വരാനിരിക്കുന്ന കേരള നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു മലങ്കര ഓർത്തഡോൿസ് സഭയുടെ പരമാധ്യക്ഷനും മലങ്കര മെത്രാപ്പൊലിത്തയുമായ മോറാൻ മാർ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതിയൻ കാതോലിക്കാ ബാവാ തിരുമനസുകൊണ്ട് കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന ഉചിതവും പക്വവും ശക്തവുമാണെന്ന് ഓർത്തഡോൿസ് വിശ്വാസ സംരക്ഷകൻ വിലയിരുത്തുന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു പരിശുദ്ധ സഭ എടുക്കുന്ന ശക്തമായ ഏതു നിലപാടിനോടും ഓർത്തഡോൿസ് വിശ്വാസ സംരക്ഷകൻ പൂർണ വിധേയത്വവും ഐക്യദാർഡ്യവും പ്രഖ്യാപിക്കുന്നു.സഭാംഗങ്ങളായ എല്ലാ സ്ഥാനാർഥികൾക്കും ഓർത്തഡോൿസ് വിശ്വാസ സംരക്ഷകന്റെ എല്ലാ പിന്തുണയും ആശംസകളും അറിയിക്കുന്നു. എല്ലാ പ്രവർത്തനങ്ങൾക്കും ഓ.വി.എസ് അംഗങ്ങളുടെ പൂർണമായ
സഹായ സഹകരണങ്ങൾ ഉണ്ടാവുന്നതാണ്. മറ്റു മണ്ഡലങ്ങളിൽ ആരെയെങ്കിലും തോൽപ്പിക്കുകയോ ജയിപ്പിക്കുകയോ ചെയ്യുക എന്നത് സഭയുടെ വിഷയമല്ല എന്നാൽ പരിശുദ്ധ സഭയെ ദ്രോഹിക്കില്ല എന്നും നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കും എന്നും നാടിനും സമൂഹത്തിനും ഉപകാരപ്പെടും എന്നും ഉറപ്പുള്ളവരെ ജനപ്രതിനിധികളായി തിരഞ്ഞെടുക്കണമെന്ന് ഓർത്തഡോൿസ് വിശ്വാസ സംരക്ഷകൻ സഭാംഗങ്ങളോട് അഭ്യർത്ഥിക്കുന്നു. കൂടുതൽ ചർച്ചകൾക്കും ക്രമികരണങ്ങൾക്കുമായി ഓർത്തഡോൿസ് വിശ്വാസ സംരക്ഷകന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി 2016 ഏപ്രിൽ 16നു കോട്ടയത്തുവെച്ച് കൂടുന്നതാണ്.
പരിശുദ്ധ സഭക്കും പരിശുദ്ധ കാതോലിക്കാ ബാവായിക്കുമെതിരെ പരസ്യ നിലപാടുകളുമായി രംഗത്ത് വന്ന അത്മീയപ്രസ്ഥാനങ്ങളുടെ ഭാരവാഹികൾക്കെതിരെ ശക്തമായി അച്ചടക്ക നടപടി സ്വീകരിക്കണം എന്ന് വിവിധ പ്രസ്ഥാനങ്ങളുടെ കേന്ദ്ര കമ്മിറ്റികളോട് ഓർത്തഡോൿസ് വിശ്വാസ സംരക്ഷകൻ അവിശ്യപ്പെടുന്നു.
മാർത്തോമ്മാ ശ്ലീഹായുടെ ശ്ലൈഹിക സിംഹാസനം നീണാൾ വാഴട്ടെ...
No comments:
Post a Comment