മനസാക്ഷിയുടെ മേലാണ് ഉമ്മന്‍ ചാണ്ടിയുടെ ജീവിതം കെട്ടിപ്പടുത്തിരിക്കുന്നത്. മന$സാക്ഷി ഒന്നു മന്ത്രിച്ചാല്‍ എന്തുംചെയ്യാന്‍ മാത്രമല്ല, എന്തും വേണ്ടെന്നുവെക്കാനും അദ്ദേഹം തയാറാവും. അത്തരത്തിലൊരു മന$സാക്ഷിയുടെ വിളിയിലാണ് സ്വന്തം പേരുപോലും ഉപേക്ഷിച്ചത്. വീട്ടുകാരിട്ട വിളിപ്പേര് സണ്ണിയെന്നായിരുന്നുവെങ്കിലും കുഞ്ഞു സണ്ണിയുടെ മന$സാക്ഷിക്ക് അതത്ര ബോധിച്ചില്ല. അതിനാല്‍ അഞ്ചോ ആറോ വയസ്സുള്ളപ്പോള്‍ ഉമ്മന്‍ ചാണ്ടി ‘കുഞ്ഞൂഞ്ഞ്’ എന്ന പേര് സ്വയം സ്വീകരിച്ചു.
മരിച്ചുപോയ പിതൃസഹോദരന്‍െറ പേരായിരുന്നതിനാല്‍ സണ്ണി എന്ന പേരിന് രക്തബന്ധം പോലുമുണ്ടായിരുന്നു. എന്നിട്ടും അതുപേക്ഷിച്ചു. അതാണ് മന$സാക്ഷിയുടെ ശക്തി. അതിന്‍െറ ബലത്തിലാണ് ധാര്‍മികതയേക്കാള്‍ വലുതാണ് മന$സാക്ഷി എന്ന പ്രഖ്യാപനം നടത്തിയതും. ധാര്‍മികത മറ്റുള്ളവര്‍ക്കും ബോധ്യമാവേണ്ട സാധനമാണ്. എന്നാല്‍, മന$സാക്ഷിക്ക് അത്തരം പൊല്ലാപ്പൊന്നുമില്ല. എന്‍െറ മന$സാക്ഷി പറയുന്നത് ഇതാണെന്നു പറഞ്ഞാല്‍ ആരുടെ വായും അടപ്പിക്കാം. ‘ഏറ്റവും വലിയ ആരോപണവിധേയന്‍ എന്ന സ്ഥാനം ഞാന്‍ ആര്‍ക്കും വിട്ടുകൊടുക്കില്ളെന്നും ആരോപണം കേള്‍ക്കാതിരുന്നാല്‍ എനിക്ക് ഉറക്കം വരില്ളെന്നും’ പറയാന്‍ ഉമ്മന്‍ ചാണ്ടിക്കു കഴിയുന്നതും ഇതു കൊണ്ടാണ്.
‘എന്‍െറ ജീവിതമാണ് എന്‍െറ സന്ദേശം’ എന്നുപറഞ്ഞ ഗാന്ധിജിയല്ല, ഗാന്ധിജിയെക്കുറിച്ച് വള്ളത്തോള്‍ പാടിയ ‘ത്യാഗമെന്നതേ നേട്ടം, താഴ്മതാനഭ്യുന്നതി’ എന്ന വാക്കുകളാണ് അദ്ദേഹത്തിന് പ്രമാണം. അതുകൊണ്ടാണ് സോളാറായാലും ബാറായാലും മെത്രാനായാലും എല്ലാം ഞാനാണ് ഉത്തരവാദി എന്നുപറഞ്ഞ് ത്യാഗിയാവുന്നത്. അതിന്‍െറയൊക്കെ പേരില്‍ കൂട്ടു മന്ത്രിമാര്‍ക്ക് സീറ്റു കൊടുക്കാതിരിക്കാന്‍ സുധീരനല്ല, ഇന്ദിര ഗാന്ധിയുടെ കൊച്ചുമോന്‍ ശ്രമിച്ചാലും അതനുവദിച്ചു കൊടുക്കുകയുമില്ല. അപ്പോള്‍ താഴ്മയായി ഉമ്മന്‍ ചാണ്ടി ചോദിക്കും; ഞാനല്ളേ ആദ്യം മാറിനില്‍ക്കേണ്ടത്. കോടതി ഉത്തരവുവന്നാല്‍ അപ്പോഴും ചോദിക്കും; ഞാനല്ളേ ആദ്യം രാജിവെക്കേണ്ടത്. ആ മന$സാക്ഷി ചോദ്യത്തിനുത്തരം നല്‍കാന്‍ ആര്‍ക്ക് കഴിയും?
പണ്ട് കണ്ണൂരില്‍വെച്ച് നെഞ്ചത്ത് കല്ലുകൊണ്ടപ്പോള്‍ എന്‍െറ തലയിലെറിഞ്ഞില്ലല്ളോ എന്നാണ് അദ്ദേഹം പരിഭവിച്ചത്. എന്നാല്‍, തിരുവനന്തപുരത്ത് അദ്ദേഹത്തെ തടഞ്ഞ യുവാവിനെ ഒരു പൊലീസുകാരന്‍ ചെയ്ത ചെയ്ത്തോര്‍ത്താല്‍ ഏത് ആണും ഇപ്പോഴും ഒന്നു കിടുങ്ങും. അപ്പോഴും അദ്ദേഹം ആ പൊലീസുകാരനോട് ക്ഷമിക്കുകയായിരുന്നു. ഇത്തരമൊരു മന$സാക്ഷിയുണ്ടെന്നറിഞ്ഞാണ് ഭാര്യയെ കൊന്ന കേസിലെ പ്രതിപോലും ഉമ്മന്‍ ചാണ്ടിയോട് രഹസ്യം പറയാന്‍ ചെല്ലുന്നത്. മറ്റൊരു തട്ടിപ്പുകേസ് പ്രതിക്ക് പിതൃതുല്യനാവുന്നതും. പിന്നീട് അവര്‍തന്നെ ആരോപണങ്ങളുന്നയിക്കുമ്പോള്‍, പിതൃതുല്യന്‍ എന്നു പറഞ്ഞ നാവുകൊണ്ടല്ളേ ഇതൊക്കെ പറയുന്നത് എന്നോര്‍ത്ത് അദ്ദേഹം സങ്കടപ്പെടുന്നതും ഇതു മൂലമാണ്. അരുവിക്കരയില്‍ ബി.ജെ.പിയാണ് രണ്ടാമനെന്നു പറഞ്ഞതും വെള്ളാപ്പള്ളിക്ക് ഇപ്പോഴും സ്നേഹം തോന്നുന്നതും ആ മന$സാക്ഷിയുടെ വിശാലതയിലാണ്. പുതുപ്പള്ളിപ്പള്ളിയുടെ കതക് പടിയിലിരുന്ന് ആരാധന ശ്രവിക്കാന്‍ ഒരു മുഖ്യമന്ത്രിക്ക് മടിയില്ലാതാവുന്നതും ഇതുകൊണ്ടു തന്നെ.
സ്വന്തം കാര്യത്തില്‍ മന$സാക്ഷി വിടില്ളെങ്കിലും മറ്റുള്ളവരുടെ കാര്യത്തില്‍ അദ്ദേഹത്തിനു വലുത് ധാര്‍മികതയാണ്. അതുകൊണ്ടാണ് മുമ്പ് ചാരക്കേസ് വന്നപ്പോള്‍ അന്നത്തെ മുഖ്യമന്ത്രിയോട് ഈ വിഴുപ്പുഭാണ്ഡം ചുമക്കാന്‍ പറ്റില്ളെന്നുപറഞ്ഞ് രാജിയാവശ്യപ്പെട്ടത്. കുഞ്ഞൂഞ്ഞാണെങ്കിലും ആ മന$സാക്ഷിക്ക് ഇപ്പോള്‍ 72 കഴിഞ്ഞു. ഇപ്പോഴും അതു വളര്‍ന്നുകൊണ്ടേയിരിക്കുന്നു. ആ തണലിലാണ് ഉമ്മന്‍ ചാണ്ടിയുടെ ജീവിതം.
http://www.madhyamam.com/content/191154
No comments:
Post a Comment