Tuesday, August 13, 2013

ഒരു വലിയ സമരം പൊളിക്കാൻ സ്വയം ഇറങ്ങിത്തിരിച്ചു കേവലം രണ്ടുനാളിനുള്ളിൽത്തന്നെ വൻ വിജയം കണ്ട ഉമ്മൻ ചാണ്ടി


ഹൈക്കമാൻഡില്ല, കെപിസിസി ഇല്ല, ചെന്നിത്തലയില്ല, ഘടകകക്ഷികളില്ല, പി.സി. ജോർജ് അടക്കം കൂടെയുള്ളവർ പലരും പരസ്യമായി വിമർശിക്കുന്നു. ചാനലുകൾ ഒറ്റക്കെട്ടായി ആക്രമിക്കുന്നു. തിരുവഞ്ചൂരിനെ നമ്പാൻ വയ്യ. ഒരു വിഭാഗം പോലീസ് പാര പണിയുന്നു. മുഖ്യമന്ത്രിയാകാൻ വഴിനോക്കി മാണി നടക്കുന്നു. ലീഗ് അവരുടെ വഴിക്ക് പോകുന്നു. മനോരമ പോലും കളംമാറ്റാൻ ഒരുങ്ങി.

എന്നിട്ടും, ആരുടേയും സഹായമില്ലാതെ കേരളം കണ്ട ഒരു വലിയ സമരം പൊളിക്കാൻ സ്വയം ഇറങ്ങിത്തിരിച്ചു കേവലം രണ്ടുനാളിനുള്ളിൽത്തന്നെ വൻ വിജയം കണ്ട ഉമ്മൻ ചാണ്ടിക്ക് ആയിരമായിരം അഭിനന്ദനങ്ങൾ.
ശരിക്കും ഇതൊരു ഒറ്റയാൾ യുദ്ധമായിരുന്നു. എന്നിട്ടും ഏറെ ബുദ്ധിമുട്ടാതെ വിജയം. ഏകപക്ഷീയ വിജയം എന്നു പറഞ്ഞാലും തെറ്റില്ല.
അതാണ്‌ ഉമ്മൻ ചാണ്ടി.

അനുഭവങ്ങളും ഉദാഹരണങ്ങളും ഒരുപാടുണ്ടായിട്ടും ഇദ്ദേഹത്തെ ഇപ്പോഴും ആരും -കൂടെനിൽക്കുന്നവർ പോലും - ശരിയായി തിരിച്ചറിയുന്നില്ല. കെ. മുരളീധരൻ ഒഴികെ..!!

No comments: