സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുവാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ തീരുമാത്തെ സ്വാഗതം ചെയ്തുകൊണ്ട് ഇടതു ജാധിപത്യ മുന്നണി സെക്രട്ടേറിയറ്റില്‍ ഇന്നലെ മുതല്‍ നടത്തിവന്ന ഉപരോധം അവസാനീപ്പിച്ചതില്‍ സന്തോഷം. അവരുടെ ഈ തീരുമാത്തെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. നീയമസഭയില്‍ പ്രതിപക്ഷം ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടതു മുതല്‍ ഇക്കാര്യത്തെപ്പറ്റിയുള്ള സര്‍ക്കാരിന്റെ നീലപാട് വ്യക്തമായി പറഞ്ഞിരുന്നു. ക്രിമില്‍ കേസില്‍ പൊലീസ് അന്വേഷണമാണ് ഏറ്റവും നല്ലത്. അതു കഴിഞ്ഞ് എന്ത് അന്വേഷണവും ആവാമെന്ന് പറഞ്ഞു. ഇപ്പോള്‍ അന്വേഷണം നടത്താന്‍ തീരുമാനീച്ചത് തിരുവന്തപുരത്തെ ജനക്കൂട്ടത്തിന്റെ വിജയമെന്ന് എല്‍ഡിഎഫ് പറയുന്നതിനെ എതിര്‍ക്കുന്നില്ല. പക്ഷേ, നീയമസഭാ രേഖകളില്‍ ഇക്കാര്യങ്ങള്‍ ഉണ്ട്. സര്‍ക്കാറിന് ഇക്കാര്യത്തില്‍ അന്നും ഇന്നും ഒരേ നീലപാടാണ്. അതിനര്‍ഥം അവരുടെ സമരത്തെ വിലകുറച്ച് കാണുന്നുവെന്നല്ല. ജുഡീഷ്യല്‍ അന്വേഷണ തീരുമാത്തോട് ഏറ്റവും നല്ല രീതിയില്‍ പ്രതികരിച്ചത്തിനു ഇടത് മുന്നണിയോട് നന്ദി രേഖപ്പെടുത്തുന്നു.
സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുക എന്നത് യുഡിഎഫിന്റെ തീരുമാമാണ്. അല്ലാതെ എല്‍ഡിഎഫുമായി വ്യവസ്ഥകളൊന്നുമില്ല. കേസ് കേസായിത്തന്നെ തുടരും. അതേസമയം എന്തെങ്കിലും പാളിച്ച ഉണ്ടെങ്കില്‍ അത് ചൂണ്ടിക്കാണിക്കാം. ഒരു ജുഡീഷ്യല്‍ സ്ക്രൂട്ടിനിക്ക് അവസരം ഉണ്ടായിരിക്കുകയാണ്. ഇതൊരു പ്രത്യേക കേസായെടുത്ത് സിറ്റിങ് ജഡ്ജിയെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കും. അന്വേഷണ സംഘത്തിന്റെ പ്രവര്‍ത്തനം പൂര്‍ത്തിയായ ശേഷം സിബിഐയുടെയോ ജുഡീഷ്യലോ ഹൈക്കോടതിയുടെ നിരീക്ഷണത്തിലുള്ളതോ ആയ ഏത് അന്വേഷണവും ആകാമെന്ന് ഞാന്‍ നേരത്തേ പറഞ്ഞിരുന്നു. ഇപ്പോഴാണ് അന്വേഷണം പൂര്‍ത്തിയാകുന്നത്. രണ്ടു കേസുകളില്‍ ചാര്‍ജ് ഷീറ്റ് കൊടുത്തു. അഞ്ചുകേസുകളില്‍ രണ്ടുദിവസത്തിനുള്ളില്‍ ചാര്‍ജ് ഷീറ്റ് കൊടുക്കും. ഇത് ഇടതുപക്ഷം തന്നെ തുടങ്ങിവച്ച പാരമ്പര്യമാണ്.
No comments:
Post a Comment