അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്
കര്‍ക്കിടകത്തിലേക്കു കടന്ന കേരളം രാമായണ പാരായണത്തിലാണ്. സത്യലംഘനമെന്തെന്ന് രാമന്‍ ഭരതനെ ഓര്‍മ്മിപ്പിക്കുന്ന രാമായണത്തിലെ പ്രധാനഭാഗം ഇങ്ങനെ:
രാജ്യം നിനക്കും - എനിക്കു വിപിനവും
പൂജ്യനാം താതന്‍ വിധിച്ചതു മുന്നമേ!
വ്യത്യയമായനുഷ്‌ഠിച്ചാല്‍ നമുക്കത്
സത്യവിരോധം വരുമെന്നു നിര്‍ണയം!
പതിനാലു വര്‍ഷം താന്‍ കാട്ടില്‍ കഴിയണമെന്നും ഭരതന്‍ നാടുഭരിക്കണമെന്നുമുള്ള പിതാവിന്റെ വിധി ലംഘിക്കുന്നത് സത്യലംഘനമാണ്. രാമന്‍ അതു ബോധ്യപ്പെടുത്തി ഭരതനെ രാജ്യഭാരമേല്‍ക്കാന്‍ തിരിച്ചയയ്‌ക്കുന്നു.
കേരളം ഭരിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും തനിക്ക് സത്യം ലംഘിക്കാനാവില്ലെന്നാണ് ജനങ്ങളോട് ആവര്‍ത്തിക്കുന്നത്. അദ്ദേഹത്തിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ത്തുന്ന പ്രതിപക്ഷത്തിന്റെ രാജി ആവശ്യം അതുകൊണ്ടാണ് അംഗീകരി ക്കാത്തതെന്നും അദ്ദേഹം വിശദീകരിക്കുന്നു.
ഭരണഘടന അനുസരിച്ച് സത്യപ്രതിജ്‌ഞചെയ്‌ത മുഖ്യമന്ത്രി ഭരണഘടനാ ആദേശം ലംഘിക്കുന്നു എന്നതാണ് യഥാര്‍ത്ഥത്തില്‍ സത്യലംഘനം. ഭരണഘടനയുടെ 163, 164 വകുപ്പുകള്‍ അനുസരിച്ചാണ് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും നിയമിക്കുന്നതും മുഖ്യമന്ത്രിയും മന്ത്രിമാരുടെ കൗണ്‍സിലും ഭരണഘടനാ ചുമതലകള്‍ നിറവേറ്റുന്നതും. ഭരണത്തലവനായ മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയടങ്ങുന്ന മന്ത്രിമാരുടെ കൗണ്‍സിലിനും സംസ്‌ഥാന നിയമസഭയോടാണ് കൂട്ടുത്തരവാദിത്വമെന്ന് പ്രസ്‌തുത വകുപ്പുകള്‍ ഊന്നി പ്രഖ്യാപിക്കുന്നു. സ്‌പീക്കറും മുഖ്യമന്ത്രിയും മന്ത്രിമാരും ഭരണമുന്നണിയും പ്രതിപക്ഷവും എല്ലാം ചേര്‍ന്നതാണ് നിയമസഭ. മന്ത്രിസഭയുടെ തലവനെന്ന നിലയില്‍ കൂട്ടുത്തരവാദിത്വത്തോടെ സര്‍ക്കാരിനെ നയിക്കുകയും കൂട്ടായി നിയമസഭയോടുള്ള ഭരണചുമതല നിറവേറ്റുകയുമാണ് മുഖ്യമന്ത്രിയുടെ ഭരണഘടനാബാധ്യത. ഇതിനു കീഴ്‌പ്പെട്ടതും ഇത് ഉയര്‍ത്തിപ്പിടിക്കുന്നതുമായ ജനാധിപത്യെശെലിയാണ് ഏതൊരു മുഖ്യമന്ത്രിയുടെയും ഭരണെശെലിയാകേണ്ടത്. തന്റെ വേഷത്തിലോ നടപ്പിലോ സംസാരത്തിലോ പ്രകടനപരതയിലോ ഉള്ള വ്യക്‌തിനിഷ്‌ഠ െശെലിയോ കടുംപിടുത്തമോ അല്ല.
മുഖ്യമന്ത്രിയെ പ്രതിക്കൂട്ടില്‍നിര്‍ത്തുംവിധം കുടത്തില്‍നിന്നു പുറത്തുചാടിയ ഭൂതങ്ങളെപ്പോലെ ദിവസേന സോളാര്‍ തട്ടിപ്പുകേസിലെ തെളിവുകള്‍ വളരുകയാണ്. ഇതിനെ പ്രതിരോധിക്കാന്‍ മേല്‍പ്പറഞ്ഞ ഭരണഘടനാബാധ്യതയും വ്യവസ്‌ഥകളുമാണ് ലംഘിക്കപ്പെടുന്നത്. ഒരു മുഖ്യമന്ത്രിയും ചെയ്‌തിട്ടില്ലാത്ത അത്തരമൊരു ലംഘനമാണ് സത്യത്തിന്റെപേരില്‍ മുഖ്യമന്ത്രി മറച്ചുപിടിക്കുന്നത്. കേരളം ഒരു മാസത്തിലേറെയായി ചര്‍ച്ചചെയ്യുന്ന സോളാര്‍ തട്ടിപ്പുകേസിന്റെയും അതു സൃഷ്‌ടിച്ച രാഷ്‌ട്രീയ പ്രതിസന്ധിയുടെയും ഏറ്റവും ഗൗരവമായ വശം ഇതാണ്.
മുഖ്യമന്ത്രിയെയും ഇരുപത്തിനാലു മണിക്കൂറും സുതാര്യത ഉറപ്പുവരുത്തിയ മുഖ്യമന്ത്രിയുടെ ഓഫീസിനെയും ചുറ്റിയാണ് അപവാദവും കേസുകളും. മുഖ്യമന്ത്രിയുടെയും സംസ്‌ഥാന ഗവണ്മെന്റിന്റെയും വിശ്വാസ്യതയുടെ ജാമ്യത്തിലാണ് ഇതിനാധാരമായ കോടികളുടെ തട്ടിപ്പ് നടന്നത്. സംസ്‌ഥാനത്തെ െവെദ്യുതി പ്രതിസന്ധിയും കുതിച്ചുയരുന്ന ഊര്‍ജവിലയും സൗരോര്‍ജ പദ്ധതികള്‍ക്ക് കേന്ദ്ര സര്‍ക്കാരും സംസ്‌ഥാന ഗവണ്മെന്റും പ്രഖ്യാപിച്ചതും പ്രഖ്യാപിക്കുമെന്ന് വിശ്വസിപ്പിച്ചതുമായ സബ്‌സിഡിയുടെയും പശ്‌ചാത്തലത്തില്‍ ഏറ്റവും ലളിതമായി നടത്തിയ വന്‍ തട്ടിപ്പ്. മുഖ്യമന്ത്രിയുടെ ഓഫീസ് മാത്രമല്ല എം.പിമാരും കേന്ദ്രമന്ത്രിമാരും ഒരുപക്ഷെ ആസൂത്രണ മേഖലയിലെ വമ്പന്‍മാരും ഈ തട്ടിപ്പിന്റെ വിജയത്തിന് അണിയറയില്‍ തീര്‍ച്ചയായും ഉണ്ടായിരുന്നിരിക്കണം. അതില്‍ വെളിയില്‍ ചാടിയത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിഴലെന്നോണം പ്രവര്‍ത്തിച്ചിരുന്ന പി.എ ജോപ്പന്‍ തട്ടിപ്പില്‍ പങ്കാളിയാണെന്നും ജാമ്യം അനുവദിക്കരുതെന്നും െഹെക്കോടതിയില്‍ ബോധിപ്പിക്കുന്നത് സര്‍ക്കാറിന്റെ അഡ്വക്കറ്റ് ജനറല്‍. മുങ്ങിനടക്കുന്ന മറ്റൊരു പ്രതിയായ സര്‍ക്കാറിന്റെ പബ്ലിക്ക് റിലേഷന്‍സ് ഡയറക്‌ടറെ അറസ്‌റ്റുചെയ്യാത്തതെന്തെന്ന് ചോദിക്കുന്നതും കേസ് ഡയറി ആവശ്യപ്പെടുന്നതും െഹെക്കോടതി. പഴ്‌സണല്‍ സ്‌റ്റാഫ് ഫോണ്‍ വിളിച്ചതിന് താന്‍ എന്തിന് രാജിവെയ്‌ക്കണമെന്നാണ് മുഖ്യമന്ത്രി പരിഹസിച്ചത്.
ഈ ദൂഷിതവലയത്തിന്റെ കേന്ദ്രബിന്ദുവായ മുഖ്യമന്ത്രി തന്റെ നിരപരാധിത്വവും മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വവും നിയമസഭയെയും ജനങ്ങളെയും ബോധ്യപ്പെടുത്തിയില്ല. അതിനുള്ള ഭരണഘടനാ മാര്‍ഗങ്ങളും കീഴ് വഴക്കങ്ങളും മറികടക്കാനാണ് ശ്രമിച്ചത്. പാര്‍ട്ടി െഹെക്കമാന്‍ഡിന്റെ താല്‍ക്കാലിക പിന്തുണയില്‍ സ്വയം ന്യായീകരിക്കുകയാണ് അദ്ദേഹം. െഹെക്കമാന്‍ഡിന്റെ നിലപാട് നിയമസഭയ്‌ക്കോ ജനങ്ങള്‍ക്കോ കോടതികള്‍ക്കോ ഉപരിയല്ല. അത് നീതിയുടെയും ധാര്‍മ്മികതയുടെയും അടിസ്‌ഥാനത്തിലുമല്ല. ലോകസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടപാര്‍ട്ടിയുടെ രാഷ്‌ട്രീയ താല്‍പ്പര്യം എന്ന ഒറ്റയിനത്തെ മുന്‍നിര്‍ത്തിയുള്ളതാണത്. മുഖ്യമന്ത്രിയുടെ ഭരണഘടനാ ബാധ്യതയെ അട്ടിമറിക്കുന്ന ഭരണഘടനാ ബാഹ്യശക്‌തിയുടെ ഇടപെടല്‍തന്നെയാണ്. താല്‍പ്പര്യ െവെരുദ്ധ്യങ്ങളുടെ പേരില്‍ പരസ്യമായും രഹസ്യമായും മുഖ്യമന്ത്രിയുടെ പാര്‍ട്ടിയിലെയും ഭരണമുണിയിലെയും നേതാക്കള്‍തന്നെ ഇത് അംഗീകരിക്കുന്നില്ല.
ഈ െവെരുദ്ധ്യം മാധ്യമങ്ങളുടെയോ പ്രതിപക്ഷത്തിന്റെയോ സൃഷ്‌ടിയല്ലെന്ന് കെ.പി.സി.സി പ്രസിഡന്റിന്റെ വാക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു. ആഭ്യന്തരമന്ത്രിയുള്‍പ്പെടെയുള്ള മന്ത്രിമാര്‍, പ്രധാന ഘടകകക്ഷിയായ മുസ്ലിം ലീഗ്, സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ്, കെ.എം. മാണിയും തുടങ്ങിയവരൊക്കെ പലമട്ടില്‍ പറയുന്നതും ഇതുതന്നെ. ക്രമസമാധാന തകര്‍ച്ചയിലേക്ക് കാര്യങ്ങള്‍ വളര്‍ന്നുകഴിഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ പറയാന്‍ പോലീസ് ഉന്നതന്‍ പ്രേരിപ്പിച്ചെന്ന് മുഖ്യമന്ത്രിയെക്കണ്ട് പറഞ്ഞത് ഒരു ഐ.ജി.യാണ്. ഈ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സംസ്‌ഥാന പോലീസിലെ ഒരു വിഭാഗംതന്നെ പ്രവര്‍ത്തിക്കുന്നു എന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ആവര്‍ത്തിക്കുന്നു.
1980-ലെ നായനാര്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കേന്ദ്ര ഏജന്‍സി ഇടപെടുന്നു എന്ന് ആഭ്യന്തരമന്ത്രി ടി.കെ രാമകൃഷ്‌ണന്‍ പറഞ്ഞതിന്റെ പേരില്‍ ഇടതുഭരണത്തില്‍നിന്ന് പിന്‍മാറിയവരാണ് ഈ സര്‍ക്കാരിനെ നയിക്കുത്. അതേക്കുറിച്ച് കേന്ദ്ര ആഭ്യന്തമന്ത്രി സെയില്‍സിങ് അന്നു നടത്തിയ പ്രതികരണത്തെ വലിയ പുകിലാക്കിയവര്‍. അതിന്റെ പേരിലാണ് തന്റെ പാര്‍ട്ടിയെ ആന്റണി കോണ്‍ഗ്രസ്- ഐ പാളയത്തിലേക്ക് കൊണ്ടുപോയത്. ആന്റണി തന്നെയാണ് കേരളത്തിലിപ്പോള്‍ രാഷ്‌ട്രീയ- ഭരണ പ്രതിസന്ധിയില്ലെന്ന് സമാധാനി(പ്പി)ക്കുന്നത്. കോണ്‍ഗ്രസ്- ഐ പങ്കാളിത്തമുള്ള മന്ത്രിസഭയായിരുന്നില്ലെങ്കില്‍ ക്രമസമാധാന തകര്‍ച്ചയുടെ പേരില്‍ കേന്ദ്ര ഇടപെടല്‍ ഇതിനകം സംഭവിക്കുമായിരുന്നു.
ജനങ്ങള്‍ക്കിടയില്‍നിന്ന് സുതാര്യഭരണം നടത്തിയ മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളെ ഭയന്ന് ഇപ്പോള്‍ പോലീസ് വലയത്തില്‍ മാരത്തോണ്‍ ഓട്ടത്തിലാണ്. ക്രമസമാധാനപാലനവും കേസ് അന്വേഷണവും ഉപേക്ഷിച്ച് എസ്.പി തൊട്ട് താഴെ തട്ടിലുള്ള പോലീസ്‌കാര്‍വരെ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ നാടുനീളെ പായുന്നു. പോലീസ് ആസ്‌ഥാനത്തെ രഹസ്യാന്വേഷണ വിഭാഗം മേധാവി എ.ഡി.ജി.പിയ്‌ക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലെ കുറ്റാന്വേഷണ തെളിവുശേഖരണത്തിനേ സമയമുള്ളൂ. ഡി.ജി.പിയും മറ്റ് ഉന്നത പോലീസ് മേധാവികളും മുഖ്യമന്ത്രിക്കുനേരെ കേസ് നീളാതിരിക്കാനുള്ള തീവ്ര പ്രവര്‍ത്തന പദ്ധതികളിലും. പോലീസ് സംവിധാനത്തിന്റെ െദെനംദിന മേല്‍നോട്ടവും കൃത്യനിര്‍വഹണവും കുറ്റകൃത്യം തടയലും സംസ്‌ഥാനത്തു സ്‌തംഭിച്ചിരിക്കുന്നു. ജനാധിപത്യത്തിന്റെ ഊര്‍ജസ്വലത തെളിയിക്കുന്ന എതിര്‍പ്പും പ്രതിഷേധവും തല്ലിത്തകര്‍ക്കുന്ന പോലീസ് - അര്‍ദ്ധെസെനിക പങ്കാളിത്ത ഭരണമുഖം രൂപപ്പെട്ടിരിക്കുന്നു. കേരളം നിയമലംഘകരുടെയും കുറ്റവാളികളുടെയും സമ്പൂര്‍ണ്ണ വിഹാരകേന്ദ്രമാണിപ്പോള്‍.
സോളാര്‍ വിവാദത്തിന്റെ ഗ്രഹണം ഉമ്മന്‍ചാണ്ടിയെ മാത്രമല്ല വിഴുങ്ങിയിരിക്കുന്നത്. യു.ഡി.എഫ് സര്‍ക്കാറിന്റെ സപ്‌തധാരാപദ്ധതി പൊളിഞ്ഞു. അഴിമതിരഹിതവും സുതാര്യവുമായ ഭരണമെന്നത് പരിഹാസ വിഷയമായി. സര്‍ക്കാരിന്റെ പ്രവര്‍ത്തനലക്ഷ്യമായ കരുതലും വികസനവും അരാജകത്വവും തട്ടിപ്പുമെന്ന സ്‌ഥിതിയായി. ആരോപണങ്ങളുടെ കലി ബാധിച്ച അഭിനവ നളനെയാണ് ഇപ്പോള്‍ ഉമ്മന്‍ചാണ്ടിയില്‍ കാണുന്നത്. വിജിലന്‍സ് കോടതിയില്‍ പാമോയില്‍ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടപ്പോള്‍ നിയമം നിയമത്തിന്റെ വഴിക്കു പോകാനാണ് ആഭ്യന്തരവകുപ്പ് തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന് െകെമാറിയത്. പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച കേസുകളിലെല്ലാം അന്വേഷണം സ്വതന്ത്രമായി നടക്കട്ടെയെന്നായിരുന്നു നിലപാട്. ഇപ്പോള്‍ സ്‌ഥിതിമാറി. മുഖ്യമന്ത്രി പറയുന്ന വഴിക്ക് നിയമവും അന്വേഷണവും പോകണമെന്നായി.
മുഖ്യമന്ത്രിയുടെ ഓഫീസിലെ സി.സി ടിവി ദൃശ്യങ്ങളുടെ പരിശോധനകാര്യം മാത്രം എടുത്താല്‍ മതി. ആഭ്യന്തരമന്ത്രിയെപ്പോലും മറികടന്ന് തന്റെ വിശ്വസ്‌തരായ രണ്ട് ബ്യൂറോക്രാറ്റുകളടക്കം മൂന്നുപേരുടെ ഒരന്വേഷണസംഘത്തെ മുഖ്യമന്ത്രി പ്രഖ്യാപിച്ചു. രണ്ടിനെതിരെ ഒന്ന് എ കണക്കില്‍ പങ്കാളിയാകാന്‍ പിണറായി വിജയന്‍ ഒരാളെ കൊടുക്കണമെന്നും പറഞ്ഞു. കോണ്‍ഗ്രസ്-ഐ പ്രസിഡന്റ് സോണിയാഗാന്ധിയെകണ്ട് രഹസ്യ ചര്‍ച്ച നടത്തിയശേഷം മറ്റൊരു പ്രഖ്യാപനംകൂടി. സി.സി ടി.വി ദൃശ്യങ്ങളില്‍ മുഖ്യമന്ത്രിയ്‌ക്കൊപ്പം തട്ടിപ്പു പ്രതികളില്ലെന്ന് ഉറപ്പാക്കാന്‍ കേന്ദ്രത്തില്‍നിന്ന് മറ്റൊരു വിദഗ്‌ധ അന്വേഷണസംഘം! ഇതോടെ ജനങ്ങളും പ്രതിപക്ഷമടക്കമുള്ള സംശയാലുക്കളും മുഖ്യമന്ത്രിയുടെ സത്യസന്ധത അംഗീകരിച്ചുകൊള്ളണം.
ഭരണഘടനയുടെ 246-ാം വകുപ്പിലെ ഏഴാം പട്ടികയില്‍ പെടുത്തി സംസ്‌ഥാനവിഷയമായി പാടുപെട്ട് സംരക്ഷിച്ചുനിര്‍ത്തിയതാണ് ക്രമസമാധാന പാലനം. തന്റെ രാഷ്‌ട്രീയ നിലനില്‍പ്പിന്റെ കാര്യം വന്നപ്പോള്‍ മുഖ്യമന്ത്രി അതുപോലും മറന്നു. കേന്ദ്ര സംഘത്തെ കേസ് അന്വേഷണത്തിലെ നിര്‍ണ്ണായക നടപടിക്ക് രാഷ്‌ട്രീയമായി തീരുമാനിച്ച് സ്വയം നിയോഗിക്കുക. പ്രത്യേക അന്വേഷണസംഘത്തിനു മാത്രം ചുമതലപ്പെട്ട അന്വേഷണത്തില്‍ മുഖ്യമന്ത്രിക്കുവേണ്ടി െകെകടത്തുക. ഏന്തും ജനങ്ങളെ ബോധ്യപ്പെടുത്തിവേണം എന്നു വാദിച്ചിരുന്ന ഒരു ഭരണാധികാരിയുടെ ദയനീയ ദുരന്തം.
നിയമസഭയെ മറികടന്ന്, നിയമം മറികടന്ന്, ഭരണഘടനാ വ്യവസ്‌ഥകള്‍ ചവുട്ടിമെതിച്ച് നിരപരാധി ചമഞ്ഞ് മുന്നോട്ടു പോകുകയാണ് മുഖ്യമന്ത്രി. അധികാരത്തില്‍ കടിച്ചുതൂങ്ങില്ലെന്നു പറഞ്ഞ് അധികാരത്തില്‍ തുടരാനാണ് പത്തൊന്‍പതാമത്തെ അടവ് വേണ്ടിവന്നത്. സത്യത്തിനുവേണ്ടിയാണെന്നു പറഞ്ഞ് മുഖ്യമന്ത്രി അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് ഭരണഘടനയെയാണ്. ചാനല്‍ ചര്‍ച്ചകളിലും പ്രസ്‌താവനാ യുദ്ധങ്ങളിലും നിറഞ്ഞുനിന്നതു കൊണ്ടുമാത്രം മുഖ്യധാരാ രാഷ്‌ട്രീയ പാര്‍ട്ടിനേതാക്കള്‍ക്ക് ഈ ഗൂഢനീക്കം തടയാനാവില്ല. ഈ അധികാര ഗൂഢാലോചന വിജയിച്ചാല്‍ പ്രബുദ്ധ കേരളം നട്ടെല്ലില്ലാത്ത ജീവികളുടേതായി മാറിയെന്ന് ചരിത്രം രേഖപ്പെടുത്തും.
- See more at: http://beta.mangalam.com/opinion/76087#sthash.SILGsCHU.dpuf