫ്‌.ഒറ്റക്കെട്ടായി നില്‍ക്കാനും യോഗത്തില്‍ തീരുമാനിച്ചു.
http://www.mangalam.com/print-edition/keralam/74002#sthash.1zSkkWQ1.dpuf

എ.ഐ.വൈ.എഫ്‌. പ്രവര്‍ത്തകയെ തെരുവില്‍ തല്ലിയ 'യൂത്തിന്‌' ഫേസ്‌ബുക്കിലൂടെ ക്വട്ടേഷന്‍

എ.ഐ.വൈ.എഫ്‌. പ്രവര്‍ത്തകയെ തെരുവില്‍ തല്ലിയ 'യൂത്തിന്‌' ഫേസ്‌ബുക്കിലൂടെ ക്വട്ടേഷന്‍

mangalam malayalam online newspaper
കൊച്ചി: നിയമസഭയിലേക്കു നടത്തിയ മാര്‍ച്ചിനിടെ എ.ഐ.െവെ.എഫ്‌. പ്രവര്‍ത്തകയെ മര്‍ദ്ദിച്ച യൂത്ത്‌ കോണ്‍ഗ്രസ്‌പ്രവര്‍ത്തകനെതിരേ ഫേസ്‌ബുക്കില്‍ ക്വട്ടേഷന്‍.
എ.ഐ.െവെ.എഫ്‌. വട്ടിയൂര്‍ക്കാവ്‌ മണ്ഡലം കമ്മിറ്റി അംഗം ബിന്ദു രാജിനെ വടിയുപയോഗിച്ച്‌ ക്രൂരമായി മര്‍ദിച്ച യൂത്ത്‌ കോണ്‍ഗ്രസ്‌ മീനടം മണ്ഡലം സെക്രട്ടറി മാളികപ്പടി സന്തോഷിനെതിരേയാണ്‌ ഫേസ്‌ ബുക്കിലൂടെ ഡി.െവെ.എഫ്‌.ഐയുടെ പേരില്‍ ക്വട്ടേഷന്‍ പോസ്‌റ്റ്‌ഇട്ടത്‌.
മാധ്യമങ്ങളില്‍ വന്ന, മര്‍ദനത്തില്‍ പരുക്കേറ്റ്‌ ചോരയൊലിച്ചു നില്‍ക്കുന്ന എ.ഐ.െവെ.എഫ്‌. സംസ്‌ഥാന പ്രസിഡന്റ്‌ ജി. കൃഷ്‌ണപ്രസാദിന്റെയും ബിന്ദുരാജിനെ മര്‍ദിക്കുന്ന സന്തോഷിന്റെയും ചിത്രങ്ങളും നല്‍കിയിട്ടുണ്ട്‌.
സന്തോഷ്‌ മോനെ... അന്റെ കാര്യം ഡി.െവെ.എഫ്‌.ഐ. ഏറ്റെടുത്തിട്ടുണ്ട്‌. നിന്നെ ഇനി വീടിനു വെളിയില്‍ ഇറക്കാതിരിക്കുന്ന കാര്യം നമ്മള്‍ ഏറ്റു.... ചിത്രങ്ങള്‍ക്ക്‌ താഴെ ഇങ്ങനെ ഭീഷണിയും നല്‍കിയിട്ടുണ്ട്‌.
ഡി.െവെ.എഫ്‌.ഐ. ചാലക്കക്കുന്നുകര എന്ന പേരിലുള്ള അക്കൗണ്ടില്‍ നിന്നാണ്‌ ചിത്രങ്ങളും ഭീഷണിയും പോസ്‌റ്റ്‌ ചെയ്‌തിരിക്കുന്നത്‌. ഇതു വന്നു നിമിഷങ്ങള്‍ക്കകം 139 പേര്‍ ഇതിന്‌ െലെക്ക്‌ ചെയ്‌തിട്ടുണ്ട്‌. പത്തോളം പേര്‍ ഇതിന്‌ കമന്റ്‌ ചെയ്‌തിട്ടുമുണ്ട്‌.
പാര്‍ട്ടി പറഞ്ഞാല്‍ അവനെ തട്ടുന്ന കാര്യം ഞാന്‍ ഏറ്റു എന്നാണ്‌ ഒരു കമന്റ്‌. കുറഞ്ഞത്‌ ആറു മാസത്തേക്ക്‌ അവനെ ആശുപത്രിയില്‍ കിടത്തണമെന്നാണ്‌ മറ്റൊരു വിരുതന്‍ കമന്റ്‌ ചെയ്‌തിരിക്കുന്നത്‌. നിരവധി പേര്‍ ഷെയര്‍ ചെയ്‌തു കഴിഞ്ഞ ഈ പോസ്‌റ്റിന്‌ പ്രചാരം വര്‍ധിക്കുകയാണ്‌...
മഹാത്മാഗാന്ധീ മാപ്പ്‌ എന്ന പേരില്‍ ബിന്ദുവിനെ തല്ലുന്ന ഫോട്ടോയുമായി മറ്റൊരു പോസ്‌റ്റും ഈ അക്കൗണ്ടില്‍ നിന്ന്‌ ഫേസ്‌ബുക്കില്‍ വന്നിട്ടുണ്ട്‌. മഹാത്മാ ഗാന്ധിയോട്‌ മാപ്പു പറയുന്ന പോസ്‌റ്റില്‍ ഗാന്ധിജി നയിച്ച പ്രസ്‌ഥാനത്തില്‍ ഇപ്പോള്‍ ശേഷിക്കുന്നത്‌ ഇത്തരം ചെറ്റകള്‍ മാത്രം എന്നും എഴുതിയിട്ടുണ്ട്‌.
പ്രിയ സ്‌നേഹിതരേ നിങ്ങളുടെ ആരെങ്കിലും യൂത്ത്‌ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ ഒന്നു മനസിലാക്കിക്കൊടുക്കണം സ്‌ത്രീ എന്ന വാക്കിന്റെ അര്‍ത്ഥം - ചിത്രത്തിനു താഴെ വലിയ അക്ഷരങ്ങളില്‍ ഇങ്ങനെയൊരു അപേക്ഷയുമുണ്ട്‌. ഇതിനും നിരവധി ഷെയറുകളും െലെക്കുകളും ലഭിച്ചിട്ടുണ്ട്‌.

http://www.mangalam.com/print-edition/keralam/74003#sthash.4YBZA57Y.dpuf

കൊടിക്കുന്നില്‍ വഴികാട്ടി: ശാലു മേനോന്‍

കൊടിക്കുന്നില്‍ വഴികാട്ടി: ശാലു മേനോന്‍

mangalam malayalam online newspaper
തിരുവനന്തപുരം: കേന്ദ്ര സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷുമായി അടുത്ത ബന്ധമുണ്ടെന്നും അദ്ദേഹം തന്റെ വഴികാട്ടിയാണെന്നും സോളാര്‍ തട്ടിപ്പ്‌ കേസിലെ പ്രതി നടി ശാലുമേനോന്‍ പോലീസിന്‌ മൊഴി നല്‍കി. കൊടിക്കുന്നില്‍ തന്റെ വീട്ടില്‍ പലവട്ടം വന്നിട്ടുണ്ടെന്ന്‌ പ്രത്യേക സംഘത്തിന്റെ ചോദ്യം ചെയ്യലില്‍ ശാലു വ്യക്‌തമാക്കി.
നൃത്ത സ്‌ഥാപനത്തിന്‌ പല സഹായങ്ങളും മന്ത്രിയും എം.പിയുമെന്ന നിലയില്‍ അദ്ദേഹം ലഭ്യമാക്കിയിട്ടുണ്ട്‌. കോട്ടയം സ്വദേശി നൗഷാദാണ്‌ സെന്‍സര്‍ ബോര്‍ഡ്‌ അംഗമാകാനുള്ള അപേക്ഷ കൊടിക്കുന്നിലിനു െകെമാറിയത്‌. അതിനുശേഷം ഒരു ചടങ്ങില്‍ കൊടിക്കുന്നില്‍ സുരേഷിനെ കണ്ടപ്പോള്‍ ഇക്കാര്യം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. അത്‌ താന്‍ നോക്കിക്കൊള്ളാമെന്ന്‌ അദ്ദേഹം ഉറപ്പു നല്‍ കി. ദിവസങ്ങള്‍ക്കകം സെന്‍സര്‍ബോര്‍ഡ്‌ അംഗമാക്കിയുള്ള അറിയിപ്പ്‌ ലഭിച്ചു. അതിനുശേഷം സുരേഷ്‌ ഏട്ടനെ നേരില്‍ക്കണ്ട്‌ നന്ദി അറിയിച്ചെന്നും ശാലു പറഞ്ഞു.
നടിയും നര്‍ത്തകിയുമെന്ന നിലയ്‌ക്ക്‌ മിക്ക നേതാക്കളുമായി ബന്ധമുണ്ട്‌. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനെ അറിയില്ല. ചങ്ങനാശേരിയിലെ ഒരു ഇലക്‌ട്രീഷ്യനാണ്‌ ബിജു രാധാകൃഷ്‌ണനെ പരിചയപ്പെടുത്തിയത്‌. ബിസിനസുകാരന്‍ എന്ന നിലയിലാണ്‌ പരിചയപ്പെട്ടത്‌. തുടര്‍ന്ന്‌ സൗഹൃദത്തിലായതോടെ ബിജു വീട്ടിലെ നിത്യ സന്ദര്‍ശകനായതായും ശാലു പറഞ്ഞു. അതേസമയം ബിജു കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ സ്‌ഥലമെന്ന പേരില്‍ തിരുനെല്‍വേലിയില്‍ ഇടപാടുകാരെ കാട്ടിയിരുന്നത്‌ കൊച്ചിയിലെ വ്യവസായിയുടെ സ്‌ഥലമായിരുന്നെന്ന്‌ പോലീസ്‌ കണ്ടെത്തി. തിരുനെല്‍വേലി രാധാപുരം താലൂക്കില്‍ മുപ്പന്തലിലെ കാറ്റാടിപ്പാടം കാട്ടിയാണ്‌ തിരുവനന്തപുരം മണക്കാട്‌ സ്വദേശി റാസിഖ്‌ അലിയില്‍ നിന്ന്‌ ബിജു 75 ലക്ഷം രൂപ തട്ടിയെടുത്തത്‌. റാസിഖുമായി മുപ്പന്തലിലെത്തിയ ബിജു കാറ്റാടിപ്പാടം പി.ചിദംബരത്തിന്റേതാണെന്നും കാറ്റാടികള്‍ സ്‌ഥാപിച്ചത്‌ സ്വിസ്‌ സോളാര്‍ കമ്പനിയാണെന്നും വിശ്വസിപ്പിച്ചിരുന്നു. ചിദംബരത്തിന്റെ സ്‌ഥലം ബാങ്ക്‌ വായ്‌പയിലൂടെ വാങ്ങാന്‍ സൗകര്യം ചെയ്‌തു കൊടുക്കാമെന്നും വാഗ്‌ദാനം ചെയ്‌തിരുന്നു.

http://www.mangalam.com/print-edition/keralam/74004#sthash.9HKM0omv.dpuf

പൊട്ടിത്തെറി: മുഖ്യമന്ത്രിക്കെതിരേ കെ.പി.സി.സി. :തിരുവഞ്ചൂരിനെതിരേ മുല്ലപ്പള്ളി

പൊട്ടിത്തെറി: മുഖ്യമന്ത്രിക്കെതിരേ കെ.പി.സി.സി. :തിരുവഞ്ചൂരിനെതിരേ മുല്ലപ്പള്ളി

mangalam malayalam online newspaper
തിരുവനന്തപുരം : സോളാര്‍ വിവാദത്തില്‍ ഉമ്മന്‍ ചാണ്ടിയേയും തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനേയും പ്രതിക്കൂട്ടിലാക്കി കോണ്‍ഗ്രസ്‌ അധ്യക്ഷയ്‌ക്കു കെ.പി.സി.സി. സംഘടനാ റിപ്പോര്‍ട്ട്‌ അയച്ചു. സോളാര്‍ കേസിലുണ്ടാക്കിയ നാണക്കേട്‌ പാര്‍ട്ടിയുടേയും സര്‍ക്കാരിന്റേയും പ്രതിഛായ തകര്‍ത്തെന്നും കാര്യങ്ങള്‍ തുറന്നുപറയാതെ ഉമ്മന്‍ ചാണ്ടി വിഷയം വഷളാക്കിയെന്നും റിപ്പോര്‍ട്ട്‌ ആരോപിക്കുന്നു. നേതൃത്വത്തിന്‌ അയയ്‌ക്കുന്ന പ്രതിമാസ റിപ്പോര്‍ട്ടിലാണ്‌ ഉമ്മന്‍ ചാണ്ടിക്കെതിരേ രൂക്ഷവിമര്‍ശനം. ഇപ്പോഴത്തെ സാഹചര്യം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിച്ചാല്‍ സംസ്‌ഥാന നേതൃത്വത്തെ കുറ്റപ്പെടുത്തരുതെന്ന മുന്നറിയിപ്പും റിപ്പോര്‍ട്ടിലുണ്ട്‌.
സോളാര്‍ കേസിന്റെ പേരില്‍ ഘടകകക്ഷികളുമായിപ്പോലും പ്രശ്‌നങ്ങളുണ്ടായി. സ്വന്തം കുടുംബത്തിനെതിരേ ആരോപണമുയര്‍ന്നിട്ടും ഉമ്മന്‍ ചാണ്ടിക്കു പ്രതിരോധിക്കാനായില്ല. ഡല്‍ഹിയിലെ തോമസ്‌ കുരുവിളയേയും മുഖ്യമന്ത്രിയേയും ബന്ധപ്പെടുത്തി ആരോപണമുയര്‍ന്നതു െഹെക്കമാന്‍ഡിനുപോലും നാണക്കേടുണ്ടാക്കി. പാര്‍ട്ടിയുമായി ആലോചിക്കാതെയാണു കാര്യങ്ങള്‍ മുന്നോട്ടുപോകുന്നത്‌. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ തന്നിഷ്‌ടപ്രകാരം നീങ്ങുന്നു. നടി ശാലു മേനോനുമായുള്ള ബന്ധം തക്കസമയത്തു തുറന്നുപറയാന്‍ തിരുവഞ്ചൂര്‍ തയാറായില്ല. ഒളിച്ചുകളിക്കൊടുവില്‍ ശാലുവുമൊത്തുള്ള ചിത്രങ്ങള്‍ പുറത്തുവന്നതോടെ നില്‍ക്കക്കള്ളിയില്ലാതായി. തക്കസമയത്ത്‌ അവര്‍ക്കെതിരേ നടപടിയെടുത്തില്ല. കോടതി നിര്‍ദേശപ്രകാരമാണു കേസെടുത്തത്‌.
സന്തതസഹചാരിയായിരുന്ന ജോപ്പന്റെ അറസ്‌റ്റ്‌ ഉമ്മന്‍ ചാണ്ടിയെ അറിയിക്കാതെ നടത്തിയതു പാര്‍ട്ടിയേയും സര്‍ക്കാരിനേയും പ്രതിരോധത്തിലാക്കി. പാര്‍ട്ടിക്കാരുടെ ന്യായമായ ആവശ്യങ്ങള്‍പോലും നടത്തിക്കൊടുക്കുന്നില്ലെന്ന പരാതി ആഭ്യന്തരവകുപ്പിനെക്കുറിച്ചു മുമ്പേയുണ്ട്‌. ഈ നിലയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനാവില്ല. അതിനുമുമ്പ്‌ െഹെക്കമാന്‍ഡ്‌ വ്യക്‌തമായ മാര്‍ഗനിര്‍ദേശം നല്‍കണം. അടുത്തിടെ നടന്ന തദ്ദേശതെരഞ്ഞെടുപ്പുകളില്‍ വിജയിക്കാമായിരുന്ന സീറ്റുകളില്‍പോലും പാര്‍ട്ടി തോറ്റു. സര്‍ക്കാരിന്റെ പ്രതിഛായ മോശമായതിന്റെ പ്രതിഫലനമാണിത്‌- ഇങ്ങനെപോകുന്നു എട്ടുപേജുള്ള റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍.
അതേസമയം, സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ടു പുതിയ വിവരങ്ങള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടിക്കെതിരേ വിട്ടുവീഴ്‌ചയില്ലാത്ത നിലപാടു സ്വീകരിക്കാന്‍ ഐ ഗ്രൂപ്പ്‌ തീരുമാനിച്ചു.
ഇതിന്റെ ഭാഗമായി വെള്ളിയാഴ്‌ച മുഖ്യമന്ത്രിക്കൊപ്പം നിശ്‌ചയിച്ചിരുന്ന ഡല്‍ഹിയാത്ര കെ.പി.സി.സി. പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല റദ്ദാക്കി. നേതൃമാറ്റമാണ്‌ ഐ ഗ്രൂപ്പിന്റെ അന്തിമലക്ഷ്യമെങ്കിലും പരസ്യമായി അതിനുവേണ്ടി രംഗത്തുവരില്ല. അണിയറനീക്കങ്ങളുടെ ഭാഗമായി കാര്യങ്ങള്‍ അപ്പപ്പോള്‍ െഹെക്കമാന്‍ഡിന്റെ ശ്രദ്ധയില്‍പെടുത്തും. അതിനു മുന്നോടിയായാണ്‌ ഹരിത എം.എല്‍.എമാരുടെ ഡല്‍ഹിയാത്ര. ഐ ഗ്രൂപ്പിന്റെ പരാതിയും ഉടന്‍ ഡല്‍ഹിക്കയയ്‌ക്കും. സന്ദിഗ്‌ധഘട്ടത്തില്‍ പിന്നില്‍നിന്നു കുത്താനാണു നീക്കമെങ്കില്‍ അതേ നാണയത്തില്‍ നേരിടാനാണ്‌ എ ഗ്രൂപ്പിന്റെയും തീരുമാനം. വിഷയം ഇത്രയും വഷളാക്കിയത്‌ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനാണെന്നാണ്‌ ഗ്രൂപ്പിനുള്ളിലെ വികാരം.
സ്‌ഥിതിഗതികള്‍ വിലയിരുത്തി റിപ്പോര്‍ട്ട്‌ നല്‍കാന്‍ തിരുവനന്തപുരത്തു തിങ്കളാഴ്‌ചയെത്തുന്ന കേന്ദ്രമന്ത്രി ഓസ്‌കര്‍ ഫെര്‍ണാണ്ടസിനോട്‌ സോണിയ ആവശ്യപ്പെട്ടതായി അറിയുന്നു. കെ.പി.സി.സിയുടെയും സര്‍ക്കാരിന്റെയും വിവിധ പരിപാടികളില്‍ പങ്കെടുക്കാനാണ്‌ രണ്ടുദിവസത്തെ സന്ദര്‍ശനത്തിന്‌ ഓസ്‌കര്‍ ഫെര്‍ണാണ്ടസ്‌ എത്തുന്നത്‌. കേരളത്തിന്റെ സംഘടനാചുമതലയുള്ള മുകുള്‍ വാസ്‌നിക്കിനോട്‌ സോണിയ റിപ്പോര്‍ട്ട്‌ ആവശ്യപ്പെട്ടതിനുപുറമേയാണ്‌ ഫെര്‍ണാണ്ടസിന്റെ ദൗത്യം. നിയമസഭാസമ്മേളനം അവസാനിച്ച സാഹചര്യത്തില്‍, മന്ത്രിസഭാ പുനഃസംഘടനയുള്‍പ്പെടെയുള്ള ചര്‍ച്ചകള്‍ക്കായി മുകുള്‍ വാസ്‌നിക്ക്‌ അടുത്തയാഴ്‌ച കേരളത്തിലെത്തും.
കോഴിക്കോട്‌: ടി.പി. വധക്കേസുമായി ബന്ധപ്പെട്ട്‌ തന്റെ പേര്‌ നിയമസഭയില്‍ പരാമര്‍ശിച്ച ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‌ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ രൂക്ഷവിമര്‍ശനം. തിരുവഞ്ചൂരിന്റെ പ്രസ്‌താവന അങ്ങേയറ്റം നിരുത്തരവാദപരമാണെന്നും ഇതിനെതിരേ ലോക്‌സഭാ സ്‌പീക്കര്‍ക്കും നിയമസഭാ സ്‌പീക്കര്‍ക്കും പരാതി നല്‍കുമെന്നും ഫേസ്‌ബുക്കില്‍ പോസ്‌റ്റ്‌ചെയ്‌ത പ്രതികരണത്തില്‍ മുല്ലപ്പള്ളി പറഞ്ഞു.
'ടി.പി. വധത്തില്‍ ഇന്നയിന്ന ആള്‍ക്കാരാണു പ്രതികളെന്നു മുല്ലപ്പള്ളി പറഞ്ഞിരുന്നു, എന്നാല്‍ തങ്ങള്‍ അത്‌ മുഖവിലയ്‌ക്ക്‌ എടുത്തോ'യെന്ന്‌ ഒമ്പതാം തിയതി നിയമസഭയില്‍ നടന്ന ചര്‍ച്ചയ്‌ക്കിടെ തിരുവഞ്ചൂര്‍ പ്രതിപക്ഷത്തോടു ചോദിച്ചിരുന്നു. ഇതാണ്‌ മുല്ലപ്പള്ളിയെ പ്രകോപിപ്പിച്ചത്‌.
'മന്ത്രിയുടെ പ്രസ്‌താവന അങ്ങേയറ്റം മണ്ടത്തരമാണെന്നാണ്‌ എനിക്കു പറയാനുള്ളത്‌. പറഞ്ഞതു തെളിയിക്കാനുള്ള ബാധ്യത അദ്ദേഹം ഏറ്റെടുക്കണം. സഭയില്‍ ഇല്ലാത്ത ഒരാളെക്കുറിച്ചായിരുന്നു മന്ത്രിയുടെ പ്രസ്‌താവന. ഇത്‌ പാര്‍ലമെന്ററി ചട്ടങ്ങള്‍ക്കും നടപടിക്രമങ്ങള്‍ക്കും വിരുദ്ധമാണ്‌. പ്രസ്‌താവന പൂര്‍ണമായി പഠിച്ചശേഷം ഇക്കാര്യം നിയമസഭാ സ്‌പീക്കറുടെയും ലോക്‌സഭാ സ്‌പീക്കറുടെയും ശ്രദ്ധയില്‍പെടുത്തും.അന്വേഷണത്തിലിരിക്കുന്ന ഒരു കേസുമായി ബന്ധപ്പെട്ട്‌ ആരുടെയെങ്കിലും പേരു പറയാന്‍ ഞാന്‍ വിഡ്‌ഢിയല്ല. ഇതിലെ നിയമപരവും ധാര്‍മികവുമായ അനൗചിത്യത്തെപ്പറ്റി എനിക്കറിയാം. കേസുമായി ബന്ധപ്പെട്ട്‌ മന്ത്രിയോടോ മറ്റുള്ളവരോടോ ഞാന്‍ ആരുടെയും പേരും പറഞ്ഞിട്ടില്ല; അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും ഇടപെട്ടിട്ടുമില്ല.
സത്യവിരുദ്ധവും അങ്ങേയറ്റം നിരുത്തരവാദപരമായ പ്രസ്‌താവന പിന്‍വലിക്കാനും ജനങ്ങളോട്‌ വിശദീകരിക്കാനും മന്ത്രി തയാറാകണം'. ഫേസ്‌ബുക്കില്‍ പോസ്‌റ്റ്‌ചെയ്‌ത പ്രതികരണത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
ആര്‍. സുരേഷ്‌

http://www.mangalam.com/print-edition/keralam/74006#sthash.SsNWi406.dpuf

വി.എസിനും പിണറായിക്കുമെതിരെ വിജിലന്‍സ് അന്വേഷണം

വി.എസിനും പിണറായിക്കുമെതിരെ വിജിലന്‍സ് അന്വേഷണം

വിഎസ് അച്യുതാനന്ദനും പിണറായി വിജയനുമെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. ഐസ്ക്രീ, ലാവലിന്‍ കേസുകളുടെ നടത്തിപ്പിനായി മൂന്നുകോടി രൂപ പൊതുഖജനാവില്‍ നിന്നും  ചെലവഴിച്ചെന്ന ഹര്‍ജിയിലാണ് കോടതി ഉത്തരവ്. കോടിയേരി ബാലകൃഷ്ണന്‍ , എം. വിജയകുമാര്‍, ടി.ജി.നന്ദകുമാര്‍ എന്നിവര്‍ക്കെതിരെയും അന്വേഷണം നടത്താന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടു.

സിസിടിവി: പഴയ വാഗ്ദാനം പൊളിച്ച് മുഖ്യമന്ത്രിയുടെ വാദം

സിസിടിവി: പഴയ വാഗ്ദാനം പൊളിച്ച് മുഖ്യമന്ത്രിയുടെ വാദം
Posted on: 10-Jul-2013 11:07 PM
തിരു: തന്റെ ഓഫീസിലെ ക്യാമറാ ദൃശ്യങ്ങള്‍ റെക്കോഡ് ചെയ്ത് സൂക്ഷിക്കാറില്ലെന്ന മുഖ്യമന്ത്രിയുടെ വാദം പച്ചക്കള്ളമെന്ന് തെളിയിച്ച് അദ്ദേഹത്തിന്റെ തന്നെ വാക്കുകള്‍. ക്യാമറാ ദൃശ്യങ്ങള്‍ എപ്പോള്‍ വേണമെങ്കിലും പരിശോധിക്കാമെന്ന് മുമ്പ് ഉമ്മന്‍ചാണ്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിലെ രണ്ട് പേരെ കൈക്കൂലി വാങ്ങിയതിന് പുറത്താക്കിയപ്പോഴാണ് ക്യാമറാ ദൃശ്യങ്ങള്‍ പരിശോധിക്കാമെന്ന് അദ്ദേഹം പറഞ്ഞത്. കഴിഞ്ഞ വര്‍ഷം നവംബര്‍ നാലിനാണ് ക്യാമറാ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ മുഖ്യമന്ത്രി മാധ്യമങ്ങളെ ക്ഷണിച്ചത്. മുഖ്യമന്ത്രിയുടെ ആ വാഗ്ദാനം മനോരമ പ്രാധാന്യത്തോടെ വാര്‍ത്തയാക്കി. മുഖ്യമന്ത്രി മാധ്യമങ്ങള്‍ക്ക് തുറന്ന വാഗ്ദാനം നല്‍കി എന്ന് വിശേഷിപ്പിക്കുന്ന നവംബര്‍ അഞ്ചിലെ മനോരമ വാര്‍ത്തയില്‍ ഇങ്ങിനെ പറയുന്നു-"തന്റെ ചേംബറിലെയും ഓഫീസിലെയും ക്യാമറകളില്‍നിന്നുള്ള ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഏത് നേരത്തും പരിശോധിക്കാമെന്ന് മുഖമന്ത്രി ഉമ്മന്‍ചാണ്ടി. തന്റെ ഓഫീസുമായി ബന്ധപ്പെട്ട് കൈക്കൂലി വിവാദം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകര്‍ക്ക് തുറന്ന വാഗ്ദാനം നല്‍കിയത്. കൈക്കൂലി വാങ്ങിയ ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞത് പൂഴ്ത്തിവച്ചു എന്നാണ് ആരോപണം. ഈ പശ്ചാത്തലത്തില്‍ ക്യാമറയില്‍ ഇതുവരെയുള്ള ദൃശ്യങ്ങളും ഇനിയുള്ള ദൃശ്യങ്ങളും ആവശ്യമുള്ളവര്‍ക്കെല്ലാം പരിശോധിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു". ക്യാമറാ ദൃശ്യങ്ങള്‍ എപ്പോള്‍ വേണമെങ്കിലും കാണാമെന്ന പഴയ വാദം സരിത വിവാദത്തോടെ മുഖ്യമന്ത്രി വിഴുങ്ങി. ക്യാമറാ ദൃശ്യങ്ങള്‍ റെക്കോഡ് ചെയ്യാറില്ല എന്നാണ് ബുധനാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. സാമ്പത്തിക ബാധ്യത കണക്കിലെടുത്താണ് റെക്കോഡ് ചെയ്യാത്തതെന്നും പറഞ്ഞു. തന്റെ ഓഫീസ് തത്സമയം വെബ്ബിലൂടെ വീഡിയോ ഫയല്‍ ആയാണ് സംപ്രേഷണം ചെയ്യുന്നത് എന്നാണ് ശ്രീധരന്‍നായരുടെ പരാതി വന്നശേഷം മുഖ്യമന്ത്രി സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. സെക്രട്ടറിയറ്റില്‍ 24 സിസിസിടിവി ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. ഇതില്‍ പരമാവധി 14 ദിവസം മാത്രമേ ദൃശ്യങ്ങള്‍ റെക്കോഡ് ചെയ്ത് സൂക്ഷിക്കാനാവു എന്നും മുഖ്യമന്ത്രി പറഞ്ഞു.
- See more at: http://www.deshabhimani.com/newscontent.php?id=323627#sthash.P32QDv9G.dpuf

2 ലക്ഷത്തിന്റെ ചെക്ക് കിട്ടിയെന്ന് മുഖ്യമന്ത്രിയും

2 ലക്ഷത്തിന്റെ ചെക്ക് കിട്ടിയെന്ന് മുഖ്യമന്ത്രിയും
പ്രത്യേക ലേഖകന്‍
Posted on: 10-Jul-2013 10:56 PM
തിരു: മുഖ്യമന്ത്രിയെ കാണാന്‍ പോയപ്പോള്‍ സരിത അദ്ദേഹത്തിന്റെ ദുരിതാശ്വാസനിധിയിലേക്ക് രണ്ടുലക്ഷം രൂപയുടെ ചെക്ക് നല്‍കിയെന്ന ശ്രീധരന്‍നായരുടെ വെളിപ്പെടുത്തല്‍ സര്‍ക്കാര്‍ ശരിവച്ചു. 2012 ജൂലൈ ഒമ്പതിന് രാത്രി മുഖ്യമന്ത്രിയുടെ ചേംബറില്‍ കൂടിക്കാഴ്ചയ്ക്കിടയിലാണ് സരിത ചെക്ക് അദ്ദേഹത്തെ ഏല്‍പ്പിച്ചതെന്ന് ശ്രീധരന്‍നായര്‍ വ്യക്തമാക്കിയിരുന്നു. നിയമസഭയില്‍ ചോദ്യത്തിനു നല്‍കിയ മറുപടിയില്‍ മുഖ്യമന്ത്രി ഇക്കാര്യം സ്ഥിരീകരിച്ചു. ടീം സോളാര്‍ റിന്യൂവബിള്‍ എനര്‍ജി സൊല്യുഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ പേരില്‍ രണ്ടു ലക്ഷം രൂപയുടെ ചെക്ക് 2012 ജൂലൈ 10ന് ധനവകുപ്പിന് കൈമാറിയതായാണ് മുഖ്യമന്ത്രി സഭയില്‍ സമ്മതിച്ചത്. ചെക്ക് മാറിക്കിട്ടാത്തതിനാല്‍ രസീത് നല്‍കിയില്ലെന്ന് രേഖാമൂലം നല്‍കിയ മറുപടിയില്‍ പറയുന്നു. ചെക്ക് മാറുന്നതിനാവശ്യമായ പണം അടിയന്തരമായി അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്ന് ആഗസ്ത് 13ന് ടീം സോളാറിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ തുടര്‍നടപടിയെക്കുറിച്ച് നിയമവകുപ്പിനോട് ആരാഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറയുന്നു. ഈ ഒരു ചെക്ക് മാത്രമാണ് പണമില്ലാതെ മടങ്ങിയതെന്നും മറുപടിയില്‍ പറഞ്ഞു. മുഖ്യമന്ത്രിയെ കാണാന്‍ പോയത് സരിതയോടൊപ്പമാണെന്ന ശ്രീധരന്‍നായരുടെ വെളിപ്പെടുത്തല്‍ ദുര്‍ബലവാദമുയര്‍ത്തി പ്രതിരോധിക്കാന്‍ ശ്രമിക്കുകയാണ് മുഖ്യമന്ത്രി. എന്നാല്‍, നിയമസഭയില്‍ അദ്ദേഹം നല്‍കിയ മറുപടി ഇതിന് തിരിച്ചടിയായി.
-
http://www.deshabhimani.com/newscontent.php?id=323599#sthash.B9c4fjyP.dpuf

മുഖ്യമന്ത്രിയുടെ ഓഫീസില്‍ സരിതയ്ക്കൊപ്പം ശ്രീധരന്‍നായരെ കണ്ടു: സെല്‍വരാജ്

മുഖ്യമന്ത്രിയുടെ ഓഫീസില്‍ സരിതയ്ക്കൊപ്പം ശ്രീധരന്‍നായരെ കണ്ടു: സെല്‍വരാജ്
Posted on: 10-Jul-2013 11:05 PM
തിരു: സോളാര്‍ തട്ടിപ്പുകേസിലെ മുഖ്യപ്രതി സരിത എസ് നായര്‍ക്കൊപ്പം പരാതിക്കാരനായ മല്ലേലില്‍ ക്രഷര്‍ ഉടമ ശ്രീധരന്‍ നായരെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ കണ്ടതായി ആര്‍ സെല്‍വരാജ് എംഎല്‍എ വെളിപ്പെടുത്തി. ഇംഗ്ലീഷ് പത്രമായ ഡെക്കാന്‍ ക്രോണിക്കിളിന് നല്‍കിയ അഭിമുഖത്തിലാണ് ഉമ്മന്‍ചാണ്ടിയെ പ്രതിരോധത്തിലാക്കുന്ന വെളിപ്പെടുത്തല്‍. വാര്‍ത്ത വിവാദമായതോടെ, സമ്മര്‍ദത്തെ തുടര്‍ന്ന് സെല്‍വരാജ് കാലുമാറിയെങ്കിലും വെളിപ്പെടുത്തലിന്റെ ശബ്ദരേഖ തങ്ങളുടെ പക്കലുണ്ടെന്ന് പത്രം വ്യക്തമാക്കി. 2012 ജൂലൈ ഒമ്പതിന് സരിതയോടൊപ്പം മുഖ്യമന്ത്രിയെ കാണാന്‍ ചെന്നപ്പോള്‍ കോണ്‍ഗ്രസുകാരനായ ആര്‍ സെല്‍വരാജ് എംഎല്‍എ അവിടെ ഉണ്ടായിരുന്നെന്ന് ശ്രീധരന്‍നായര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇത് തികച്ചും ശരിയാണെന്നാണ് ഡെക്കാന്‍ ക്രോണിക്കിള്‍ ലേഖികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സെല്‍വരാജ് പ്രതികരിച്ചത്. "എന്റെ മണ്ഡലത്തില്‍പ്പെട്ട തിരുപുറം-ചെങ്കല്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാഞ്ചിക്കാട്ട് പാലത്തിന്റെ കാര്യം സംസാരിക്കാന്‍ വൈകിട്ട് ആറരയ്ക്കും ഏഴരയ്ക്കും ഇടയില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തി. ദിവസം ഓര്‍മയില്ല. തിരിച്ചിറങ്ങിയപ്പോള്‍ വാതിലിനടുത്ത് മൂന്നു സ്ത്രീകള്‍ നില്‍ക്കുന്നുണ്ടായിരുന്നു. ശ്രീധരന്‍നായരും കൂടെയുണ്ടായിരുന്നു. ശ്രീധരന്‍നായര്‍ അഭിവാദ്യം ചെയ്തു. ഞാന്‍ പ്രത്യഭിവാദ്യം ചെയ്തു. ഈ മൂന്ന് സ്ത്രീകളില്‍ ഒരാള്‍ സരിത എസ് നായരാണെന്ന് ഓര്‍ക്കുന്നു" സെല്‍വരാജ് ഡെക്കാന്‍ ക്രോണിക്കിളിനോട് പറഞ്ഞു. എന്നാല്‍, അങ്ങനെയൊരു അഭിമുഖം നല്‍കിയില്ലെന്നാണ് സെല്‍വരാജ് ഇപ്പോള്‍ പറയുന്നത്. അതേസമയം, അഭിമുഖത്തിന്റെ വ്യക്തമായ തെളിവ് തങ്ങളുടെ പക്കലുണ്ടെന്ന് പത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് റസിഡന്റ് എഡിറ്റര്‍ ജോണ്‍ മേരി വ്യക്തമാക്കി. സിപിഐ എം പ്രതിനിധിയായിരുന്ന സെല്‍വരാജ്, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ നടത്തിയ ഗൂഢാലോചനയെ തുടര്‍ന്നാണ് കൂറുമാറി കോണ്‍ഗ്രസില്‍ ചേക്കേറിയത്. ഉമ്മന്‍ചാണ്ടിയുടെ അടുത്ത വിശ്വസ്തരില്‍ ഒരാളായാണ് അറിയപ്പെടുന്നത്.
- See more at: http://www.deshabhimani.com/newscontent.php?id=323620#sthash.d6sPF5le.dpuf

സരിത വന്നോ എന്നറിയില്ല: മുഖ്യമന്ത്രി

സരിത വന്നോ എന്നറിയില്ല: മുഖ്യമന്ത്രി
പ്രത്യേക ലേഖകന്‍
Posted on: 11-Jul-2013 09:39 AM
തിരു: സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത ഓഫീസില്‍ വന്നത് നിഷേധിക്കാനാകാതെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഒഴിഞ്ഞുമാറി. ഓഫീസില്‍ പല ആവശ്യങ്ങള്‍ക്കായി വന്നവരുടെ കൂട്ടത്തില്‍ ഏതെങ്കിലും നിവേദനം തരാന്‍ വന്നോ എന്ന് അറിയില്ല. സരിത വന്നു എന്നത് നിഷേധിക്കാന്‍ ഒക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭായോഗതീരുമാനങ്ങള്‍ വിശദീകരിച്ച വാര്‍ത്താസമ്മേളനത്തില്‍ ചോദ്യങ്ങളോട് പ്രതികരിക്കുമ്പോഴാണ് സരിത വന്നുകാണുമെന്ന് സൂചിപ്പിച്ച് മുഖ്യമന്ത്രി ഒഴിഞ്ഞുമാറിയത്.

തന്റെ ഓഫീസ് വരാന്തയില്‍ ആരൊക്കെ നിന്നു എന്ന് തനിക്കറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ പരമാവധി 14 ദിവസം മാത്രമേ സൂക്ഷിക്കാനാകൂ. ഓഫീസിലും ചേംബറിലും വെബ്സൈറ്റിലൂടെ തല്‍സമയസംപ്രേഷണമാണുള്ളത്. ഇത് സിസിടിവി അല്ല. സിസിടിവി ഓഫീസ് ഇടനാഴിയിലേ ഉളളൂ. സെക്രട്ടറിയറ്റില്‍ 24 സിസിടിവി ക്യാമറയുണ്ട്. വന്‍സാമ്പത്തികബാധ്യത ഉള്ളതുകൊണ്ടാണ് ഓഫീസിലെ തല്‍സമയസംപ്രേഷണം റിക്കോഡ് ചെയ്ത് സൂക്ഷിക്കാത്തത്.

സോളാര്‍ പദ്ധതി നടപ്പാക്കുന്നതിന് സരിതയോടൊപ്പം മുഖ്യമന്ത്രിയെ കണ്ടതായി വെളിപ്പെടുത്തിയ ശ്രീധരന്‍നായര്‍ പ്രതിപക്ഷവുമായി ചേര്‍ന്ന് രാഷ്ട്രീയഗൂഢാലോചന നടത്തിയെന്നും മുഖ്യമന്ത്രി ആരോപിച്ചു. തന്നെ കാണുന്നതിന് മുമ്പേ എംഒയു ഒപ്പിട്ട് 40 ലക്ഷത്തിന്റെ ചെക്ക് കൈമാറിയതായി ശ്രീധരന്‍നായര്‍ സരിതയ്ക്കയച്ച വക്കീല്‍നോട്ടീസ് ഉദ്ധരിച്ച് മുഖ്യമന്ത്രി വാദിച്ചു. മുഖ്യമന്ത്രിയെ കാണുന്നതിന് മുമ്പുതന്നെ എംഒയു ഒപ്പിട്ടകാര്യം ശ്രീധരന്‍നായര്‍ വ്യക്തമാക്കിയത് ചൂണ്ടിക്കാണിച്ചപ്പോള്‍ മുഖ്യമന്ത്രി പ്രതികരിച്ചില്ല. ശ്രീധരന്‍നായര്‍ പറയുന്നത് തെറ്റാണെങ്കില്‍ ടെന്നി ജോപ്പനെ അറസ്റ്റ് ചെയ്തത് എന്തിനെന്ന ചോദ്യത്തിനും വ്യക്തമായ മറുപടിയുണ്ടായില്ല. അദ്ദേഹം വ്യാജപരാതി നല്‍കിയെങ്കില്‍ കേസെടുക്കാത്തതെന്തെന്ന ചോദ്യത്തോടും പ്രതികരിച്ചില്ല.

ശ്രീധരന്‍നായരുടെ പരാതിയില്‍ കൂട്ടിച്ചേര്‍ക്കലുണ്ടെന്ന് വാദിച്ച മുഖ്യമന്ത്രി കൂട്ടിച്ചേര്‍ക്കല്‍ ഇല്ലെന്ന കോടതി ഉത്തരവ് ചൂണ്ടിക്കാണിച്ചപ്പോഴും ഒഴിഞ്ഞുമാറി. ഏതുവിധേനയും അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ ആഗ്രഹമില്ല. എന്നാല്‍, പ്രതിപക്ഷത്തിന്റെ രാഷ്ട്രീയഗൂഢാലോചനയ്ക്ക് കീഴടങ്ങില്ല. അങ്ങനെ രാജിവച്ചാല്‍ അത് സത്യത്തോട് കാട്ടുന്ന ഏറ്റവും വലിയ അനീതിയാകും. എത്ര അപമാനം സഹിക്കേണ്ടിവന്നാലും മുന്നോട്ടുപോകും. തന്റെ കുടുംബത്തെ അപമാനിക്കുന്നതിനെതിരെ നിയമനടപടിയെടുക്കും- മുഖ്യമന്ത്രി പറഞ്ഞു.

http://www.deshabhimani.com/newscontent.php?id=323592#sthash.c9TF7f1w.dpuf