തിരുവല്ല: തിരുവല്ല നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് യു ഡി എഫിലുണ്ടായ പ്രതിസന്ധിക്ക് അയവില്ല. ജോസഫ് എം പുതുശ്ശേരിയെ മാറ്റണമെന്ന നിലപാടില്‍ പി ജെ കുര്യന്‍ ഉറച്ച് നില്‍ക്കുകയാണ്. കുര്യന്‍ വി എം സുധീരനെ കണ്ടു.
തിരുവല്ലയിലെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പുതുശ്ശേരിയെ അംഗീകരിക്കില്ലെന്ന് കാര്യകാരണങ്ങള്‍ വിശദീകരിച്ച് മാണിക്ക് കത്തയച്ച കുര്യന്‍ സുധീരനെ കണ്ട് നിലപാട് കടുപ്പിച്ചതോടെ യു ഡി എഫില്‍ പ്രതിസന്ധി രൂക്ഷമായി. കോണ്‍ഗ്രസ്സിന്റെ പ്രാദേശിക നേതൃത്വത്തില്‍ ഭൂരിപക്ഷവും കുര്യന് പിന്തുണ പ്രഖ്യാപിച്ച് സ്ഥാനാര്‍ത്ഥിയെ മാറ്റണമെന്ന ആവശ്യത്തിലാണ്. 17ന് മുമ്പ് പുതുശ്ശേരിയെ മാറ്റിയില്ലെങ്കില്‍ 18ന് യോഗം ചേര്‍ന്ന് പകരം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്ന മുന്നറിയിപ്പും കോണ്‍ഗ്രസ് പ്രാദേശിക ഖടകങ്ങള്‍ നല്‍കുന്നു. യു ഡി എഫില്‍ പൂഞ്ഞാര്‍ സീറ്റിനെ ചോല്ലിയുണ്ടായ അസ്വാരസ്യങ്ങള്‍ക്ക് പുറമേ തിരുവല്ലയില്‍ കൂടി കോണ്‍ഗ്രസ് നേതാക്കള്‍ വിമത സ്വരം ഉയര്‍ത്തിയതോടെ കേരള കോണ്‍ഗ്രസ് മാണി വിഭാഗം കടുത്ത അതൃപ്തിയിലാണ്. പക്ഷേ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ പരസ്യപ്രതികരണങ്ങള്‍ ഒഴിവാക്കാനാണ് പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനം. അതിനിടെ കുര്യനെ അനുനയിപ്പിക്കാന്‍ സഭാ നേതാക്കള്‍ ഇടപെട്ടതായി സൂചനയുണ്ട്. പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുമായി മുതിര്‍ന്ന നേതാക്കളും സംസാരിച്ചതായാണ് വിവരം.
No comments:
Post a Comment