കോട്ടയം : എല്‍ഡിഎഫ് ഉപരോധത്തില്‍ പങ്കെടുക്കാനായി മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടേയും ജില്ലയില്‍ നിന്നും അയ്യായിരത്തോളം വളണ്ടിയര്‍മാര്‍ യാത്ര തിരിച്ചു. മുഖ്യമന്ത്രിയുടെ ഇടവകയായ പുതുപ്പള്ളി പള്ളിയില്‍ നേര്‍ച്ച അര്‍പ്പിച്ചാണ് എന്‍.സി.പി പ്രവര്‍ത്തകര്‍ യാത്ര തിരിച്ചത്.
ഉമ്മന്‍ചാണ്ടിക്കെതിരായ സിപിഎം പുതുപ്പള്ളി ലോക്കല്‍ കമ്മറ്റി ഓഫീസില്‍ നിന്നാണ് ഉമ്മന്‍ ചാണ്ടിയുടെ ജന്‍മനാട്ടില്‍ നിന്നുള്ള ഇടത് പ്രവര്‍ത്തകര്‍ യാത്ര ആരംഭിച്ചത്. കേന്ദ്ര സേനയുടെ മുമ്പില്‍ തെല്ലും ഭയക്കാതെ കൈക്കുഞ്ഞുങ്ങളെ ചേര്‍ത്ത് വെച്ച് വീട്ടമ്മമാര്‍ ഭര്‍ത്താക്കന്‍ന്മാരെ യാത്രയാക്കി.
എന്‍.സി പി പ്രവര്‍ത്തകനായ ബെന്നി യാത്ര ആരംഭിച്ചത് മുഖ്യമന്ത്രിയുടെ ഇടവക പള്ളിയായ പുതുപ്പളളി പള്ളിയില്‍ നേര്‍ച്ച അര്‍പ്പിച്ചാണ്. വി.എന്‍ വാസുവിന്റെ നേതൃത്വത്തിലുള്ള ജില്ലാ സംഘവും കോട്ടയത്തുനിന്ന് യാത്ര ആരംഭിച്ചു.
- Reporter TV News.
No comments:
Post a Comment