ശോഭന ജോർജ് കോൺഗ്രസ്
വിട്ടു. പാർട്ടി വിടുന്ന കാര്യം
മുഖ്യമന്ത്രിയെയും കെപിസിസി പ്രസിഡന്റിനെയും അറിയിച്ചെന്ന്
ശോഭന പറഞ്ഞു. തനിക്ക്
യാതൊരു അംഗീകാരവുമില്ലാത്ത പാർട്ടിയിൽ തുടരാനില്ലെന്നാണ് നിലപാട്.
നിയമസഭ തിരഞ്ഞെടുപ്പിൽ ചെങ്ങന്നൂരിൽ സ്വതന്ത്ര സ്ഥാനാർഥിയായി ശോഭന
ജോർജ് വോട്ടുചോദിച്ചു തുടങ്ങി. കെട്ടിവയ്ക്കാനുള്ള പണം
മണ്ഡലത്തിലെ സ്ത്രീകളിൽ നിന്നാണ് ശേഖരിക്കുന്നത്.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ
ചെങ്ങന്നൂരിൽ നിന്ന് സ്വതന്ത്രയായി മൽസരിക്കാൻ
ശോഭന ജോർജ് നാമനിർദേശം
സമർപ്പിച്ചിരുന്നു. അവസാന നിമിഷം പാർട്ടി
ഇടപെട്ട് അത് പിൻവലിപ്പിച്ചു.
അതിനാൽ ഇത്തവണ പാർട്ടി ചെങ്ങന്നൂരിൽ
അവസരം നൽകുമെന്നായിരുന്നു ശോഭനയുടെ പ്രതീക്ഷ. എന്നാൽ
ഇക്കുറിയും കടുത്ത അവഗണനയാണ് ലഭിച്ചതെന്നും
അതിനാൽ കോൺഗ്രസിനെ ഉപേക്ഷിച്ചെന്നും ശോഭന
ജോർജ് പറഞ്ഞു.
സ്വതന്ത്രയായി ചെങ്ങന്നൂരിൽ മൽസരിക്കും. ചെങ്ങന്നൂർ വികസന മുന്നണിയെന്ന
പ്ലാറ്റ്ഫോമിലാണ് വോട്ട് തേടുന്നത്. കെട്ടിവയ്ക്കാനുള്ള
പണം ഒരു രൂപവീതം
നാട്ടുകാരായ സ്ത്രീകളിൽനിന്ന് വാങ്ങിത്തുടങ്ങി. പതിനായിരം പേരിൽനിന്ന് ഒരു
രൂപ വീതം വാങ്ങും.
തന്റെ സ്ഥാനാർഥിത്വത്തിൽ നാട്ടിലെ സ്ത്രീകൾക്ക് ഉത്തരവാദിത്തം
ഉണ്ടാകട്ടെ എന്നാണ് ലീഡറുടെ ശിഷ്യയുടെ
നിലപാട്.
No comments:
Post a Comment