മുഖ്യമന്ത്രി രാജിവെയ്ക്കുക എന്ന ആവശ്യം ഉന്നയിച്ചു കൊണ്ട് എല്‍.ഡി.എഫ് നടത്തുന്ന അനിശ്ചിത കാല സമരം പിന്‍വലിക്കുകയാണെങ്കില്‍ ജുഡീഷ്യല്‍ അന്വേഷണം നേരിടാന്‍ തയ്യാറാണെന്ന് യു.ഡി.എഫ് തീരുമാനം. യു.ഡി.എഫ് തീരുമാനം പ്രഖ്യാപിക്കാന്‍ ഉമ്മന്‍ ചാണ്ടിയെ യോഗം ചുമതലപ്പെടുത്തി.രാജിയില്ലാതെ ഏത് അന്വേഷണത്തിനും തയ്യാറാണെന്നതാണ് തന്റെ നിലപാടെന്ന് മുഖ്യമന്ത്രി യോഗത്തില്‍ അറിയിച്ചു.
മുഖ്യമന്ത്രിയുടെ രാജിവെയ്ക്കുക എന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം നേതാവ് ജോണി നെല്ലൂര്‍ പറഞ്ഞു. മുഖ്യമന്ത്രി ജുഡീഷ്യല്‍ അന്വേഷണം നേരിടാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സെക്രട്ടേറിയേറ്റ് ഉപരോധ സമരം കൂടുതല്‍ ശക്തിപ്പെടുത്താന്‍ സി.പി.ഐ.എം തീരുമാനിച്ചു. സി.പി.ഐ.എമ്മിന്റെ അവൈലബിള്‍ സെക്രട്ടേറിയേറ്റാണ് തീരുമാനമെടുത്തത്. സോളാര്‍ കേസില്‍ ആരോപണ വിധേയനായ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിസ്ഥാനം രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്നതാണ് ഇടതുസമരത്തിന്റെ ആവശ്യം.
No comments:
Post a Comment