സമരവേദിയില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം നടത്തുന്നു. സമരം പിന്‍വലിച്ചുകൊണ്ടുള്ള പ്രഖ്യാപനം അല്പസമയത്തിനകം. സെക്രട്ടറിയേറ്റിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ സമരപന്തലില്‍ ഒത്തുചേരുന്നു. മുഖ്യമന്ത്രക്കെതിരെയുള്ള രാഷ്ട്രീയ പ്രക്ഷോഭം തുടരുമെന്ന് ഇടത് നേതാക്കന്മാര്‍. ജുഡിഷ്യല്‍ അന്വേഷണം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രാജിയിലേക്കുള്ള ആദ്യ പടിയെന്ന് വിലയിരുത്തല്‍.
എല്‍ഡിഎഫിന്‍റെ സമരം തീര്‍ന്നേക്കുമെന്ന് സൂചന. എല്‍ഡിഎഫ് നേതാക്കന്മാര്‍ യോഗം ചേരുന്നു. ഉടന്‍തന്നെ സമരം അവസാനിപ്പിക്കുമെന്നാണ് ലഭിക്കുന്ന സൂചന. പിണറായി വിജയന്‍ അടക്കമുള്ള നേതാക്കന്മാര്‍ സമരപന്തലിലേക്ക് വരുന്നു. ഉടന്‍തന്നെ ഇടതുനേതാക്കന്മാരുടെ യോഗം വീണ്ടും ചേരും.
മുഖ്യമന്ത്രി മാറിനിന്ന് അന്വേഷണം നടത്തണമെന്ന് സിപിഐ (എം). പുതിയ സാഹചര്യം പരിശോധിക്കുമെന്ന് ഇ പി ജയരാജന്‍ പറഞ്ഞു.
പ്രതിപക്ഷം തയ്യാറെങ്കില്‍ ചര്‍ച്ചയാകാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ജുഡിഷ്യല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാര്‍. സിറ്റിങ്ങ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കാം. സമരം അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി.
No comments:
Post a Comment