Tuesday, August 13, 2013

ഇടതുമുന്നണിയുടെ സെക്രട്ടേറിയേറ്റ് ഉപരോധ സമരം പിന്‍വലിച്ചു

Story Dated: August 13, 2013 10:29 am
rediffസര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ സെക്രട്ടേറിയേറ്റ് ഉപരോധ സമരം പിന്‍വലിക്കാന്‍ ഇടതുമുന്നണി തീരുമാനിച്ചു. സെക്രട്ടേറിയേറ്റിന് മുന്നിലെ സമര പന്തലില്‍ വെച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ് ഉപരോധം പിന്‍വലിച്ച വിവരം പ്രഖ്യാപിച്ചു.
അതേസമയം സമരത്തിന്റെ സ്വഭാവത്തിന് മാറ്റം വന്നേക്കുമെന്നാണ് സൂചന. ഭാവി സമരപരിപാടികള്‍ സംബന്ധിച്ച നിലപാട് പിണറായി വിശദീകരിക്കും.
ഇന്ന് രാവിലെ സോളാര്‍ തട്ടിപ്പില്‍ സിറ്റിംഗ് ഹൈക്കോടതി ജഡ്ജിയെക്കൊണ്ട് ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ തയ്യാറാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചിരുന്നു. പ്രതിപക്ഷം ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെങ്കില്‍ അവരുടെ നിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിക്കും. ചര്‍ച്ചക്കു തയ്യാറാണെങ്കില്‍ അക്കാര്യം പ്രതിപക്ഷം അറിയിക്കണം. ഇടതുപക്ഷം നടത്തുന്ന സെക്രട്ടേറിയേറ്റ് ഉപരോധ സമരം പിന്‍വലിക്കണമെന്നും ഉമ്മന്‍ചാണ്ടി അഭ്യര്‍ഥിച്ചിരുന്നു.
കാലവര്‍ഷ കെടുതിയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഓണക്കാലത്തെ വിലക്കയറ്റം ഓണാഘോഷം ഇവയാണ് വരും ദിവസങ്ങളില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍. ഈ പ്രവര്‍ത്തനങ്ങള്‍ നല്ല നിലക്ക് കൊണ്ടുപോകാന്‍ പ്രതിപക്ഷത്തിന്റെ സഹകരണം ആവശ്യമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.രാജിയില്ലാതെ ഏത് അന്വേഷണത്തിനും തയ്യാറാണെന്നതാണ് തന്റെ നിലപാടെന്ന് മുഖ്യമന്ത്രി യു.ഡി.എഫ് യോഗത്തെ അറിയിച്ചു.

No comments: