Monday, August 19, 2013

സോളാര്‍ : സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് പിണറായി

oommen_chandy_press_meet-300x183ആലപ്പുഴ: സോളാര്‍ തട്ടിപ്പ് വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. പി കൃഷ്ണപിള്ള ദിനാചരണത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പിണറായി.
സോളാര്‍ തട്ടിപ്പിന് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും കൂട്ടുനിന്നിട്ടുണ്ട്. അതിനാല്‍ മുഖ്യമന്ത്രി രാജിവെച്ചൊഴിഞ്ഞ് ജുഡിഷ്യല്‍ അന്വേഷണം നേരിടണം. അതിനുവേണ്ടിയാണ് പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുന്നത്. അതില്‍ ജുഡീഷ്യല്‍ അന്വേഷണം അവര്‍ക്ക് പ്രഖ്യാപിക്കേണ്ടി വന്നു. എന്നാല്‍ മറ്റ് ആവശ്യങ്ങളില്‍നിന്ന് പ്രതിപക്ഷം പിറകോട്ട് പോയിട്ടില്ല. ഈ ആവശ്യം നേടിയെടുക്കുന്നത് വരെ സമരം തുടരുമെന്നും പിണറായി വ്യക്തമാക്കി.

No comments: