Tuesday, April 12, 2016

തെരഞ്ഞെടുപ്പില്‍ കെട്ടിവയ്‌ക്കാന്‍ സ്‌ത്രീ വോട്ടര്‍മാരില്‍നിന്ന്‌ ഓരോ രൂപ വീതം


ചെങ്ങന്നൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ വികസന മതേതര മുന്നണി സ്‌ഥാനാര്‍ഥി ശോഭനാജോര്‍ജിന്‌ കെട്ടിവയ്‌ക്കാനുള്ള തുക 10,000 സ്‌ത്രീ വോട്ടര്‍മാരില്‍ നിന്നും ശേഖരിക്കും.
ഒരു സ്‌ത്രീയില്‍ നിന്ന്‌ ഒരു രൂപ വീതം സമാഹരിച്ച്‌ 10,000 രൂപ ശേഖരിച്ചാണ്‌ തെരഞ്ഞെടുപ്പിന്‌ കെട്ടിവയ്‌ക്കുന്നത്‌. വ്യാപാര സ്‌ഥാപനങ്ങളില്‍ ഉള്‍പ്പെടെയുള്ള സ്‌ത്രീകളില്‍ നിന്ന്‌ സ്‌ഥാനാര്‍ഥി ഓരോ രൂപ വീതം ശേഖരിക്കും.
മണ്ഡലത്തില്‍ ചതുഷ്‌കോണ മത്സരം ഉറപ്പായതോടെ നാലാം അങ്കത്തിനിറങ്ങുന്ന ശോഭനാജോര്‍ജ്‌ ഒന്നാം ഘട്ട പ്രചാരണം പൂര്‍ത്തിയാക്കി.

No comments: