Response from Oommen Chandy
സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുവാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ തീരുമാത്തെ സ്വാഗതം ചെയ്തുകൊണ്ട് ഇടതു ജാധിപത്യ മുന്നണി സെക്രട്ടേറിയറ്റില്‍ ഇന്നലെ മുതല്‍ നടത്തിവന്ന ഉപരോധം അവസാനീപ്പിച്ചതില്‍ സന്തോഷം. അവരുടെ ഈ തീരുമാത്തെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. നീയമസഭയില്‍ പ്രതിപക്ഷം ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടതു മുതല്‍ ഇക്കാര്യത്തെപ്പറ്റിയുള്ള സര്‍ക്കാരിന്റെ നീലപാട് വ്യക്തമായി പറഞ്ഞിരുന്നു. ക്രിമില്‍ കേസില്‍ പൊലീസ് അന്വേഷണമാണ് ഏറ്റവും നല്ലത്. അതു കഴിഞ്ഞ് എന്ത് അന്വേഷണവും ആവാമെന്ന് പറഞ്ഞു. ഇപ്പോള്‍ അന്വേഷണം നടത്താന്‍ തീരുമാനീച്ചത് തിരുവന്തപുരത്തെ ജനക്കൂട്ടത്തിന്റെ വിജയമെന്ന് എല്‍ഡിഎഫ് പറയുന്നതിനെ എതിര്‍ക്കുന്നില്ല. പക്ഷേ, നീയമസഭാ രേഖകളില്‍ ഇക്കാര്യങ്ങള്‍ ഉണ്ട്. സര്‍ക്കാറിന് ഇക്കാര്യത്തില്‍ അന്നും ഇന്നും ഒരേ നീലപാടാണ്. അതിനര്‍ഥം അവരുടെ സമരത്തെ വിലകുറച്ച് കാണുന്നുവെന്നല്ല. ജുഡീഷ്യല്‍ അന്വേഷണ തീരുമാത്തോട് ഏറ്റവും നല്ല രീതിയില്‍ പ്രതികരിച്ചത്തിനു ഇടത് മുന്നണിയോട് നന്ദി രേഖപ്പെടുത്തുന്നു.
No comments:
Post a Comment