ആലപ്പുഴ: ജില്ലയിലെ യു.ഡി.എഫ് സ്ഥാനാർഥികൾക്ക് എതിരെ വില്ലന്മാരായി റിബലുകൾ രംഗത്ത്. സ്ഥാനാർത്ഥി നിർണയത്തെച്ചൊല്ലിണ്ടായ തർക്കത്തിനൊടുവിലാണ് റിബലുകൾ രംഗത്തെത്തിയിരിക്കുന്നത്. ആലപ്പുഴ, അമ്പലപ്പുഴ, ചെങ്ങന്നൂർ മണ്ഡലങ്ങളിലാണ് യു.ഡി. എഫിന് തലവേദനയായി റിബലുകൾ മത്സരരംഗത്തുള്ളത്.
ജനതാദൾ യുവിന് അമ്പലപ്പുഴ വിട്ടുകൊടുത്തതിൽ കോൺഗ്രസ് നേതാക്കൾക്ക് കടുത്ത അമർഷമുണ്ട്. ഡി.സി.സി നേതൃത്വവും ഇക്കാര്യത്തിൽ ഒട്ടും പിന്നിലല്ല. ജനതാദളിന് സീറ്റ് വിട്ടുകൊടുക്കാനുള്ള നീക്കത്തിന് എതിരെ കോൺഗ്രസ് ജനപ്രതിനിധികളുൾപ്പടെയുള്ളവർ തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു. ഡിസിസി പ്രസിഡന്റ് എ.എ ഷുക്കൂർ, മഹിളാകോൺഗ്രസ് മുൻ സംസ്ഥാനാധ്യക്ഷ ഷാനിമോൾ ഉസ്മാൻ, എം.എം ഹസൻ, തുടങ്ങിയവരാണ് അമ്പലപ്പുഴയിൽ സ്ഥാനാർഥികളാകാൻ കോൺഗ്രസ് പട്ടികയിലുണ്ടായിരുന്നത്. ഇവരിൽ ഷുക്കൂറും ഷാനിമോളുമായിരുന്നു പ്രതീക്ഷയോടെ കാത്തിരുന്നത്. എന്നാൽ ഡൽഹിയിൽ നടന്ന അന്തിമ ചർച്ചയിൽ സീറ്റ് ജനതാദളിന് വിട്ടുകൊടുക്കുകയായിരുന്നു. ഇവിടെ ഷേക്ക് പി. ഹാരീസാണ് സ്ഥാനാർഥി. അതേസമയം യൂത്ത് കോൺഗ്രസ് നേതാവായിരുന്ന നാസർ എം. പൈങ്ങാമഠം സ്ഥാനാർഥിയാകുമെന്ന് പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ച് കഴിഞ്ഞു. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ നാട്ടുകാരെ പരിചയപ്പെടുത്താൻ ശാന്തിയാത്രയും നടത്തി. വർഗീയതക്കും മയക്കുമരുന്നിനും എതിരെ നടത്തിയ ശാന്തിയാത്ര ആലപ്പുഴയിൽ എത്തിയപ്പോഴേക്കും മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണ്ണയം കഴിഞ്ഞിരുന്നു. എങ്കിലും മണ്ഡലത്തിന്റെ വിവിധ ഇടങ്ങളിൽ നാസർ പോസ്റ്ററുകൾ പതിച്ചു കഴിഞ്ഞു. റിബലായി രംഗത്തിറങ്ങാനാണ് നാസർ തീരുമാനിച്ചിരിക്കുന്നത്.
ആലപ്പുഴ മണ്ഡലത്തിൽ സ്ഥാനാർഥിത്വത്തിന്റെ പേരിൽ ആലപ്പുഴ രൂപത കോൺഗ്രസിനെതിരേ രംഗത്തുവന്നത് പാർട്ടിക്കുള്ളിലും വിവാദമായിട്ടുണ്ട്. എറണാകുളത്തുനിന്നുള്ള ലാലി വിൻസന്റിനെ മത്സരിപ്പിക്കുന്നതാണ് രൂപതയെ ചൊടിപ്പിച്ചത്. എന്നാൽ മണ്ഡലത്തിൽ പ്രമുഖ ആരാധനാലയങ്ങളുള്ള കൊച്ചിരൂപതയിൽ ഉൾപ്പെടുന്ന ലാലിക്കെതിരേ ആലപ്പുഴ രൂപത രംഗത്തുവന്നത് ശരിയായില്ലെന്ന് ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ പറയുന്നു. സ്ഥാനാർഥിത്വത്തിന്റെ പേരിൽ രൂപത പരസ്യമായി കോൺഗ്രസിനെതിരേ പ്രതികരിച്ചത് തെറ്റായിപ്പോയെന്നും അത് മറ്റ് സമുദായ വോട്ടുകളുടെ ധ്രുവീകരണത്തിന് കാരണമാകുമെന്നും ചൂണ്ടിക്കാട്ടുന്നു. ആലപ്പുഴയിലെ യൂത്ത്‌കോൺഗ്രസ് നേതാവടക്കമുള്ളവർ ആലപ്പുഴ രൂപതയുടെ പിന്തുണയിൽ സ്ഥാനാർത്ഥിയാകാൻ തയ്യാറെടുത്തിരുന്നു.
ഇതിനിടെയാണ് അപ്രതീക്ഷിതമായി സ്ഥാനാർത്ഥിയെ കെട്ടിയിറക്കിയത്.
കായംകുളത്ത് കെപിസിസി ജനറൽ സെക്രട്ടറി എം. ലിജുവിനെ സ്ഥാനാർഥിയാക്കിയതിനെതിരേ ചിലർ പോസ്റ്റർ പ്രചാരണവുമായി രംഗത്തുവന്നിരുന്നു. അവിടെയും പ്രശ്‌നങ്ങൾ ഇതുവരെ പരിഹരിച്ചിട്ടില്ല. ചെങ്ങന്നൂരിൽ മുൻ എം.എൽ.എ ശോഭനാ ജോർജിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനവും കോൺഗ്രസിന് തിരിച്ചടിയാകും.
കഴിഞ്ഞ ഒരു വർഷമായി മിഷൻ ചെങ്ങന്നൂർ എന്ന സംഘടന രൂപീകരിച്ച് സാമൂഹ്യ സേവന രംഗത്ത് സജീവമാണ് ശോഭന. മുന്നണി സ്ഥാനാർത്ഥികളെല്ലാം ഹിന്ദു സമുദായത്തിൽപ്പെട്ടവരായതിനാൽ ക്രൈസ്തവ വോട്ടുകൾ കൂടുതലായി ശോഭനയ്ക്ക് വീഴുമോ എന്നതാണ് ഇപ്പോൾ പാർട്ടി നേതാക്കളെ അലട്ടുന്ന പ്രശ്‌നം. കുട്ടനാട്ടിൽ കേരളാകോൺഗ്രസിന് സീറ്റ് വീണ്ടും നൽകിയതിൽ കോൺഗ്രസിലെ അണികളും, നേതാക്കളും കടുത്ത പ്രതിഷേധത്തിലാണ്.

No comments:
Post a Comment