സരിതയുമായി മുഖ്യമന്ത്രി സംസാരിക്കുന്ന ചിത്രം കൈരളി ടി.വിയിലെത്തിയത് യു.ഡി.എഫ് പാളയത്തില്‍ നിന്ന്.
സ്വന്തം പാര്‍ട്ടിയില്‍ നിന്നു തന്നെയാണ് ചിത്രം പുറത്തു പോയതെന്ന് ഉമ്മന്‍ചാണ്ടിക്കറിയാം. കടപ്ലാമറ്റത്ത് ജലനിധിയുടെ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ സരിതയുമായി താന്‍ സംസാരിക്കുന്ന ചിത്രം ഒരു യു.ഡി.എഫ് നേതാവ് കൈക്കലാക്കി എന്ന വാര്‍ത്ത ഒരു മാസം മുമ്പ് ഉമ്മന്‍ചാണ്ടി അറിഞ്ഞിരുന്നു. തുടര്‍ന്ന് കോഴിക്കോട്ടെ ഒരു പൊതുസമ്മേളനത്തിനിടയില്‍ ഇത്തരമൊരു ചിത്രമുണ്ടെന്ന് മുഖ്യമന്ത്രിയും സ്ഥിതീകരിച്ചിരുന്നു. സ്വന്തം പാര്‍ട്ടിയിലെ അതേ നേതാവ് തന്നെയാണ് ചിത്രം കൈരളി ടി.വിക്ക് നല്‍കിയത്.
ചിത്രം നേതാവിന്റെ കൈയിലുണ്ടെന്നറിഞ്ഞ മാധ്യമപ്രവര്‍ത്തകര്‍ അതിനു വേണ്ടി അദ്ദേഹത്തെ ബന്ധപ്പെട്ടിരുന്നെങ്കിലും മറ്റൊരു നേതാവിന്റെ കൈവശമാണ് ചിത്രമുള്ളതെന്ന് പറഞ്ഞൊഴിഞ്ഞു. കള്ളന്‍ കപ്പലിലുണ്ടെന്ന് ഉമ്മന്‍ചാണ്ടിക്ക് അറിയാമെങ്കിലും നിസ്സഹായനായി നില്‍ക്കാനേ ഇന്നത്തെ സാഹചര്യത്തില്‍ അദ്ദേഹത്തിന് കഴിയുകയുള്ളൂ. ആരെ വിശ്വസിക്കണമെന്നും ആരെ അവിശ്വസിക്കണമെന്നും ഉമ്മന്‍ചാണ്ടിക്കറിയില്ല.
താന്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദ്ദം ഉമ്മന്‍ചാണ്ടി അടുപ്പമുളളവരോട് പങ്കു വയ്‌ക്കുന്നുണ്ട്. സരിതയ്‌ക്കല്ല ആര്‍ക്കും ഉമ്മന്‍ചാണ്ടിയുടെ ചെവിയില്‍ സ്വകാര്യം പറയാനാകുമെന്ന് അദ്ദേഹത്തെ അടുത്തറിയുന്ന എല്ലാവര്‍ക്കുമറിയാം. എന്നാല്‍ താന്‍ പറയുന്നത് ആരും വിശ്വസിക്കുന്നില്ലെന്ന ധര്‍മ്മസങ്കടത്തിലാണ് ഉമ്മന്‍ചാണ്ടി.
2012 ജനുവരി 14 നാണ് ജലനിധിയുടെ ചടങ്ങിനിടയില്‍ സരിതയുമായുള്ള ഉമ്മന്‍ചാണ്ടിയുടെ ചിത്രമെടുത്തത്. നന്നായി വസ്‌ത്രം ധരിച്ച് സുന്ദരിയായി രംഗത്ത് അവതരിച്ച സരിതയെ തടയാന്‍ പോലീസുകാര്‍ തയ്യാറായില്ല. ഉമ്മന്‍ചാണ്ടിയുടെ ചെവിയില്‍ സ്വകാര്യം പറഞ്ഞ സരിത തന്നെയാണ് ഫോട്ടോഗ്രാഫറെ ഏര്‍പ്പാടാക്കിയതും ചിത്രമെടുത്തതും. ഇതൊന്നും മുഖ്യമന്ത്രി അറിഞ്ഞില്ല; അദ്ദേഹത്തിന്റെ സുരക്ഷാസേനയും അറിഞ്ഞില്ല.
No comments:
Post a Comment